കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ പ്രായം ഉയര്‍ത്തല്‍; വ്യക്തി നിയമങ്ങളെ തകര്‍ക്കാനുള്ള ബിജെപി അജണ്ട: ഇടി മുഹമ്മദ് ബഷീര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കാമനുള്ള നീക്കത്തിനെചിരം മുസ്ലിം ലീഗ് എംപി ഇ ടിമുഹമ്മദ് ബഷീര്‍ വീണ്ടും രംഗത്ത്. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്നും ബില്‍ പാസായാല്‍ നിരവധി നിയമങ്ങളില്‍ മാറ്റം വരുമെന്നും നിരവധി സങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതില്‍ വ്യക്തമായ കാരണം സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തി നിയമങ്ങളെ തകര്‍ക്കാനുള്ള ബിജെപി അജണ്ടയാണിതെന്നും ഇടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. മൗലിക അവകാശത്തെ ഹനിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

പുഴയെടുക്കുന്ന കോറളായി ദ്വീപ്; സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി പെണ്‍കൂട്ടായ്മ, മാതൃകയായി മൂവര്‍ സംഘംപുഴയെടുക്കുന്ന കോറളായി ദ്വീപ്; സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി പെണ്‍കൂട്ടായ്മ, മാതൃകയായി മൂവര്‍ സംഘം

നിയമം കൊണ്ടു വരുന്നതിന് ആരോഗ്യപരമായോ സാമുഹ്യപരമയോ കാരണങ്ങള്‍ ഇല്ലെന്നും ലോകത്ത് 158 രാജ്യങ്ങളില്‍ വിവാഹ പ്രായം 18 ആണെന്നും പതിനെട്ട് തികഞ്ഞവരെ ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ചിട്ട് വിവാഹം കഴിക്കുന്നതിനെ വിലക്കുന്നത് പരിഹാസ്യമായ നിലപാടാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുമോയെന്നത് ബാലിശമായ ചിന്താഗതിയാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പരിഹസിച്ചു.

et

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്തീകളുടെ വിവാഹപ്രായം 21 ആക്കുന്നതില്‍ നേരത്തെ തന്നെ ലീഗിന് എതിരഭിപ്രായമാണ് ഉള്ളതെന്നും കേന്ദ്ര സര്‍ക്കാരിന് നീക്കം ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി നിലപാടെടുത്തിരുന്നുവെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

3 ദിവസം കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം - ഡിജിപി അനിൽകാന്ത്3 ദിവസം കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം - ഡിജിപി അനിൽകാന്ത്

കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യ മര്യാദകളെ ലംഘിച്ച് കൊണ്ട് ഏകപക്ഷീയമായി നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. യാതൊരു പഠനവും നടത്താതെ നടക്കുന്ന നിയമ നിര്‍മാണങ്ങള്‍ സമൂഹത്തിന്റെ പുരോഗതിയെ സാരമായി ബാധിക്കുന്നുവെന്നും ലീഗ് നിലപാടെടുത്തിരുന്നുവെന്നും ഭരണഘടനാ വിരുദ്ധമായ പുതിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി യോഗത്തിന്റെ തീരുമാമമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി, വോട്ടര്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുംതിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി, വോട്ടര്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കും

കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിനെതിരെ ഇ ടി മുഹമ്മദ് ബഷീര്‍ എംപി നേരത്തെയും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ സദുദ്ദേശമല്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി അന്ന് കുറ്റപ്പെടുത്തിയത്. വ്യക്തിനിയമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുകയാണെന്നും ഏക സിവില്‍ കോഡിലേക്ക് പോകാനുള്ള അജണ്ട കൂടി ഇതിന് പിന്നലുണ്ടെന്നും ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ അന്ന് പറഞ്ഞിരുന്നു.

വടകര താലൂക്കോഫീസ് തീപ്പിടിത്തം; പ്രതിക്ക് തീവെപ്പും കേസും അറസ്റ്റും പുത്തരിയല്ലെന്ന് പൊലീസ്വടകര താലൂക്കോഫീസ് തീപ്പിടിത്തം; പ്രതിക്ക് തീവെപ്പും കേസും അറസ്റ്റും പുത്തരിയല്ലെന്ന് പൊലീസ്

സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് എംപിമാര്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ലീഗ് ലോക്‌സഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, മറ്റ് എംപിമാരായ ഡോ എം പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്‌സഭയിലും പി വി അബ്ദുല്‍ വഹാബ് എംപി രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

Recommended Video

cmsvideo
Jacqueline Fernandez scandal explained | Oneindia Malayalam

എന്താണ് പ്രമുഖരുടെ ഇരിപ്പിടം ഇളക്കിയ പനാമ രേഖകൾ; ആരുടെയൊക്കെ പേരുകൾ? കൂടുതൽ അറിയാം...എന്താണ് പ്രമുഖരുടെ ഇരിപ്പിടം ഇളക്കിയ പനാമ രേഖകൾ; ആരുടെയൊക്കെ പേരുകൾ? കൂടുതൽ അറിയാം...

വിവാഹപ്രായം ഉയര്‍ത്തുന്നതും അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും അവകാശപ്പെട്ടാണ് ലീഗ് അംഗങ്ങള്‍ അടിയന്തചര പ്രേയത്തിന് നോട്ടീസ് നല്‍കിയത്.

English summary
et muhammed basheer mp criticises bjp against raising the marriage age of girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X