കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പങ്കാളിയെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്, മിശ്രവിവാഹം നിരോധിച്ചിട്ടുണ്ടോ'? സീതാറാം യെച്ചൂരി

Google Oneindia Malayalam News

തിരുവനന്തപുരം: ലൗ ജിഹാദില്‍ പ്രതികരണവുമായി സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മിശ്ര വിവാഹം രാജ്യത്ത് നിരോധിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സീതാറാം യെച്ചൂരി ലൗ ജിഹാദ് ഹിന്ദുത്വ പ്രതികരണമാണെന്നും പ്രതികരിച്ചു. കോടഞ്ചേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മിശ്രവിവാഹം നടത്തിയത് നേതാവ് തന്നെ വിവാദമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഏതൊരു ഇന്ത്യന്‍ പൗരനും ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. ആ അധികാരത്തെ ആര്‍ക്കാണ് ചോദ്യം ചെയ്യാനാകുകയെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവ് ഷിജിനും ജോയ്സ്നയും തമ്മിലുള്ള വിവാഹം ലൗജിഹാദ് ആണെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഈ വിവാഹം മൂലം പാര്‍ട്ടിക്ക് ദോഷമുണ്ടായെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് പറഞ്ഞു. ഷിജിനെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു. വിവാഹത്തെ തുടര്‍ന്ന് ഒരു സമുദായം പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. പ്രണയം ഷിജിന്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു. വിദ്യാസമ്പന്നരായ യുവതികളെ മതം മാറ്റാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലവ് ജിഹാദ് യാഥാര്‍ഥ്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ തനിക്ക് നാക്കു പിഴ പറ്റിയതാണെന്ന വിശദീകരണവുമായി രംഗത്തെത്തി.

1

പാര്‍ട്ടി രേഖകളില്‍ ലൗജിഹാദ് എന്ന പ്രക്രിയ ഉണ്ടെന്ന് പറയുന്നുണ്ടെന്നും ജോര്‍ജ് എം തോമസ് വിശദീകരിച്ചിരുന്നു. ഈ സംഗതി കേരളത്തിലുണ്ടെന്ന് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അപൂര്‍വമായി ഇത് കേരളത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2

അതേ സമയം ലവ് ജിഹാദ് ആരോപണങ്ങളെ തള്ളി മിശ്രവിവാഹിതരായ ഷിജിനും ജ്യോത്സനയും രംഗത്തെത്തി. ഒരു വിവാദം സൃഷ്ടിക്കുകയാണ് സമുദായ സംഘടനകള്‍ ചെയ്യുന്നതെന്ന് ദമ്പതികള്‍ പ്രതികരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും കൂടിയാണ് ഷിജിന്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഷിജിനും ജ്യോത്സനയും ഒളിച്ചോടി വിവാഹിതരായത്. ജ്യോത്സ്നയുടെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11ന് പുറത്തുപോയ മകള്‍ തിരികെയെത്താത്തതിനെ തുടര്‍ന്ന് കുടുംബം പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നും യുവതിയെ കണ്ടെത്താത്തതിനാല്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും നല്‍കിയിരുന്നു. തുടര്‍ന്ന് ജ്യോത്സനയും ഷജിനും കോടതിയില്‍ ഹാജരാകുകയായിരുന്നു. കുടുംബത്തോടൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് യുവതിയെ ഷിജിനോടൊപ്പം പോകാന്‍ കോടതി അനുവദിച്ചു. നിലവില്‍ പല സംഘടനകളുടെയും ഭീഷണിയുണ്ടെന്ന് ഇരുവരും പറഞ്ഞു.

3

അതേ സമയം ജോയ്സ്നയും ഷിജിനും തമ്മിലുള്ള വിവാഹം ലൗജിഹാദ് അല്ലെന്നും മകളെ കെണിയില്‍പ്പെടുത്തിയതാണെന്നും ജോയ്സ്നയുടെ പിതാവ് ജോസഫ് പറഞ്ഞു. ഇത്തരത്തില്‍ ഒരു പ്രണയം എന്റെ മകള്‍ക്ക് ഉണ്ടായിരുന്നുവെങ്കില്‍ അവള്‍ തുറന്നു പറയുമായിരുന്നുവെന്നും അതിനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടെന്നും ജോസഫ് പറഞ്ഞു. മകള്‍ ഒരിക്കലും ഇക്കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

4

അതേ സമയം ലൗജിഹാദ് ആരോപണത്തെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ തയ്യാറായ ജോര്‍ജ് എം തോമസിന് ഇനി എത്ര നാള്‍ പാര്‍ട്ടിയില്‍ തുടരാനാവുമെന്ന് കണ്ടറിയണം. ഒന്നുകില്‍ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും, അല്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തു പോവേണ്ടിവരും. ഏതായാലും കോടഞ്ചേരിയില്‍ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നത്' എന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

5

അതേ സമയം ജോര്‍ജ് എം തോമസിന് എതിരെ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമും രംഗത്തെത്തി. 'കേരളത്തില്‍ 'ലൗ ജിഹാദ് എന്ന സംഘ് പരിവാര്‍ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുകയാണ് തിരുവമ്പാടിയിലെ മുന്‍ സിപിഎം എംഎല്‍എ ജോര്‍ജ് എം തോമസെന്നും വിടി ബല്‍റാം പ്രതികരിച്ചു.

നന്മ മനസിലാക്കാന്‍ പറ്റാത്ത ചൊറിയന്‍ മാക്രി പറ്റങ്ങളോട് എന്തു പറയാന്‍; വിവാദങ്ങളില്‍ സുരേഷ് ഗോപിയുടെ മറുപടിനന്മ മനസിലാക്കാന്‍ പറ്റാത്ത ചൊറിയന്‍ മാക്രി പറ്റങ്ങളോട് എന്തു പറയാന്‍; വിവാദങ്ങളില്‍ സുരേഷ് ഗോപിയുടെ മറുപടി

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
everyone has right to choose partner in India says Sitaram Yechury on shijin jyosana marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X