മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്‍റെ പുതിയ ഗവര്‍ണ്ണര്‍; വിജ്ഞാപനം പുറത്തിറക്കി
ദില്ലി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെയാണ് കേരള ഗവര്‍ണറായി നിയമിച്ചിട്ടുള്ളത്. നിലവിലെ ഗവര്‍ണ്ണര്‍ പി സദാശിവത്തിന്‍റെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണ്ണറെ നിയമിച്ചത്.
കോണ്‍ഗ്രസ് നേതാവായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ മുത്തലാഖ്, ഷാബാനുകേസ് വിഷയങ്ങളില്‍ രാജീവ് ഗാന്ധിയോട് കലഹിച്ച് 1986ല്‍ പാര്‍ട്ടി വിടുകയായിരുന്നു. പിന്നീട് ജനതാദള്‍, ബിഎസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2004 ല്‍ ബിജെപിയില്‍ ചേര്‍ന്നു. അതേവര്‍ഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട്, ബിജെപിവിട്ട ഖാന്‍ 15 വര്‍ഷമായി സജീവരാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല.

മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ആണ് ഹിമാചലിന്റെ പുതിയ ഗവര്‍ണര്‍. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഭഗത് സിങ് കോഷിയാരിയെ മഹാരാഷ്ട്ര ഗവര്‍ണറായും, തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു.












Click it and Unblock the Notifications