കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മദ്യം മാളുകളില്‍; മദ്യ ശാലയ്ക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കും

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: മദ്യ ശാലയ്ക്ക് മുന്നിലെ നീണ്ട ക്യൂ അവസാനിപ്പിക്കണ്ടതാണെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. അതിനുവേണ്ടി മാളുകള്‍ വഴി മദ്യം വിതരണം ചെയ്യുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗിക ജീവിതാനുഭവം ഇല്ലാത്തതാണ് യുഡിഎഫിന്റെ മദ്യ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരിഷ്‌കൃത നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മദ്യ വിതരണത്തിന് പ്രത്യേക ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഇടത് സര്‍ക്കാര്‍ ആലോചിക്കും. എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിംഗിന്റെ വിവാദമായ 14 സെക്കന്റ് നോട്ടത്തെ കുറിച്ച് അറിയില്ല. സ്ത്രീകള്‍ക്കെതിരായ ഏത് പ്രവര്‍ത്തികള്‍ക്കും എതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളും. സ്ത്രീകളെ നല്ല രീതിയില്‍ നോക്കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

TP Ramakrishanan

യുഡിഎഫിന്റെ മദ്യനയം മൂലം മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം വളരെയധികം വര്‍ധിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ചെന്നിത്തല പറഞ്ഞത് കോണ്‍ഗ്രസ് നിലപാടാണോ എന്ന് വ്യക്തമാക്കണം. കേരളത്തിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവാകാം പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മദ്യനയം തിരുത്തുന്നതിനെ പറ്റി പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണ്. അക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Excise Minister's press meet about liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X