ഉമാ തോമസിനെ തേടി ആദ്യ നിവേദം എത്തി;ഖത്തർ വിസ സെന്‍ററിന്റെ ചൂഷണം;പ്രവാസികളുടെ പ്രശ്നത്തിന് ഉടൻ നടപടി?
കൊച്ചി: തൃക്കാക്കരയിൽ തിരഞ്ഞെടുക്കപ്പെട്ട നിയുക്ത എം എൽ എ ഉമാ തോമസിന് ആദ്യ നിവേദനം ലഭിച്ചു. പ്രവാസികളുടെ നിവേദനമാണ് ഉമാ തോമസിനെ തേടിയെത്തിയത്. വിസ സെന്‍ററിന്റെ അതിക്രമങ്ങൾക്ക് എതിരെ രൂപീകരിച്ച ആക്ഷൻ ഫോറം ഭാരവാഹികളാണ് എം എൽ എ ഉമാ തോമസിന് നിവേദനം സമർപ്പിച്ചത്.
പ്രവാസികൾക്ക് എതിരെയുളള കൊച്ചിൻ ഖത്തർ വിസ സെന്റിന്റെ ചൂഷണം നടപടികൾക്ക് എതിരെയാണ് നിവേദനം. ആക്ഷൻ ഫോറം ചെയർമാൻ സി സാദിഖ് അലി, ജനറൽ കൺവീനർ നവാസ് തെക്കുംപുറം, കളമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നജീബ് കളമശ്ശേരി എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.
പ്രവാസികൾ സമർപ്പിച്ച നിവേദനത്തിൽ പറയുന്ന പ്രകാരം, ഖത്തറിലേക്ക് പോകുന്ന പ്രവാസികളെ ബയോമെട്രിക്, വൈദ്യ പരിശോധനയുടെ പേരിൽ പ്രവാസികൾക്ക് എതിരെ ചൂഷണം നടക്കുന്നു.

ദിനംപ്രതി വലിയ രീതിയിൽ ഇത് വരുന്നു എന്നതാണ് പ്രവാസികൾ ഉന്നയിക്കുന്ന ആരോപണം. തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷന് സമീപത്താണ് പ്രവാസികളെ ഏറെ ദുരിതത്തിലാക്കുന്ന ഖത്തർ വിസ സെന്‍റർ സ്ഥിതി ചെയുന്നത്. അതേസമയം, വലിയ രീതിയിലുള്ള വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ ജൂൺ മൂന്നിനാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഇടതുപക്ഷത്തിന് സെഞ്ച്വറി അടിക്കാൻ കഴിയുമോ, യു ഡി എഫിന് സീറ്റ് നിലനിർത്താൻ കഴിയുമോ, ബി ജെ പി ഇനിയെങ്കിലും ഉയർച്ചയുണ്ടോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ആയിരുന്നു ഇത്തവണത്തെ തൃക്കാക്കരയുടെ ഉപതിരഞ്ഞെടുപ്പ് ഫലം.

എന്നാൽ, കോൺഗ്രസിന്റെ കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃക്കാക്കര മണ്ഡലത്തിലെ ജനവിധി അനുകൂലമായത് പി ടി തോമസിന്റെ ഭാര്യയും യു ഡി എഫ് സ്ഥാനാർഥിയുമായ ഉമ്മ തോമസിനായിരുന്നു. വലിയ ഭൂരിപക്ഷത്തിലാണ് ഉമ്മ തോമസ് തൃക്കാക്കരയിൽ നിന്നും ജയിച്ചു കയറിയത്. ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകൾ ആയിരുന്നു. എന്നാൽ, 59,839 വോട്ടുകളാണ് 2021 ൽ പി ടി തോമസ് നേടിയത്. അതായത്, 12,928 വോട്ടുകൾ ഇത്തവണ യു ഡി എഫിന് കൂടി.

അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് 45510 വോട്ടാണ് നേടിയിരുന്നത്. അതായത്, ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവ് ഉണ്ടായി. അതേസമയം, ബി ജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബി ജെ പി നേടിയത് 15483 വോട്ടുകളായിരുന്നു.
'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അതേസമയം, വിജയ കീരീടം നേടിയ ഉമാ തോമസ് പ്രതികരിച്ചും രംഗത്ത് വന്നിരുന്നു. പിടിയുടെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ നിലപാടുകളും തുടരാനാണ് താൻ ആഗ്രഹിക്കുന്നത്. തന്നെ നയിക്കുന്നത് പി ടി തോമസാണ്. അദ്ദേഹമാണ് മാർഗദീപമെന്നും മാധ്യമങ്ങളോട് ഉമാ തോമസ് വെളിപ്പെടുത്തിയിരുന്നു. തന്റെ നിലപാടുകൾ ആരുടെ മുന്നിലും തുറന്നു പറയാൻ തനിക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഇല്ല.

പറയാനുള്ളത് എവിടെയാണെങ്കിലും പറയും. പി ടിയെ സ്നേഹിച്ച തൃക്കാക്കരക്കാർ തന്നെ കൈവിടില്ല എന്ന് മത്സരത്തിന് ഇറങ്ങിയപ്പോൾ തനിക്ക് ഉറപ്പായിരുന്നു. ഇടതുപക്ഷ ഭരണത്തിന് എതിരായ വിലയിരുത്തലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ പുറത്തു വന്നതെന്നും ഉമാ തോമസ് പ്രതികരിച്ചു.












Click it and Unblock the Notifications