ചെലവ് വഹിക്കുന്നത് പ്രവാസി മലയാളികള്‍; വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
ലണ്ടന്‍: ലോക കേരളസഭ മേഖലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കുടുംബവും പങ്കെടുക്കുന്നതിലെ ചെലവിനെ ചൊല്ലിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി. ലോക കേരളസഭ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ അല്ല നടക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
ഓരോ രാജ്യങ്ങളിലെയും പ്രവാസി മലയാളികളാണ് ചെലവ് വഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക കേരള സഭാ മേഖലാ സമ്മേളനം ലണ്ടനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

അതേസമയം പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും മെച്ചപ്പെട്ട സേവന വേതനം ഉറപ്പാക്കുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണ് എന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി വി പി ജോയി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ലോക കേരള സഭാ മേഖല യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ലോക കേരളസഭയുടെ യൂറോപ്പ് - യു കെ മേഖലാ സമ്മേളനമാണ് ലണ്ടനില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ലണ്ടനിലെ കാള്‍ മാര്‍ക്സ് സ്മാരകവും മ്യൂസിയവും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശത്ത് പോകുന്നതിന്റെ മറവില്‍ സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുകയാണ് എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് വിമര്‍ശിച്ചിരുന്നു.

എല്ലാ യാത്രയിലും മുഖ്യമന്ത്രി ഭാര്യയെയും മക്കളെയും കൂട്ടി കൊണ്ടുപോകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അവരുടെ ചെലവ് സ്വന്തമായി എടുക്കുമെന്നാണ് മുഖ്യമന്ത്രി ഓഫീസില്‍ നിന്നും നല്കുന്ന വിശദീകരണം എന്നും അതൊക്കെ അങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശത്ത് പോയാല്‍ എത്ര ചെലവാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സുധാകരന് പരിഹസിച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് ചെലവഴിക്കുന്ന തുക എത്രയാണെന്ന് ജനങ്ങളോട് തുറന്നുപറയാന്‍ സി പി ഐ എം തയ്യാറാകണം എന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications