Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിക്കെതിരെ ഓണം ബംപര്‍ വിജയി അനൂപിന്റേതെന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ്; 'സമ്മാനം തിരിച്ചുകൊടുക്കുമോ?'

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബംപര്‍ നറുക്കെടുപ്പ് വിജയി തിരുവനന്തപുരം സ്വദേശി ശ്രീവരാഹം അനൂപിന്റേത് എന്ന രീതിയില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ലോട്ടറിയെ വിമര്‍ശിച്ച് മേയ് മാസത്തില്‍ അനൂപ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

സംഘപരിവാര്‍ പ്രവര്‍ത്തകനായ അനൂപ് യുവമോര്‍ച്ച പാല്‍ക്കുളങ്ങര ഏരിയ ജനറല്‍ സെക്രട്ടറിയാണ് എന്നാണ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനൂപിന് സമ്മാനം ലഭിച്ചതിന് പിന്നാലെ യുവമോര്‍ച്ച പാല്‍ക്കുളങ്ങര ഏരിയ കമ്മിറ്റി ഫേസ്ബുക്കില്‍ അഭിനന്ദന പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനൂപ് മുന്‍പ് പങ്കുവെച്ചത് എന്ന പേരിലുള്ള പോസ്റ്റും പ്രചരിക്കാന്‍ തുടങ്ങിയത്.

1

സോഷ്യല്‍ മീഡിയയിലെ ഇടത് പ്രൊഫൈലുകളിലാണ് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ച് രംഗത്തെത്തിയത്. അതേസമയം അനൂപിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഈ പോസ്റ്റ് ഇപ്പോള്‍ ലഭ്യമല്ല. പോസ്റ്റ് അനൂപ് പിന്‍വലിച്ചതാണ് എന്നാണ് ഇടത് അനുകൂലികള്‍ ഫേസ്ബുക്ക് കമന്റുകളില്‍ പറയുന്നത്. സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥയെ വിമര്‍ശിച്ചുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റ്.

2

'മദ്യവും ലോട്ടറിയും വിറ്റും ട്രാഫിക് ലംഘനത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിച്ചും ഒന്നും പിടിച്ചു നില്‍ക്കാനാകില്ല. കടം എടുപ്പ് തുടരുകയാണ്. ശമ്പളം കൊടുക്കാന്‍ പോലും പണം ഇല്ലാത്ത അവസ്ഥയില്‍ ആണ് നമ്മള്‍' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൂടാതെ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് എന്ന പട്ടികയും പ്രചരിക്കുന്ന കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

3

ലോട്ടറിയെ വിമര്‍ശിച്ച് ലോട്ടറി എടുത്ത് സമ്മാനം നേടിയല്ലോ എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. പരസ്യമായി ബീഫിനെ വിമര്‍ശിക്കുക രഹസ്യമായി ബീഫ് കഴിക്കുക, ലോട്ടറിയെ വിമര്‍ശിക്കുക ലോട്ടറി എടുക്കുക ഇതൊക്കെയാണ് സംഘപരിവാര്‍ ചെയ്യുന്നത് എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. ഇടത് അനുകൂലികള്‍ ഷെയര്‍ ചെയ്യുന്ന അനൂപിന്റേത് എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ ബി ജെ പി അനുകൂല പോസ്റ്റുകളാണുള്ളത്.

4

പഴവങ്ങാടി ഭഗവതി ഏജന്‍സിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തിരുന്നത്. തങ്കരാജ് എന്ന ഏജന്റാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വില്‍പ്പന നടത്തിയത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായിരുന്നു ഇത്തവണ ഓണം ബംപറിന്. 25 കോടി രൂപയാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാന തുക.

5

വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാണ് സമ്മാന ജേതാവിന് ലഭിക്കുക. ജൂലൈ 18 മുതലാണ് ഓണം ബംപര്‍ ടിക്കറ്റിന്റെ വില്പന തുടങ്ങിയത്. അന്ന് മുതല്‍ ചൂടപ്പം പോലെയാണ് ടിക്കറ്റ് വിറ്റഴിച്ചത്. അതേസമയം തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനം കോട്ടയം ജില്ലയിലെ പാലാ മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ ടിക്കറ്റിനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+