കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി കേസില്‍ ഫായിസിനെ ചോദ്യം ചെയ്യും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫായിസിനെ ചോദ്യം ചെയ്യും. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഫായിസും ടിപി കേസ് പ്രതികളും തമ്മിലുള്ള ബന്ധം പരാമര്‍ശിച്ചിരുന്നു.

വിഎസിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് ഫായിസിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഫായിസ് ടിപി വധക്കേസിലെ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇത് വന്‍ വിവാദമാവുകയും പിന്നീട് ചാനലുകള്‍ ഫായിസിന്റെ സന്ദര്‍ശനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

Faiz

ടിപി കേസിലെ പ്രതികള്‍ക്ക് രാജ്യാന്ത-ദേശവിരുദ്ധ ബന്ധമുണ്ടെന്നാണ് വിഎസ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നത്. നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫായിസിന്റെ പേര് കത്തില്‍ നേരിട്ട് പരാമര്‍ശിച്ചിരുന്നു.

ടിപി കേസില്‍ ഫായിസിന്റെ ബന്ധം അന്വേഷിക്കണമെന്ന് വിഎസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് സംസ്ഥാന സര്‍ക്കാരോ കേസ് അന്വേഷിച്ചിരുന്ന പോലീസോ ഇക്കാര്യങ്ങള്‍ പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത് വിഎസിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് ഫായിസിനെ ചോദ്യം ചെയ്യുന്നത് എന്നാണ്. എന്നാല്‍ എന്ത് കൊണ്ട് ഇത്രനാളും വിഎസിന്റെ ആവശ്യം പരിഗണിച്ചില്ല എന്ന ചോദ്യം ബാക്കിയാണ്.

കേസ് അന്വേഷണത്തില്‍ ആവശ്യമെങ്കില്‍ മുന്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലുള്ള വികെ അക്ബറിന്റെ നേതൃത്വത്തിലായിരിക്കും ഫായസിനെ ചോദ്യം ചെയ്യുക.

English summary
Faiz will be questioned in TP Murder Conspiracy case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X