വ്യാജ രസീത്...പണം പിരിച്ചവര്‍ കുടുങ്ങും!!! ദേശീയ നേതൃത്വം അന്വേഷണം തുടങ്ങി

  • By: Sooraj
Subscribe to Oneindia Malayalam

കോഴിക്കോട്: ബിജെപിയുടെ ദേശീയ കൗണ്‍സില്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാജ രസീത് അടിച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ശക്തമായ നടപടിക്ക് ദേശീയ നേതൃത്വം. ഈ സംഭവത്തെക്കുറിച്ച് ദേശീയ നേതൃത്വം അന്വേഷണമാരംഭിച്ചു. കേന്ദ്ര നേതൃത്വം ഇതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയ കാര്യം പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

1

വടകരയിലെ പ്രസ്സില്‍ വച്ചാണ് വ്യാജ രസീത് അടിച്ചതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 23, 24, 25, തിയ്യതികളിലാണ് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ നടന്നത്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 5000 മുതല്‍ 50,000 രൂപ വരെ പിരിച്ചിട്ടുണ്ടെന്നാണ് സൂചന.

2

അതേസമയം, വ്യാജ രസീത് പ്രശ്‌നം നാഥനില്ലാത്ത ആരോപണം മാത്രമാണെന്ന് ബിജെപിയുടെ സംസ്ഥാന സെക്രട്ടറി വി കെ സജീവന്‍ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി തന്നെയടിച്ച് പാര്‍ട്ടിയുടെ നേതാക്കള്‍ ഉപയോഗിച്ച രസീത് വ്യാജമാണെന്ന പ്രചാരണത്തിനു പിന്നില്‍ ബിജെപിയെ തകര്‍ക്കുകയെന്ന ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Fake receipt issue: BJP started investigation
Please Wait while comments are loading...