കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവർഗ അനുരാഗം വീട്ടുകാർ എതിർക്കുന്നു, കാമുകിയെ വിട്ടുകിട്ടാൻ സഹായം തേടി യുവതി

  • By Akhil Prakash
Google Oneindia Malayalam News

കോഴിക്കോട്; കാമുകിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി രം ഗത്ത്. ആലുവ സ്വദേശിയായ ആദില നസ്രറിൻ എന്ന ഇരുപത്തിരണ്ടുകാരിയാണ് ഈ ആവശ്യവുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ നൂറയാണ് ആദിലയുടെ കാമുകി. സൗദിയിലെ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നാലെ ഇവരുടെ സൗഹൃദം പ്രണയമായി വളർന്നു. എന്നാൽ ഇവരുടെ പ്രണയം വീട്ടിലറിഞ്ഞതോടെ വീട്ടുകാർ എതിർപ്പുമായി രം ഗത്ത് വന്നു.

നിലവിൽ നൂറയെ വീട്ടുകാർ നിർബന്ധിച്ച് വീട്ടുതടങ്കലിൽ വെച്ചിരിക്കുകയാണെന്നാണ് ആദില ആരോപിക്കുന്നത്. ആദിലയുടേയും നൂറയുടേയും രക്ഷിതാക്കളും സുഹൃത്തുക്കളായിരുന്നു. ആയതിനാൽ തന്നെ ഇരുവരെയും പ്ലസ്ടു കഴിഞ്ഞ് ഒരുമിച്ച് കോഴിക്കോട്ടെ ഒരു കോളേജില്‍ വിട്ട് പഠിപ്പിക്കാനും ഇവർ തീരുമാനിച്ചു. എന്നാൽ ഇതിനിടെ ഇവരുടെ ബന്ധം വീട്ടുകാർ അറിഞ്ഞു. ബന്ധം തുടരില്ല എന്ന് ഇരുവരും ഉറപ്പ് നൽകിയതിനെ തുടർന്നാണ് വീണ്ടും ഇരുവരേയും ഒരേ കോളേജിൽ ചേർത്തത്. ബിരുദം കഴിയുമ്പോൾ വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാം എന്നായിരുന്നു ഇരുവരും കരുതിയിരുന്നത്.

 girl

എന്നാൽ ഇവരുടെ ബന്ധം വീണ്ടും വീട്ടുകാർ അറിഞ്ഞതോടെ ഇവരെ കോളേജ് മാറ്റി. ബന്ധത്തിന് തടസ്സം നിന്നു. പിന്നീട് സോഷ്യൽ മീഡിയ വഴിയായിരുന്നു ഇവർ സംസാരിച്ചതും ബന്ധം തുടർന്നതും. അതിനിടെ ഒന്നിച്ചു ജീവിക്കാനായി ഇരുവരും വീട് വിട്ടിറങ്ങി. കോഴിക്കോട്ടിലെ വനജ കളക്ടീവ് പോലുള്ള സംഘടനകളുടെ സഹായം തേടി ജീവിക്കാൻ തീരുമാനിച്ചു. എന്നാൽ നൂറയുടെ വീട്ടുകാർ ഇവിടെ എത്തുകയും ഇവർക്കെതിരെ അസഭ്യവർഷം ചൊരിയുകയും ചെയ്തു. പിന്നീട് നടത്തിയ ചർച്ചകൾക്ക് ഫലമായി നൂറയും ആദിലയും ആലുവയിലെ ആദിലയുടെ വീട്ടിലേക്ക് മാറി. മാനസീകമായി തളർത്തുന്ന പ്രവർത്തികൾ തന്റെ വീട്ടിൽ നിന്നും ഉണ്ടായതായി ആദിലയും പറയുന്നു.

ആകെ മൊത്തം കളര്‍ഫുള്ളാണല്ലോ; പ്രയാഗയുടെ വൈറല്‍ ചിത്രങ്ങള്‍

വീട്ടുകാർ തങ്ങളുടെ ബന്ധം തകർക്കും എന്ന് ഉറപ്പായപ്പോൾ ഇരുവരും പോലീസിന്റെ സഹായം തേടിയിരുന്നു. എന്നാൽ വീട്ടുകാർ വീണ്ടും ഇടപെട്ട് ഈ നീക്കത്തിൽ നിന്ന് ഇവരെ പിൻതിരിക്കുകയായിരുന്നു. അതിനിടെ നൂറയെ ആദില ബലമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് നൂറയുടെ വീട്ടുകാർ ആദിലക്കെതിരെ പോലീസിൽ പരാതി നൽകി. പിന്നീട് ആദിലയുടെ വീട്ടിലെത്തിയ നൂറയുടെ വീട്ടുകാർ നൂറയെ ഇവിടെ നിന്ന് ബലമായി പിടിച്ചോണ്ട് പോകുകയായിരുന്നു. ഇപ്പോൾ നൂറയെ വീട്ടുകാർ തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് ആദില പറയുന്നത്. നൂറക്ക് ജീവന് ഭീഷണിയുണ്ടെന്നും ഇവർ പറയുന്നു.

Recommended Video

cmsvideo
ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു

English summary
Adila Nazareen, a 22-year-old woman from Aluva, has approached the police with this demand. Adila's girlfriend is Noora from Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X