കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നര്‍ത്തകി മല്ലിക സാരാഭായി കേരള കലാമണ്ഡലം ചാന്‍സലര്‍; സര്‍ക്കാര്‍ ഉത്തരവിറക്കി

Google Oneindia Malayalam News

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്ത്യന്‍ ശാസത്രീയനൃത്തത്തിന് ലോകഖ്യാതി നേടിക്കൊടുത്ത നര്‍ത്തകിയായ പത്മഭൂഷണ്‍ ശ്രീമതി മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ ചാന്‍സിലര്‍ പദവിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

സാമൂഹ്യപരിവര്‍ത്തനത്തിന് കലയെയും സാഹിത്യത്തെയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലിക സാരാഭായിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ സര്‍ക്കാര്‍ കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സംസ്ഥാന കല്‍പിത സര്‍വ്വകലാശാലയാണ് കലാമണ്ഡലം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

mallika

പുതിയ ചാന്‍സലര്‍ ചുമതലയേല്‍ക്കും വരെ പ്രോ ചാന്‍സലറായ സംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവനായിരുന്നു ചാന്‍സലറുടെ ചുമതല. 75 വയസാണ് ചാന്‍സലറാകാനുള്ള പരമാവധി പ്രായമായി നിശ്ചയിച്ചിരുന്നത്. 2006 മുതല്‍ സംസ്ഥാന ഗവര്‍ണറായിരുന്നു കലാമണ്ഡലത്തിന്റെ ചാന്‍സലര്‍.

'മുന്നില്‍ സാക്ഷാല്‍ നെയ്മര്‍': കുഞ്ഞാന്റെ ആ വിളി കേട്ട് സുല്‍ത്താന്‍ അടുത്തെത്തി, ഭാഗ്യനിമിഷം'മുന്നില്‍ സാക്ഷാല്‍ നെയ്മര്‍': കുഞ്ഞാന്റെ ആ വിളി കേട്ട് സുല്‍ത്താന്‍ അടുത്തെത്തി, ഭാഗ്യനിമിഷം

ക്ലാസിക്കല്‍ നര്‍ത്തകി മൃണാളിനി സാരാഭായിടേയും ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിടേയും മകളാണ് മല്ലിക സാരാഭായ്. ഭരതനാട്യം,കുച്ചിപ്പുടി തുടങ്ങിയ നൃത്തകലകളിലാണ് മല്ലികയുടെ മികവ്. കൂടാതെ നാടകം, ചലച്ചിത്രം, ടെലിവിഷന്‍, രചന, പ്രസാധനം തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവര്‍.

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമായ മൃണാളിനി സാരാഭായിടേയും വിക്രം സാരാഭായിടേയും മകളായി 1953 ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കലാലയത്തില്‍ പഠിച്ചു. 1974 ല്‍ അഹമ്മദാബാദ് ഐ ഐ എംല്‍ നിന്ന് എം ബി എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1976 ല്‍ ഡോക്ട്രേറ്റും നേടി. അഭിനയം,ചലച്ചിത്ര നിര്‍മ്മാണം, ചിത്ര സംയോജനം, ടെലിവിഷന്‍ ആങ്കറിംഗ് എന്നിവയിലും പരിചയമുണ്ട്.

പതിനഞ്ച് വയസ്സുള്ളപ്പോള്‍ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റര്‍ ബ്രൂക്ക്‌സിന്റെ 'ദി മഹാഭാരത' എന്ന നാടകത്തില്‍ ദ്രൗപതിയെ മല്ലികയാണ് അവതരിപ്പിച്ചത്. 1977 ല്‍ പാരീസിലെ തിയേറ്റര്‍ ഡി ചമ്പ്‌സ് എലൈസിയുടെ ഏറ്റവും നല്ല നൃത്ത സോളോയിസ്റ്റ് എന്ന പുരസ്‌കാരം നേടി. ഒരു നര്‍ത്തകി എന്നതോടൊപ്പം തന്നെ ഇവര്‍ ഒരു സാമുഹിക പ്രവര്‍ത്തകയും കൂടിയാണ്. മല്ലികയും അമ്മ മൃണാളിനിയും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമാണ് അഹമ്മദാബാദിലെ ദര്‍പ്പണ അക്കാഡമി ഓഫ് പെര്‍ഫോര്‍മിംഗ് ആര്‍ട്ട്‌സ്.

ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!

English summary
Famous dancer Mallika Sarabhai has been appointed as Chancellor of Kerala Kalamandalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X