കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഉപയോഗിക്കുന്നതില്‍നിന്ന് പിതാവ് വിലക്കി, മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

  • By നാസർ
Google Oneindia Malayalam News

മൊബൈൽ ഫോൺ വില്ലനാകാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.മക്കൾ ഉയർന്ന മാർക്കു വാങ്ങുമ്പോൾ,പിറന്നാളുകൾക്ക്,സ്നേഹസമ്മാനമായി നല്കുന്ന സ്മാർട് ഫോണുകൾ അവരുടെ ജീവനെടുക്കുന്ന വില്ലനായതെപ്പോഴാണ്?ചെറിയ സമ്മാനങ്ങൾ വലിയ സ്മാർട് ഫോണുകൾക്കായി വഴിയൊതുക്കിയപ്പോൾ പോലിയുന്നത് കുഞ്ഞു ജീവനുകളും..ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഒടുവിലത്തെ സംഭവമാണ് മലപ്പുറത്തേത്..

 വില്ലനാകുന്ന സ്മാർട് ഫോണുകൾ

വില്ലനാകുന്ന സ്മാർട് ഫോണുകൾ

മൊബൈൽ അഡിക്ഷൻ കുട്ടികളിൽ ക്രമാതിതമായി വര്‍ദ്ധിക്കുന്നു എന്നതിൻറെ തെളിവാണ് മലപ്പുറത്തെ 15 കാരിയുടെ ആത്മഹത്യ. പരീക്ഷാക്കാലത്തുപോലും ഒഴിവാക്കാൻ കഴിയാത്ത വിധം മൊബെൽ കുഞ്ഞു മനസുകളെ കീഴടക്കി

അരുതെന്ന് പറഞ്ഞതിന്..

അരുതെന്ന് പറഞ്ഞതിന്..

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് പിതാവ് വിലക്കിയതോടെ മലപ്പുറത്തെ പത്താംക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. സിബി ഹയര്‍സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യര്‍ഥിനിയായ വിപി അര്‍ച്ചന(16) ആത്മഹത്യ ചെയ്തത്. പരീക്ഷയായതുകൊണ്ട് മൊബൈല്‍ ഉപയോഗിക്കരുതെന്ന പിതാവിന്റെ വിലക്കാണ് ആത്മഹത്യക്ക് കാരണമെന്നു പോലീസും പറയുന്നു.

 അച്ഛനോട് പിണങ്ങി..

അച്ഛനോട് പിണങ്ങി..

ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. വീടിനകത്തെ റൂമില്‍ അടച്ചിട്ടായിരുന്നു തൂങ്ങിമരിച്ചത്. വാതില്‍മുട്ടിയിട്ടും തുറക്കപ്പെടാത്തതോടെവീട്ടുകാര്‍വാതില്‍ചെവിട്ടിപ്പൊളിക്കുകയായിരുന്നു. തുടര്‍ന്നാണ് ആത്മഹത്യചെയ്തതായി കണ്ടെത്തിയത്.പോലീസെത്തി മൊഴിയെടുത്തു..
വീട്ടുകാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പോലീസ് മൊഴിയെടുത്തു. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയച്ചു.

മാതാപിതാക്കൾ അറിയാൻ

മാതാപിതാക്കൾ അറിയാൻ

ചെറുപ്രായത്തില്‍തന്നെ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കുന്ന മാതാപിതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കുഞ്ഞുങ്ങള്‍ ഫോണ്‍ ഉപയോഗം കൂടിക്കഴിഞ്ഞാല്‍ പിന്നീട് ഇത് ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്നും പോലീസ് പറയുന്നു.
പരീക്ഷയായതിനാല്‍ പഠനത്തെ ബാധിക്കുമെന്നും പരീക്ഷ കഴിഞ്ഞ് ഫോണ്‍ ഉപയോഗിക്കാമെന്നും പിതാവ് മകളോട് പറഞ്ഞിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

ശ്രീദേവിയെ കൊത്തി പറിച്ചില്ലേ.. ഇനി ഞങ്ങളില്‍ ആരൊക്കെയാണ് മാധ്യമങ്ങളെ നിങ്ങളുടെ ഇരശ്രീദേവിയെ കൊത്തി പറിച്ചില്ലേ.. ഇനി ഞങ്ങളില്‍ ആരൊക്കെയാണ് മാധ്യമങ്ങളെ നിങ്ങളുടെ ഇര

കൊത്തിപ്പറിക്കുന്നതിന് മുമ്പ് ഫോട്ടോഗ്രാഫർക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ!!കൊത്തിപ്പറിക്കുന്നതിന് മുമ്പ് ഫോട്ടോഗ്രാഫർക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ!!

മധുവിന്റെ കുടുംബത്തെ സാന്ത്വനിപ്പിച്ച് മുഖ്യമന്ത്രി; പ്രതികൾക്ക് പരമാവധി ശിക്ഷ, ആദിവാസികൾക്ക് ഭൂമിമധുവിന്റെ കുടുംബത്തെ സാന്ത്വനിപ്പിച്ച് മുഖ്യമന്ത്രി; പ്രതികൾക്ക് പരമാവധി ശിക്ഷ, ആദിവാസികൾക്ക് ഭൂമി

English summary
father banned mobile phone; girl committed suicide in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X