Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിതയെ പൂട്ടിക്കെട്ടി മുസ്ലിം ലീഗ്; ഷൈജിലിനെ പദവിയില്‍ നിന്ന് നീക്കി, നിലപാട് വ്യക്തമാക്കി തഹ്‌ലിയ

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജിലിനെ പദവികളില്‍ നിന്ന് നീക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഹരിത വിഷയത്തില്‍ ഭാരവാഹികള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ഷൈജല്‍ രംഗത്തുവന്നിരുന്നു. നേരത്തെ സമാനമായ വിഷയത്തില്‍ പ്രതികരിച്ച ഫാത്തിമ തഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയിരുന്നു. കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും മുസ്ലിം ലീഗ് നേതൃത്വം നല്‍കിയിരുന്നു.

അതേസമയം, ഹരിതയുടെ പ്രവര്‍ത്തനം ക്യാമ്പസുകളില്‍ മാത്രമാക്കാന്‍ മുസ്ലിം ലീഗില്‍ ആലോചന. ജില്ലാ തലം വരെ ഹരിത പ്രവര്‍ത്തകര്‍ എംഎസ്എഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്നാണ് ചില നേതാക്കളുടെ നിര്‍ദേശം. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ഹരിതയ്ക്ക് എല്ലാ ജില്ലകളിലും കമ്മിറ്റി പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഈ മാസം 26ന് ചേരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനമെടുക്കും. മുസ്ലിം വനിതകളുടെ ധാര്‍മിക കാര്യങ്ങള്‍ക്ക് ശക്തിപകരുന്ന പ്രവര്‍ത്തനങ്ങളിലാകും ഹരിത പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ ശ്രദ്ധ പതിപ്പിക്കുക.

f

ഫാത്തിമ തഹ്‌ലിയ ഇന്ന് മാധ്യമങ്ങളെ കാണും. ഹരിത വിവാദത്തില്‍ തന്റെ നിലപാട് വിശദീകരിക്കും. മുസ്ലിം ലീഗ് വിടുമെന്ന പ്രചാരണം അവര്‍ തള്ളി. പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നാണ് അവര്‍ പറഞ്ഞത്. മറിച്ചുള്ള വാര്‍ത്തകള്‍ കള്ളമാണെന്നും ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അതേസമയം, ഹരിതയുടെ പുതിയ കമ്മിറ്റി തിരഞ്ഞെടുത്ത മുസ്ലിം ലീഗിന്റെ രീതിയോടുള്ള വിയോജിപ്പ് തഹ്‌ലിയ നേരത്തെ പ്രകടിപ്പിച്ചിരുന്നു. വിവാദങ്ങളുടെ സാഹചര്യത്തില്‍ തഹ്‌ലിയ മുസ്ലിം ലീഗ് വിടുമെന്നും സിപിഎം നേതാക്കള്‍ അവരുമായി ചര്‍ച്ച നടത്തിയെന്നും പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് ഫേസ്ബുക്ക് വഴി നിലപാട് വ്യക്തമാക്കിയത്.

ഡേറ്റിങ് ആപ്പിലൂടെ പരിചയം; പിന്നീട് പ്രണയം... നടി വിദ്യുലേഖയും സഞ്ജയും ഒന്നിച്ചു... വിവാഹ ചിത്രങ്ങള്‍

ഹരിതയുടെ മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയ്ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി മൊഴി നല്‍കാനാണ് നിര്‍ദേശം. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയിലാണ് നോട്ടീസ്. ഹരിതയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാകണം എന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 26ന് മുസ്ലിം ലീഗ് നേതൃത്വം എടുക്കുമെന്നാണ് വിവരം. എംഎസ്എഫിലെ വിഭാഗീയതയാണ് വിവാദങ്ങള്‍ക്ക് കാരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+