കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീച്ചര്‍ വിളിയൊക്കെ എന്നേ നിര്‍ത്തി: സുഗതകുമാരിക്കെതിരെ എഫ് ബിയില്‍ പൊങ്കാല വര്‍ഷം !

  • By Pratheeksha
Google Oneindia Malayalam News

അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചുളള കവയിത്രി സുഗതകുമാരിയുടെ പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എഫ് ബിയില്‍ പ്രതികരിക്കുന്നവരുടെ എണ്ണം കൂടുന്നു. കടുത്ത ഭാഷയിലാണ് പലരും പ്രതികരിക്കുന്നത് .പാവം മാനവഹൃദയവും രാത്രിമഴയും എഴുതിയ ഒരു കവയിത്രിയുടെ ഉള്ളില്‍ നിന്നാണോ ഇത്തരം നിലപാടുകളെന്നു തുടങ്ങി സുഗതകുമാരി ഇനി അടുത്ത് എഴുതാന്‍ പോകുന്ന കവിത ഇതായിരിക്കും എന്നു വരെയുളള പോസ്റ്റുകളാണ് എഫ്ബിയില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇതില്‍ സാഹിത്യ സാസ്‌ക്കാരിക രംഗത്തുളള പ്രശസ്തരും ഉള്‍പ്പെടും. ചിലര്‍ കടുത്ത ഭാഷയില്‍ വിയോജിപ്പ് പ്രകടമാക്കുമ്പോള്‍ ചിലര്‍ കുറിക്കുകൊളളുന്ന വാചകങ്ങളാണ് പോസ്റ്റുചെയ്തിരിക്കുന്നത്. ഒരു എഫ് ബി പോസ്റ്റ് ഇങ്ങനെയാണ് - കൃഷ്ണന്‍ ഗുരുവായൂര്‍ സ്വദേശിയോ ചാവക്കാട് സ്വദേശിയോ ആണെന്ന് വിചാരിച്ച് മുല്ലപ്പൂ കോര്‍ത്തിരുന്ന രാധമാരുടെ അറിവിലേക്ക്. കക്ഷി അന്യ സംസ്ഥാനക്കാരനാണ് . ശ്രീ കിഷന്‍ യാദവ് എന്ന് സര്‍നേം ചേര്‍ത്ത് പേര് ..

sugathakumari-25-14
സുഗതകുമാരിയൊക്കെ എന്തുഭാവിച്ചാണ്. നമ്മുടെ സംസ്‌ക്കാരത്തോട് ഒട്ടും ചേരാത്തവര്‍ എന്നൊക്കെ മറുഭാഷാ തൊഴിലാളികളെ കുറിച്ചു പറയുമ്പോള്‍ ഏതാണ് നമ്മുടെ സംസ്‌ക്കാരം എന്നൊരു ചോദ്യം ബാക്കിവരുന്നില്ലേ എന്നാണ് മറ്റൊരു പോസ്റ്റ് .ഇങ്ങനെ വ്യത്യസ്തമായി തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് പലരും. കവിതവേറെ അവരുടെ ചിന്താഗതി വേറെയെന്നും അടുത്ത കാലത്ത് അവരുടെ നിലപാടുകളോട് പൂര്‍ണ്ണമായി വിയോജിക്കുന്നതിനാല്‍ ടീച്ചര്‍ വിളിയൊക്കെ എന്നേ നിര്‍ത്തിയെന്നാണ് പലരും എഫ്ബിയില്‍ പറയുന്നത്.

തന്റെ പേരില്‍ കണ്ടതും കേട്ടതും എന്ന ഒരു മാധ്യമ പംക്തിയില്‍ പ്രസിദ്ധീകരിച്ച അന്യസംസ്ഥാന തൊഴിലാളി വിരുദ്ധ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് സുഗതകുമാരി വ്യക്തമാക്കിയെങ്കിലും അവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ കുറഞ്ഞിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ പെരും പ്രവാഹം അപകടകരമാണെന്ന് പറഞ്ഞതില്‍ താനുറച്ചുനില്ക്കുന്നുവെന്നാണ് സുഗതകുമാരി ഇപ്പോഴും പറയുന്നത്.

English summary
fb criticizing sugathakumari's remark on migrant labourers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X