'ഞങ്ങള്‍ പറഞ്ഞതും ഭാസിയേയും ഷെയ്‌നിനേയും കുറിച്ച് തന്നെ.. വിഷയം മയക്കുമരുന്നല്ല'; ബി ഉണ്ണികൃഷ്ണന്‍
കൊച്ചി: മലയാള സിനിമയില്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടെ പേരുകള്‍ പരസ്പരം കൈമാറി എന്ന വാര്‍ത്ത തള്ളി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്‍. ഇന്നലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഫെഫ്കയുമായും അമ്മ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു എന്നും എന്നാല്‍ മയക്ക് മരുന്ന് ഉപയോഗം സംബന്ധിച്ച വിവരങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില നിര്‍മാതാക്കള്‍ അവരുടെ സെറ്റിലെ ചിലയാളുകളുടെ മയക്ക് മരുന്ന് ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോട് പറഞ്ഞിട്ടുണ്ട്. അത് സംബന്ധിച്ചുള്ള ചില ചെറിയ സംസാരം എന്നതില്‍ ഉപരി ചര്‍ച്ചയില്‍ അത് ഒരു വിഷമായിരുന്നില്ല എന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ബി ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

ഫെഫ്ക നേരത്തെ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചഎന്നോണം വേണം ഇന്നലത്തെ പത്രസമ്മേളനത്തെ കരുതാന്‍. ഇത് ബാധിച്ച നിര്‍മാതാക്കള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കൊടുത്തതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് (ചൊവ്വാഴ്ച) രാവിലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒരു തീരുമാനം കൈക്കൊള്ളുന്നു. ഈ പരാതികളില്‍ പരാമര്‍ശിക്കപ്പെടുന്ന രണ്ട് നടന്‍മാര്‍ തല്‍ക്കാലം അവര്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിനിമകള്‍ തീര്‍ക്കട്ടെ.
അതിന് ശേഷം ആലോചിച്ച ശേഷം മതി അവരുടെ പടങ്ങള്‍ക്ക് ഒരു ക്ലിയറന്‍സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍സ് കൊടുക്കുന്നത്. ഈ വിവരമാണ് അവര്‍ ഫെഫ്കയേയും അമ്മയേയും വിളിച്ച് ചേര്‍ത്ത് കൈമാറിയത്. അവരെടുത്ത തീരുമാനം ഞങ്ങളെ അറിയിക്കുകയും സഹകരണം ആവശ്യപ്പെടുകയും ആണ് ഉണ്ടായത്. മയക്കുമരുന്ന് എന്ന വിഷയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഞങ്ങളോട് സംസാരിച്ചിട്ടില്ല.

ഇങ്ങനെ ഒരു വ്യാപകമായ ഉപയോഗം നടക്കുന്നുണ്ട് എന്ന് ചില പ്രൊഡ്യൂസര്‍മാര്‍ അവരുടെ അസോസിയേഷനില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഫെഫ്ക അന്ന് വാര്‍ത്താസമ്മേളനം വിളിച്ചത് ഷെയ്ന്‍ നിഗത്തിന്റെ ശ്രീനാഥ് ഭാസിയുടേയും വിഷയങ്ങള്‍ മനസില്‍ വെച്ച് തന്നെയാണ്. സംവിധായകരും അത്തരത്തില്‍ ഉള്ള പരാതികള്‍ തന്നിട്ടുണ്ട്. പക്ഷെ ഈ രണ്ട് ചെറുപ്പക്കാരേയും ഈ പരാതി പറയുമ്പോള്‍ അത് സ്‌പെസിഫിക്ക് ആയിരുന്നു.
Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം
അതില്‍ വേറെ മാനങ്ങളൊന്നും ആ പരാതിക്കില്ല. ശ്രീനാഥ് ഭാസിയുടേത് ടൈം മാനേജ്‌മെന്റിന്റെ പ്രശ്‌നമാണ്. പ്രൊഫഷണലിസം ഇല്ല. അദ്ദേഹം ഒരേ ഡേറ്റ് തന്നെ ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് കൊടുക്കുന്നു. അത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഒരു എഗ്രിമെന്റ് ഒപ്പിട്ട് കൊടുക്കുക എന്നത് ഒരു പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
അത് ഒപ്പിടാതെ എങ്ങനെയാണ് ഒരു നടന് മുന്നോട്ട് പോകാന്‍ സാധിക്കുക. എന്തിനാണ് എഗ്രിമെന്റുകളെ ഭയക്കുന്നത്. കാരണം ഇത് അവര്‍ക്ക് കാര്യങ്ങള്‍ സുഗമമാക്കുകയാണ് ചെയ്യുന്നത്. കാരണം നടന്‍മാരുടെ അവകാശങ്ങളെ കുറിച്ചും പ്രതിഫലങ്ങളെ കുറിച്ചും എല്ലാം അതില്‍ പറയുന്നുണ്ട്. അത് അവര്‍ക്ക് സഹായകമല്ലേ. എല്ലാ കാലത്തും അമ്മയും ആയാണ് ഫെഫ്കയ്ക്ക് കരാര്‍ ഉണ്ടായിരിക്കുന്നത്.
ആര്‍ബിട്രേഷന്‍ വേണമെങ്കില്‍ മെമ്പറായിരിക്കണം എന്ന് മാത്രമെ ഉള്ളൂ, ആര്‍ബിട്രേഷന്‍ വേണ്ടെങ്കില്‍ വേണ്ട. നിങ്ങള്‍ വര്‍ക്ക് ചെയ്‌തോളൂ. ആരും അങ്ങോട്ട് പോകാതിരിക്കുന്നില്ല. ഇപ്പോള്‍ നോണ്‍ മെമ്പേഴ്‌സിന്റെ കൂടെ ഞങ്ങള്‍ സഹകരിക്കുന്നില്ലേ. എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും തരാം. എഗ്രിമെന്റ് ഒപ്പിടാത്തവര്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ അതില്‍ തങ്ങള്‍ ഇടപെടില്ല എന്നാണ് പറയുന്നത് എന്നം ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications