Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയ്ക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് വെളിപ്പെടുത്തല്‍. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ ഒളി ക്യാമറയില്‍ പകര്‍ത്തി റിപ്പോര്‍ട്ടര്‍ ചാനല്‍ ആണ് വിവരം പുറത്ത് വിട്ടത്.

സരിത ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം വ്യാപകമായ പണപ്പിരിവ് നടത്തിയിരുന്നുവെന്നും ഫെനി പറയുന്നുണ്ട്. മുഖ്യമന്ത്രിയില്‍ നിന്ന് പണം വാങ്ങുന്നതിന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയായിരുന്നു ഇടനിലക്കാരനെന്നും ഫെനി പറയുന്നുണ്ട്.

മന്ത്രിമാരില്‍ നിന്നും എംഎല്‍എമാരില്‍ നിന്നും സരിത വ്യാപകമായി പണം പിരിച്ചിട്ടുണ്ട്. എറണാകുളത്തെ പണമിടപാടില്‍ ബെന്നി ബഹ്നാന്‍ ആയിരുന്നു ഇടനിലക്കാരനെന്നും ഫെനി പറഞ്ഞു.

കേസൊതുക്കാന്‍

കേസൊതുക്കാന്‍

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി സരിതയ്ക്ക് പണം നല്‍കിയിരുന്നതെന്നാണ് ഫെനി ബാലകൃഷ്ണന്റെ ആരോപണം.

ജയിലിലായപ്പോള്‍

ജയിലിലായപ്പോള്‍

സരിത ജയിലില്‍ ആയപ്പോള്‍ താന്‍ നേരിട്ടാണ് പല തവണ തമ്പനൂര്‍ രവിയില്‍ നിന്ന് പണം നേരിട്ട് കൈപ്പറ്റിയിട്ടുണ്ടെന്നും ഫെനി പറയുന്നു.

ഇപ്പോഴും പണം

ഇപ്പോഴും പണം

ഇപ്പോഴും സരിതയ്ക്ക് മുഖ്യമന്ത്രി പണം നല്‍കുന്നുണ്ടെന്നാണ് മറ്റൊരു ആരോപണം

പണപ്പിരിവ്

പണപ്പിരിവ്

സരിത ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം വ്യാപകമായ പണപ്പിരിവാണ് നടത്തിയതെന്നാണ് മറ്റൊരു ആരോപണം.

മന്ത്രിമാര്‍, എംഎല്‍എ

മന്ത്രിമാര്‍, എംഎല്‍എ

മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, മുന്‍ കേന്ദ്ര മന്ത്രി കെസി വേണുഗോപാല്‍, എപി അബ്ദുള്ളക്കുട്ടി എംഎല്‍എ എന്നിവരും സരിതയ്ക്ക് പണം നല്‍കിയെന്നും ആരോപിയ്ക്കുന്നു.

ബെന്നി ബഹനാന്‍

ബെന്നി ബഹനാന്‍

കൊച്ചിയിലെ പണമിടപാടുകള്‍ നടത്തിയിരുന്നത് കോണ്‍ഗ്രസ് നേതാവായ ബെന്നി ബഹനാന്‍ ആയിരുന്നു എന്നാണ് മറ്റൊരു ആരോപണം. കേരള കോണ്‍ഗ്രസ് ബി നേതാവ് ശരണ്യ മനോജും പണമിടപാടില്‍ ഇടപെട്ടിരുന്നത്രെ.

സരിതയ്ക്ക് ഫാം ഹൗസ്

സരിതയ്ക്ക് ഫാം ഹൗസ്

സരിത എസ് നായര്‍ക്ക് കോയമ്പത്തൂരില്‍ സ്വന്തമായി ഫാം ഹൗസ് ഉണ്ടെന്നാണ് വാര്‍ത്തയില്‍ ഫെനി പറയുന്ന മറ്റൊരു കാര്യം.

ഒരുകോടിയുടെ വീട്

ഒരുകോടിയുടെ വീട്

ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം സരിത എസ് നായര്‍ തിരുവനന്തപുരത്ത് ഒരുകോടി രൂപ വിലവരുന്ന വീട് വാങ്ങിയിട്ടുണ്ടെന്നും ഫെനി പറയുന്നുണ്ട്.

ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി

ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി

വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിയ്ക്കുകയും ചെയ്തു. ഇങ്ങനെ ഒരു സംഭവം തനിയ്ക്ക് അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+