'ദിലീപിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടില്ല'; ഫാൻ ഷോ വേണ്ടെന്ന തീരുമാനം മാറ്റി പിടിച്ച് ഫിയോക്
കൊച്ചി: ഒടിടി റിലീസിന് മാനദണ്ഡം ക൪ശനമാക്കാൻ തയ്യാറെടുത്ത് ഫിയോക്. തിയറ്റർ റിലീസ് കഴിഞ്ഞ് 42 ദിവസത്തിന് ശേഷം ഒടിടി റിലീസ് മതി എന്നാണ് ഫിയോക് വ്യക്തമാക്കുന്നത്. ഫാൻ ഷോ ആവിശ്യം ഇല്ലെന്ന് ഫിയാക്ക് തീരുമാനം എടുത്തിരുന്നു. എന്നാൽ, ഫിയോക്കിന്റെ ഈ തീരുമാനം തത്കാലത്തേക്ക് നീക്കി.
ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ വിവിധ അഭിപ്രായങ്ങൾ പരിഗണിച്ചാണ് ഫിയോക്കിന്റെ ഈ തീരുമാനം. ഫിയോക്കിൽ ഭിന്നത ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നും ഫിയോക് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രണ്ട് മാസത്തിന് ശേഷം ഇനി യോഗം ചേരും. ഈ യോഗത്തിൽ ബൈലോ ഭേദഗതി ച൪ച്ച ചെയ്യും. ഇക്കാര്യത്തിൽ കൂടുതൽ നിയമോപദേശം തേടും എന്നും ഫിയോക്ക് അറിയിച്ചു.

അതേസമയം, ദിലീപ് വിഷയത്തിലും ഫിയോക്ക് പ്രതികരിച്ചു. ദിലീപിനോട് സംഘടനയിൽ നിന്ന് മാറി നിൽക്കാൻ ഫിയോക്ക് ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു പ്രതികരണം. ഇവിടെ പല൪ക്കും പല തരത്തിലുളള കേസ് നിലവിൽ ഉണ്ട്. അസാധാരണമായ കേസെന്ന് നടിയുടെ കേസ് തോന്നുന്നത് പുറത്ത് നിന്ന് ഉളളവർക്കാണ് എന്നും ഫിയോക് നേതൃത്വം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂർ രാജി വെച്ചിട്ടില്ല. ഈ വിഷയത്തിൽ താൻ രാജി കത്ത് കണ്ടിട്ടില്ല എന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കിയത്. നടൻ ദിലീപ് പറഞ്ഞത് സംഘടനയുമായി ആന്റണിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ആണ്. സംഘടന പിളർന്നു എന്നത് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ അവകാശ വാദമാണ്. ആരും പോയിട്ടില്ല എന്നും ഫിയോക് നേതൃത്വം വ്യക്തമാക്കി.

അതേസമയം, , നടൻ ദുൽഖ൪ സൽമാന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിട്ടുണ്ട്. നടന്റെ വിശദീകരണം തൃപ്തികരമാണ്. ഇതിനെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായതെന്നും ഫിയോക് വ്യക്തമാക്കി. സല്യൂട്ട് എന്ന സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ നൽകിയ വിശദീകരണത്തിലാണ് തീരുമാനം ഉണ്ടായത്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധിയാണ് വിശദീകരണം നൽകിയത്. വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കി ഫിയോക് നടപടി എടുക്കുകയായിരുന്നു.

സല്യൂട്ട് എന്ന ചിത്രത്തിന്റെ ഒടിടിക്ക് നൽകിയ വിഷയത്തിലാണ് ഫിയോക് ദുൽഖറിന് എതിരെ നടപടി എടുക്കാൻ കാരണമായത്. തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത നടൻ ദുൽഖർ സൽമാൻ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു ഫിയോക്കിന്റെ ആരോപണം. സല്യൂട്ട് എന്ന സിനിമ തീയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതായിരുന്നുവെന്ന് ദുൽഖർ വ്യക്തമാക്കി. എന്നാൽ, ഒമൈക്രോൺ രോഗ വ്യാപനം കാരണമാണ് ഈ വിഷയത്തിൽ മാറ്റം ഉണ്ടായതെന്ന് ദുൽഖർ പറഞ്ഞു. ഇനിയുള്ള സിനിമകൾ തീയേറ്ററിന് നൽകുമെന്ന ഉറപ്പും വിശദീകരണത്തിൽ താരം നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി മാസം സല്യൂട്ട് എന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഒമൈക്രോൺ വൈറസിന്റെ ഭീഷണിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ചിത്രം ഒ ടി ടിയ്ക്ക് നൽകാനുളള തീരുമാനം തിയേറ്റർ ഉടമകളോട് കാണിക്കുന്ന ചതി ആണെന്ന് ഫിയോക് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിയോക് നടപടിയുമായി രംഗത്ത് എത്തിയത്.

നടൻ ദുൽഖർ സൽമാൻ അഭിനയിക്കുന്നതോ നിർമ്മിക്കുന്നതോ ആയ ചിത്രങ്ങൾ ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ല. ദുൽഖറിന്റെ സിനിമകളോട് സഹകരിക്കില്ല. ഇത് മാത്രമല്ല ദുൽഖറിന്റെ ഇതര ഭാഷ സിനിമകളോടും സഹകരിക്കില്ല. സല്യൂട്ട് എന്ന ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ, ചതി കാട്ടിയെന്നും ഫിയോക് അറിയിച്ചിരുന്നു. എന്നാൽ, നടന്റെ വിലക്ക് വലിയ തരത്തിലുളള ചർച്ചകൾക്കും വിവാദത്തിനും വഴിയൊരുക്കി. പിന്നാലെ ഫിയോക് തീരുമാനം മാറ്റുകയായിരുന്നു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications