പനിയിൽ വിറങ്ങലിച്ച് കേരളം; ചികിത്സ തേടിയത് 13248 പേർ; ഇന്ന് 4 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേർ പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ച് ഒരു മരണവും ഡെങ്കിപ്പനി ബാധിച്ച് ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് മരണം സംശയ പട്ടികയിലാണ്.
സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു. 13248 പേരാണ് ഇന്ന് പനി ബാധിച്ച് ചികിസ്തയ്ക്ക് എത്തിയത്. 10 പേർക്ക് എച്ച്1എൻ 1 സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേർക്ക് മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം എലിപ്പനി പ്രത്യേകം ശ്രദ്ധിക്കാൻ നിർദ്ദേശം ഉണ്ട്. മണ്ണ്, ചെളി, മലിന ജലം എന്നിവയുമായി ഇടപെടുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. ആശുപത്രിയിൽ ചികിത്സാ പ്രോട്ടോകളും എസ്ഒപിയും നൽകിയിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സുരക്ഷ സാമഗ്രികൾ ഉറപ്പ് വരുത്തണമെന്നും ഡെങ്കിപ്പനി വ്യാപനം തടയാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഉറവിട നശീകരണം ശക്തമാക്കണമെന്നും ആശുപത്രികളിലും ശുചീകരണം പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് നിർത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണമെന്നും തോട്ടം മോഖലകളിലും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വീടും പരിസരവും ശുചിയാക്കുന്നത് വഴി കൊതുകിന്റെ സാന്ദ്രത കുറയ്ക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറയ്ക്കാനും കഴിയുെമന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
അതേസമയം, അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ആശങ്ക വേണ്ടെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. വളരെ വളരെ വിരളമായി പതിനായിരക്കണക്കിന് പേരിൽ ഒരാൾക്കായിരിക്കും ഈ രോഗം ബാധിക്കുക എന്ന് മന്ത്രി പറഞ്ഞു. ഇതിന് മുമ്പ് സംസ്ഥാനത്ത് 5 പേർക്കാണ് ഈ രോഗം ബാധിച്ചത്.
2016ൽ ആലപ്പുഴ ജില്ലയിൽ തിരുമല വാർഡിൽ ഒരു കുട്ടിയ്ക്ക് ഇതേ രോഗം മൂലം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ൽ കോഴിക്കോടും 2022ൽ തൃശൂരിലും ഈരോഗം ബാധിച്ചിരുന്നു. 100 ശതമാനത്തിനടുത്താണ് ഈ രോഗത്തിന്റെ മരണനിരക്ക്. കേരളത്തിൽ ഇവ കണ്ടു പിടിക്കുന്നു എന്നതാണ് പ്രത്യേകത.
പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ് എന്നും മന്ത്രി പറഞ്ഞിരുന്നു.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications