Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല ബിജെപിക്ക് വിനയാവുന്നു: സുരേന്ദ്രനെ തിരിഞ്ഞുനോക്കുന്നില്ല, പിള്ളക്കെതിരെ ബിജെപിയില്‍ പട

തിരുവനന്തപരും: ഒരിടവേളക്ക് ശേഷം ബിജെപിയില്‍ വീണ്ടും ഗ്രൂപ്പ് പോര് ശക്തമാകുന്നു. ശബരിമല വിഷയം പാര്‍ട്ടിക്ക് വേണ്ടവിധത്തില്‍ ഉപകാരപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനമാണ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിത്തിനെതിരെ പ്രധാനമായും ഉയരുന്നത്. ശ്രീധരന്‍പിള്ളക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് വി മുരളീധര പക്ഷം.

മെഡിക്കല്‍ കോഴയാരോപണത്തെ തുടര്‍ന്ന് മൂര്‍ച്ഛിച്ച ബിജെപിയിലെ ഗ്രൂപ്പ് പോര് ശമിപ്പിക്കാന്‍ വേണ്ടിയായിരുന്നു കുമ്മനത്തിന് ശേഷം ശ്രീധരന്‍പിള്ളയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. സമവായ നിയമനം എന്നാണ് പറയപ്പെട്ടിരുന്നതെങ്കിലും ഗ്രൂപ്പ് പോരിന് ഒരു അയവും വന്നിട്ടില്ല എന്നാണ് ഇപ്പോള്‍ നടക്കുന്ന ഉള്‍പാര്‍ട്ടി നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രസിഡന്റ് സ്ഥാനം

പ്രസിഡന്റ് സ്ഥാനം

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി ചുമതലയേറ്റതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം മാസങ്ങളായിരുന്നു കാലിയായി കിടന്നത്. പ്രസിഡന്റ് സ്ഥാനത്തിനായി വി മുരളീധര-കൃഷ്ണദാസ് പക്ഷങ്ങള്‍ പരസ്യമായി രംഗത്ത് വന്നതോടെ തീരുമാനം നീണ്ടു പോവുകയായിരുന്നു.

വി മുരളീധര പക്ഷം

വി മുരളീധര പക്ഷം

കുമ്മനം രാജിവെച്ചതോടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് ആവുമെന്നായിരുന്നു വി മുരളീധര പക്ഷവും ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും കരുതിയിരുന്നത്. ദേശീയ നേതൃത്വത്തിനും സുരേന്ദ്രനോടായിരുന്നു താല്‍പര്യം.

ഗ്രൂപ്പ് പോര്

ഗ്രൂപ്പ് പോര്

എന്നാല്‍ സുരേന്ദ്രനെ നിയമിക്കുന്നതിനെതിരെ വന്‍ എതിര്‍പ്പുകളുമായി കൃഷ്ണദാസ് പക്ഷം രംഗത്ത് വന്നതോടെ ഗ്രൂപ്പ് പോര് പരസ്യമായി രംഗത്ത് വന്നു. സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുന്ന അവസ്ഥയും ഉണ്ടായി. മറുപക്ഷത്ത് എംടിരമേശിനെ പ്രസിഡന്റ് ആക്കാനുള്ള നീക്കം മുരളീധര വിഭാഗവും തടഞ്ഞതോടെ പ്രസിഡന്റ് സ്ഥാനം മാസങ്ങളോളം കാലിയായി കിടന്നു.

തിരിച്ചടിയേറ്റത്

തിരിച്ചടിയേറ്റത്

ഒടുവില്‍ സമവായം എന്ന നിലയില്‍ ആയിരുന്നു ഇരു ഗ്രൂപ്പുകള്‍ക്കും അതീധനായ ശ്രീധരന്‍പിള്ളയെ പ്രസിഡന്റ് സ്ഥാനത്ത് നിയമിച്ച് ദേശീയ നേതൃത്വം തടിയൂരുകയായിരുന്നു. സമവായം ആയിരുന്നെങ്കിലും തിരിച്ചടിയേറ്റത് വി മുരളീധര പക്ഷത്തിനായിരുന്നു.

ദേശീയ നേതൃത്വം കരുതിയിരുന്നത്

ദേശീയ നേതൃത്വം കരുതിയിരുന്നത്

കെ സുരേന്ദ്രന് ആഗ്രഹിച്ച സ്ഥാനം ശ്രീധരന്‍പിള്ള കൊണ്ടുപോയെങ്കിലും ഗ്രൂപ്പ് പോരിന് ശമനം ഉണ്ടായി എന്നായിരുന്നു ദേശീയ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ ശബരിമല വിഷയത്തില്‍ കേരളത്തില്‍ ബിജെപിയില്‍ വീണ്ടു ഗ്രൂപ്പ് പോര് കടുക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ തിരിച്ചടിയാവുമോ എന്ന ആശങ്കയാണ് ദേശീയ നേതൃത്വത്തിനുള്ളത്.

ഇടക്കിടക്ക് നിലപാട് മാറ്റുന്നു

ഇടക്കിടക്ക് നിലപാട് മാറ്റുന്നു

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതുമാണ് ശ്രീധരന്‍പിള്ളക്കെതിരെ പ്രധാനമായും മുരളീധര പക്ഷം ആയുധമാക്കുന്നത്. ഇടക്കിടക്ക് നിലപാട് മാറ്റുന്നു എന്ന് സംശയിക്കപ്പെടുന്ന രീതിയിലുള്ള ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ക്കെതിരേയും പാര്‍ട്ടിക്കുള്ളിള്‍ പ്രതിഷേധം രൂക്ഷമാണ്.

പ്രതിരോധം ദുരബലം

പ്രതിരോധം ദുരബലം

സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലും മന്ത്രിയെ തടഞ്ഞതിലും ബിജെപിയുടെ പ്രതിരോധം ദുരബലമായിരുന്നെന്ന് ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് വി മുരളീധര പക്ഷം. കെ സുരേന്ദ്രനെതിരെ ഒന്നിനു പിറകെ ഒന്നായി കേസുകള്‍ എടുത്തത് നേതൃത്വത്തിന്റെ അയഞ്ഞ നിലപാട് കാരണമെന്നാണ് മുരളീധര പക്ഷം ആരോപിക്കുന്നത്.

ആരോപണം

ആരോപണം

ഗ്രൂപ്പ് പ്രശ്‌നം പരിഹരിക്കാനാണ് ശ്രീധരന്‍ പിള്ളയെ അമരത്തേക്ക് കൊണ്ടുവന്നതെങ്കിലും പ്രസിഡന്റ് ഒരു വിഭാഗത്തിന്റെ മാത്രം താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്ന ആരോപണമാണ് മുരളീധര പക്ഷം പ്രധാനമായും ഉന്നയിക്കുന്നത്.

ആക്കം കൂട്ടിയത്.

ആക്കം കൂട്ടിയത്.

ഏറ്റവും ഒടുവില്‍ കെ സുരേന്ദ്രന്റെ അറസ്റ്റ് കൈകാര്യം ചെയ് പാര്‍ട്ടിയിലെ രീതീയാണ് ഗ്രൂപ്പ് പോരിന് ആക്കം കൂട്ടിയത്. പാര്‍ട്ടിക്കും ആര്‍എസ്എസിന് താല്‍പര്യമില്ലാതിരുന്നിട്ടും തുലാമാസ പൂജയിലും ചിത്തിര ആട്ട വിളക്ക് മഹോത്സവത്തിലും പ്രതിരോധത്തിന്റെ മുന്‍ നിരയിലേക്ക് കെ സുരേന്ദ്രന്‍ സ്വയം എത്തുകയായിരുന്നു.

പുറത്തിറങ്ങാനാകാത്ത വിധം

പുറത്തിറങ്ങാനാകാത്ത വിധം

പോലീസ് വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കെ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ചു തന്നെ പോലീസ് അറസ്റ്റു ചെയ്യുകയും നിരവധി കേസുകളില്‍പ്പെടുത്തി ജയിലില്‍ നിന്നു പുറത്തിറങ്ങാനാകാത്ത വിധം കുടുക്കുകയും ചെയ്തു.

ആരും തിരിഞ്ഞു നോക്കിയില്ല

ആരും തിരിഞ്ഞു നോക്കിയില്ല

എന്നാല്‍ പാര്‍ട്ടിയുടെ തീപ്പൊരി നേതാവും വലിയൊരു വിഭാഗം പ്രവര്‍ത്തകരുടെ വികാരവുമായ കെ സുരേന്ദ്രന്‍ അകത്തായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. പ്രസിഡന്റ് ഉള്‍പ്പടെ പ്രധാനപ്പെട്ട നേതാക്കള്‍ ആരും ജയിലില്‍ സുരേന്ദ്രനെ സന്ദര്‍ശിച്ചില്ലെന്ന് മാത്രമല്ല ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പോലും നേതൃത്വത്തിനായില്ലെന്നാണ് മുരളീധര പക്ഷത്തിന്റെ പരാതി.

പരിഹാസ രൂപേണ

പരിഹാസ രൂപേണ

പാര്‍ട്ടിയുടെ ഇത്തരത്തിലുള്ള ദുര്‍ബല പ്രതിരോധമാണ് കടുത്ത നിലപാടുകളിലേക്ക് പോകാന്‍ സര്‍ക്കാറിന് പ്രേരണയാകുന്നത് എന്നാണ് വിമര്‍ശനം. കേന്ദ്രമന്ത്രിയോട് പരിഹാസ രൂപേണ പെരുമാറിയ എസ്പിക്കെതിരേയുള്ള പ്രതിഷേധം പ്രസ്താവനയില്‍ മാത്രം ഒതുക്കിയതും മുരളീധര പക്ഷം ദേശീയ നേതൃത്വത്തെ അറിയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+