ഫിലിപ്പോ ഒസെല്ലയുടെ വിലക്ക് ഗൗരവകരം; ഇനിയിത് ഉണ്ടാകരുത്: പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: കേരളത്തിൽ എത്തിയ ഫിലിപ്പോ ഒസെല്ലയെ സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ച സംഭവം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാന മന്ത്രിയ്ക്ക് കത്ത് അയച്ചു. സംഭവം ഗൗരവത്തോടെ പരിശോധിക്കണം എന്നാണ് മുഖ്യമന്ത്രിയുടെ ആവിശ്യം.
ഇത്തരത്തിലുളള സംഭവങ്ങൾ ഇനിയും ഉണ്ടാകാൻ പാടില്ലെന്നും അതിനായി ഉചിതയമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നൽകിയ കത്തിൽ വ്യക്തമാക്കുന്നു. കേരളത്തിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനാണ് ഫിലിപ്പോ ഒസെല്ല തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ, അദ്ദേഹത്തെ തിരിചയച്ചത് ദുഃഖകരം ആണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

മാർച്ച് 24 - നാണ് സംഭവം നടന്നത്. കേരളത്തിൽ എത്തിയ ഫിലിപ്പോ ഒസെല്ലയെ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കുകയാണ് ചെയ്തത്. 24 - ന് പുലർച്ചെയാണ് ഫിലിപ്പോ ഒസെല്ല തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നെത്തിയത്. ഇതിന് പിന്നാലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തടയുകയും തിരിച്ചയക്കുകയും ചെയ്യുകയായിരുന്നു. അന്തർ ദേശീയ നരവംശ ശാസ്ത്രജ്ഞനാണ് ഫിലിപ്പോ ഒസെല്ല. 65 വയസുകാരനാണ് ഇദ്ദേഹം.
റിസർച്ച് വീസയിലാണ് ഇദ്ദേഹം കേരളത്തിൽ എത്തിയത്. മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു കേരളത്തിൽ എത്തിയത്. എന്നാൽ, ഇയാളെ ഒരു കാരണം പോലും വിശദീകരിക്കാതെ വിമാനത്താവളത്തിൽ നിന്നും തിരികെ മടക്കി അയക്കുകയായിരുന്നു. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ചാണ് അധികൃതർ നിലപാട് എടുത്തത്. എന്നാൽ, കാരണം വ്യക്തമാക്കാൻ കഴിയില്ലെന്ന് എഫ്ആർആർഒ അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇദ്ദേഹത്തെ കാത്ത് വിമാന താവളത്തിന് പുറത്ത് പരിപാടിയുടെ സംഘാകർ നിന്നിരുന്നു. എന്നാൽ, സംഘാടകരെ പോലും കാണാൻ അനുവദിക്കാതെ ഫിലിപ്പോ ഒസെല്ലയെ തിരികെ അയക്കുകയാണ് ചെയ്തത്. ഫ്ലൈറ്റ് അറ്റന്റർമാരാണ് പറന്നിറങ്ങിയ ഇയാളെ പുറത്ത് പോകാൻ സമ്മതിക്കാതെ തിരിച്ചു വിളിച്ചത്. തുടർന്ന് പാസ്പോർട്ടും കൈ രേഖകളും അറ്റന്റർമാർ പരിശോധിച്ചിരുന്നു. ഈ പരിശോധനയ്ക്ക് പിന്നാലെ ഇന്ത്യയിലേക്ക് കടക്കാനാവില്ലെന്നും തിരികെ പോകണമെന്നും വിമാനത്താവള അധികൃതർ ഫിലിപ്പോ ഒസെല്ലയോട് പറയുകയായിരുന്നു.
അതേസമയം, സംഭവത്തിന് പ്രതികരിച്ച് ഒസെല്ല രംഗത്ത് എത്തിയിരുന്നു. 'തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സംസാരിക്കാനായിരുന്നു ആദ്യ നിർദ്ദേശം. തന്റെ പാസ്പോർട്ട് ഉദ്യോഗസ്ഥർ സ്കാൻ ചെയ്ത് വിരലടയാളവും ഫോട്ടോയും പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. ഇന്ത്യയിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി. വിമാനത്താവളത്തിലെ സൂപ്പർവൈസറും എമിഗ്രേഷൻ ഉദ്യോഗസ്ഥരും യാതൊരു തരത്തിലുമുള്ള മര്യാദയില്ലാതെ ആണ് പെരുമാറിയത്. എന്തുകൊണ്ട് ഇന്ത്യയിൽ പ്രവേശിക്കാൻ അനുവദിക്കില്ല എന്ന് അവർ വിശദീകരിച്ചില്ല. കേന്ദ്ര സർക്കാരിന്റെ തീരുമാനം എന്നുമാത്രം മറുപടി പറഞ്ഞു' - അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിലെ ഫാല്‍മര്‍ പ്രദേശത്ത് 1959 ല്‍ സ്ഥാപിച്ച സസക്‌സ് സര്‍വ്വകലാശാലയിലെ നര വംശ ശാസ്ത്ര ദക്ഷിണേഷ്യന്‍ പഠന വിഭാഗം പ്രൊഫസറാണ് ഇദ്ദേഹം. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക വ്യതിയാത്തെ കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തിയാണ് എന്ന സവിശേഷതയും ഉണ്ട് ഒസെല്ലയ്ക്ക്. കഴിഞ്ഞ 30 വര്‍ഷമായി കേരളത്തിലെ ഗവേഷണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
മലയാളികളുടെ ജീവിതം, ബന്ധങ്ങള്‍, ശീലങ്ങള്‍, പരിഷ്‌കാരങ്ങള്‍ എന്നീ നാനാ തലത്തിലും പുസ്തകങ്ങൾ എഴുതുന്നതും ഇദ്ദേഹത്തിന്റ ശീലമാണ്. കേരളത്തിൽ നിരവധി തവണ ഇയാൾ എത്തിയിട്ടുണ്ട്. എന്നാൽ, അന്നൊന്നും ഇദ്ദേഹത്തിന് ഇത്തരത്തിലുളള അനുഭവം ഉണ്ടായിരുന്നില്ല. ഗവേഷണത്തിന്റെ ഭാഗമായാണ് നിരവധി തവണ കേരളത്തിൽ എത്തിയത്. കേരളത്തിലെ പല സ്ഥലങ്ങളും ഒസെല്ല സന്ദർശിച്ചിരുന്നു. 1980 - കള്‍ മുതല്‍ കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഒസെല്ല.












Click it and Unblock the Notifications