Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പോൺസർമാരെ കണ്ടെത്തേണ്ടത് ജില്ലാ ഭരണകൂടം; നവകേരള സദസിന്റെ മാർഗ നിർദേശങ്ങൾ

തിരുവനന്തപുരം: വരാനിരിക്കുന്ന നവ കേരള സദസ് നടത്താനുള്ള മാർ ഗ നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുൾപ്പെടെയുള്ള സംഘം 40 ദിവസങ്ങളിലായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളും സന്ദർശിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പരിപാടി നടക്കുന്നത്.

മാർഗ നിർദേശങ്ങളിൽ മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കൂപ്പൺ വച്ചോ രസീത് നൽകിയോ പണപ്പിരിവ് പാടില്ലെന്നും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോൺസർമാരെ കണ്ടെത്തേണ്ടത് ജില്ലാഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രിക്കും സദസിൽ പങ്കെടുക്കുന്ന മറ്റു മന്ത്രിമാർക്കും താമസ സ്ഥലത്തേക്ക് ഭക്ഷണമെത്തിച്ചു നൽകാനും നിർദേശമുണ്ട്.

pinarayivijayanandkerala

യാത്രക്ക് കെ എസ് ആർ ടി സിയുടെ കെ സ്വിഫ്റ്റ് ഹൈബ്രിഡ് ബസിലായിരിക്കും. കെ - സ്വിഫ്റ്റിനായി സമീപ കാലത്ത് വാങ്ങിയ ഹൈബ്രിഡ് ബസായിരിക്കും ഇതിനായി ഉപയോ ഗിക്കുക. നോൺ എ സി ബസിൽ ഈ ചടങ്ങിനായി എ സി ഘടിപ്പിക്കാനാണ് പദ്ധതി.

നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വേദിയിൽ എ സി വേണം. വേദിയിലേക്ക് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെത്തുമ്പോൾ അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്‍റ് സെറ്റും ഒരുക്കണം. ജന സദസുകളിൽ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണം. ഇതു കൂടാതെ സംവാദത്തിന് ചുരുങ്ങിയത് 250 പേരെ ഏർപ്പെടുത്തണമെന്നും മാർ ഗ നിർദേശങ്ങളിൽ പറയുന്നു.

അതേ സമയം വരാനിരിക്കുന്ന നവ കേരള സദസിന്റെ സാമ്പത്തിക കാര്യങ്ങൾ മുഴുവൻ കൈകാര്യം ചെയ്യുന്നത് ജില്ലാ ഭരണകൂടത്തിലെ ഉദ്യോ ഗസ്ഥൻമാരായിരിക്കും. നവ കേരള സദസിന്റെ മറ്റു ചെലവുകൾ അതായത് പ്രചാരണം, പര്യടന സംഘത്തിനുള്ള ആഹാരം, താമസം എന്നിവ ഉൾപ്പെടെയുളള ചെലവുകൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് നിർദേശിച്ചിട്ടുള്ളത്. പരിപാടി നടത്താനുള്ള ഗ്രൗണ്ട് മുതൽ ലൈറ്റ് സെറ്റും സൗണ്ട് സിസ്റ്റവുമെല്ലാം സംഘാടക സമിതി കണ്ടെത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളില്‍ നേരിട്ടെത്തി സംവദിക്കുന്ന നവകേരള സദസില്‍ ജില്ലയിലെ 14 മണ്ഡലങ്ങളിലും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതോടൊപ്പം സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+