കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ 110 ഹോട്ടലുകള്‍ പൂട്ടിച്ചു; വൃത്തിഹീനം; പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ 110 ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയെ തുടർന്നാണ് നടപടി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉൾപ്പെടെ ആകെ 110 ഹോട്ടലുകളാണ് കേരളത്തിൽ അടച്ചുപൂട്ടിയത്.

സംസ്ഥാന വ്യാപകമായി ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. 1132 പരിശോധനകളാണ് ഇക്കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ നടന്നത്.

ഇതിൽ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്തതും വൃത്തിഹീനം ആയതും ആയ കടകൾക്ക് എതിരെയാണ് നടപടി എടുത്തത്. ഇതിനുപുറമേ , 347 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ വകുപ്പ് നോട്ടീസ് നൽകി.

1

വകുപ്പിന്റെ കൂടുതൽ പരിശോധനകൾ ഇനിയും ഹോട്ടലുകളിൽ ഉണ്ടാകും വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. അതേസമയം, തിരുവനന്തപുരത്ത് മാത്രം ഇന്ന് 7 ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിച്ചു. ഹോട്ടൽ മഹാരാജ (നെയ്യാറ്റിൻകര ), എസ്ക (കല്ലിയൂർ ), ഡി ഫോർ കിച്ചൻ (നെയ്യാറ്റിൻകര ), രാജേഷ് ബേക്കറി (ധനുവച്ചപുരം ), ആമിയ ഹോട്ടൽ (ധനുവച്ചപുരം), ഷാജി ഹോട്ടൽ ( ധനുവച്ചപുരം), മാഷ ( പാറശ്ശാല ) എന്നിവയാണ് പൂട്ടിയത്.

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ്:മുദ്രവെച്ച കവറില്‍ സർക്കാർ; വാങ്ങാതെ എതിർപ്പ് കാണിച്ച് സുപ്രീം കോടതികല്ലുവാതുക്കല്‍ മദ്യദുരന്ത കേസ്:മുദ്രവെച്ച കവറില്‍ സർക്കാർ; വാങ്ങാതെ എതിർപ്പ് കാണിച്ച് സുപ്രീം കോടതി

2

വയനാട്ടിൽ ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്ത 3 ഹോട്ടലുകൾ അടയ്ക്കാൻ വകുപ്പ് നോട്ടീസ് നൽകി. മേപ്പാടി, അമ്പലവയൽ, പനമരം എന്നിവിടങ്ങളിലെ ഹോട്ടലുകളാണ് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് അടച്ചുപൂട്ടിയത്. എന്നാൽ, കോട്ടയം ജില്ലയിലെ 18 സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ഇവയിൽ 6 ഇടങ്ങളിൽ മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു.

4

എറണാകുളത്ത് എംജി റോഡിലും കലൂരിലും ഹോട്ടലുകളിൽ പരിശോധന നടന്നു. രണ്ട് ഹോട്ടലുകൾ അടപ്പിച്ചു. അപാകതകൾ പരിശോധിക്കാൻ ആവശ്യപ്പെട്ട് 4 സ്ഥാനപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി 140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്ക് വേണ്ടി അയച്ചുവെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.

ആ ഭംഗി കണ്ണിൽ തിളങ്ങുന്നു; അഴകിന്റെ റാണി: അനു സിത്താരയുടെ ഫോട്ടോസ് വൈറൽ

5

കഴിക്കുന്ന ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണ്. അതിനാൽ തന്നെ അത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കും. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപെയ്ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ മത്സ്യ', ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ ജാഗറി' എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കാൻ തീരുമാനിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.

5

ഇതിന് പുറമെ, സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ചെറുവത്തൂരില്‍ ഷവർമ കഴിച്ച് 16 - കാരി മരണപ്പെട്ട സംഭവത്തിന് പിന്നാലെ ആണ് കേരളത്തിലെ ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയത്. മെയ് 1 നായിരുന്നു കാസര്‍കോട് ചെറുവത്തൂരില്‍ ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ചത്. പതിനാറുകാരിയായ കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദയാണ് മരണപ്പെട്ടത്.

6

ഇതിന് പിന്നാലെ നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചെറുവത്തൂര്‍ ടൗണില്‍ പ്രവർത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ് 16 - കാരി ഷവർ കഴിച്ചത്. തുടർന്ന് ശക്തമായ പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ഞായറാഴ്ച ദേവനന്ദ മരണപ്പെടുകയാണ് ചെയ്തത്. ഏപ്രിൽ 29 , 30 എന്നീ ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ വാങ്ങി കഴിച്ചവർക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

English summary
Food safety department directs closure of 110 hotels in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X