Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്ത ടെക്‌സ്റ്റൈല്‍സില്‍ നിന്നും ലക്ഷങ്ങള്‍ തോര്‍ത്തില്‍ കെട്ടിക്കൊണ്ട് കള്ളന്‍പോയി! സംഭവമിങ്ങനെ

കൊട്ടിയം: കൊട്ടിയത്തെ വട്ടംതിരിച്ച ഒരു മോഷ്ടാവിന് പിന്നാലെയാണ് പോലീസ്. ദേ വന്നൂ ദാ പോയി എന്നുപറഞ്ഞത് പോലയായിരുന്നു മോഷ്ടാവ് വന്നതും പണം കവർന്നതും ആരും കാണാതെ തിരിച്ചുപോയതും. എന്താണ് സംഭവിച്ചതെന്ന്
ആർക്കും ഒരുപിടിയുമില്ല. കൊട്ടിയം ജംഗ്ഷനിലെ തിരക്കേറിയ റോഡരികിൽ സ്ഥിതി ചെയ്യുന്ന ഒരുതുണിക്കടയിലാണ് ഈ മോഷ്ടാവ് വന്നത്.
ഇവിടെ നിന്ന് രണ്ട് ലക്ഷത്തോളം രൂപ മോഷ്ടാവ് കവർന്നു.

കെട്ടിടത്തിന്റെ നാലാം നിലയിൽ എത്തിയ മോഷ്ടാവ് അഗ്‌നി രക്ഷാസേനയുടെ സുരക്ഷിത മുറിയുടെ ഷീറ്റ് തകർത്താണ് ഇന്നലെ രാത്രിയിൽ അകത്തുകയറിയത്. വലിയ പൈപ്പുകളിലൂടെ കെട്ടിടത്തിന്റെ നാലാം നിലയിൽ എത്തിയ മോഷ്ടാവ് ഗ്രൗണ്ട് ഫ്ളോറിലുള്ള കാഷ് കൗണ്ടറിൽ എത്തുകയും കാബിൻ കുത്തിപ്പൊളിച്ച് രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിക്കുകയും ചെയ്തു. രൂപ തോർത്തിൽ പൊതിഞ്ഞു കെട്ടി കൊണ്ടു പോകുകയായിരുന്നു.

money

തോർത്തിൽ വാരി കെട്ടുന്നതിനിടയിൽ കുറച്ച് രൂപ തറയിൽ വീണുകിടപ്പുണ്ടായിരുന്നു. അമ്പതിന്റെയും നൂറിന്റെയും ഉൾപ്പെടെയുളള ചില്ലറ നോട്ടുകളായിരുന്നു കൂടുതലും. എന്നാലും ഇത്രയപം സുരക്ഷാ സജ്ജീകരങ്ങൾ ഉണ്ടായിട്ടും എങ്ങനെയാണ് മോഷ്ടാവ് ഇത്ര എളുപ്പത്തിൽ മോഷണം നടത്തി എന്ന ആശങ്കയിലാണ് ഏവരും.

മോഷ്ടാവ് ഫയറിന്റെ സ്റ്റെയർ വഴി കയറിയപ്പോൾ അലാറം മുഴങ്ങിയിരുന്നു. എന്നാൽ ശക്തമായ മഴ കാരണം സെക്യൂരിറ്റി പോലും അലറാമിന്റെ ശബ്ദംകേട്ടില്ല. രാവിലെ ജീവനക്കാർ കട തുറന്നപ്പോൾ ആയിരുന്നു കൗണ്ടർ തുറന്ന് കിടക്കുന്നതും നോട്ടുകൾ തറയിൽ ചിതറിക്കിടക്കുന്നതും കണ്ടത്. സിസിടിവിയിൽ മോഷ്ടാവ് വന്നുപോയതിന്റെ ദൃശ്യങ്ങൾ ഉണ്ട്. അകത്തേക്ക് വന്ന വഴി തന്നെയാണ് മോഷ്ടാവ് തിരിച്ചു പോയത് എന്നാണ് സി.സി.ടി.വി ദൃശ്യങ്ങൾ നൽകുന്ന സൂചന എന്നാണ് പൊലീസ് അറിയിച്ചത്.

ആര്‍ത്തിരമ്പി പ്രതിഷേധം; നിയമസഭയില്‍ കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍..ചിത്രങ്ങള്‍ കാണാം

ഫോറൻസിക് വിദഗ്ദ്ധരും കൊട്ടിയം സി. ഐ യും എസ്.ഐയും ഡോഗ് സ്‌കോഡും സംഭവസ്ഥലത്ത് പരിശോധനകൾ നടത്തി. ശക്തമായ മഴയുള്ളത് കൊണ്ടാണ് മോഷ്ടാവിന് എളുപ്പത്തിൽ മോഷണം നടത്താൻ സാധിച്ചതെന്നാണ് വിലയിരുത്തുന്നത്. ഈ ബഹളത്തിനിടയിൽ മറ്റ് ശബ്ദങ്ങൾ‌ കേൾക്കാൻ കഴിയാത്തതും മോഷ്ടാവിന് മോഷണം നടത്താനും ആരും അറിയാതെ തിരിച്ചുപോകാനും കഴിഞ്ഞു. സംഭവത്തിൽ അന്വേഷണ നടന്നുകൊണ്ടിരിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+