Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാൻ നിർബന്ധിച്ചു; ഇഡിക്കെതിരെ സന്ദീപ് നായരുടെ കത്ത്

തിരുവനന്തപുരം; ഇഡിക്കെതിരെ കത്തയച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ. എറണാകുളം ജില്ലാ ജഡ്ജിക്കാണ് കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപിന്റെ കത്തിലെ ആരോപണം. ഒരു ഉന്നത നേതാവിന്റെ മകന്റെ പേരും പറയാൻ നിർബന്ധിച്ചെന്നും കത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് സന്ദീപ് നായർ.

ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണനെതിരെയാണ് ആരോപണം. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നതിന് സഹായിക്കാമെന്നായിരുന്നു വാഗ്ദാനം. പേര് പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ പണനിക്ഷേപം അന്വേഷിച്ചില്ല. ഇല്ലാക്കഥകൾ നടത്തി അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ നടത്തിയതെന്നും കത്തിൽ പറയുന്നു.

pinarayi Vijayan

നേരത്തേ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതിയായ സ്വപ്ന സുരേഷിനെ ഇഡി നിർബന്ധിച്ചിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥ മൊഴി നൽകിയിരുന്നു. സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ സിജി വിജയന്‍ എന്ന വനിതാ ഉദ്യോഗസ്ഥയാണ് മൊഴി നൽകിയത്. ഇതിൽ ഇഡിക്കെതിരെ കേസെടുക്കാൻ സർക്കാർ നിയമോപദേശം തേടിയിരുന്നു.നേരത്തെ സ്വപ്‌നയുടേതായി പുറത്തുവന്ന ശബ്ദരേഖയിൽ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി പരാമര്‍ശമുണ്ടായിരുന്നു.ഇതന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവരോടായിരുന്നു പോലീസുകാരി മൊഴി നൽകിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം

അതേസമയം സന്ദീപിന്റെ കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായി ഇഡി പ്രതികരിച്ചു. സന്ദീപ് കസ്റ്റഡിയിൽ ഉള്ളപ്പോൾ ഇത്തരത്തിൽ ഒരു പരാതി പറഞ്ഞിട്ടില്ല. പോലീസുകാരും പ്രതിയും ഇഡിക്കെതിരെ നൽകിയ മൊഴി പരിശോധിക്കുകയാണെന്നും അധികൃതർ വ്യക്തമാകക്ി.

സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    സ്വർണക്കടത്തിൽ പിണറായിക്കും ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് സ്വപ്ന | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+