എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; പുതിയ നിയമനം പിന്നീട്, തിരിച്ചെത്തുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി അവസാിച്ച ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. എന്നാല്‍ പുതിയ നിയമനം എവിടെയുണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെ ഒന്നര വര്‍ഷമായി ശിവശങ്കര്‍ സസ്‌പെന്‍ഷനിലായിരുന്നു. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായ ശിവശങ്കറിന്റെ കേസ് വിവാദവും സസ്‌പെന്‍ഷനും ഏറെ ചര്‍ച്ചയായിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥന്റെ തിരിച്ചുവരവാണ് സാധ്യമായിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലായ് 16ന് ആയിരുന്നു സസ്‌പെന്‍ഷന്‍. പിന്നീട് കസ്റ്റംസും, എന്‍ഫോഴ്‌സമെന്റും, വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതിചേര്‍ത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയില്‍ വാസം അനുഭവിച്ചു.
കൂടാതെ ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിനെ പ്രതി ചേര്‍ത്തെങ്കിലും കുറ്റപത്രം ഇതുവരെ നല്‍കിയിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിക്കാന്‍ ചീഫ് സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനാണ് കത്ത് നല്‍കിയത്. എന്നാല്‍ കസ്റ്റംസ് വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലാത്ത സാഹചര്യത്തില്‍ ഒന്നര വര്‍ഷമായി സസ്‌പെന്‍ഷിലുള്ള ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ലെന്നുമായിരുന്നു സമിതിയുടെ ശുപാര്‍ശ. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.
കെ-റെയില്‍: മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ ശ്രമിക്കുന്നു: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് വേണ്ടി നഷ്ടപരിഹാരതുക നേരത്തെ നല്‍കുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണില്‍പൊടിയിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു വാഗാദാനം പോലും നടപ്പിലാക്കാത്ത ഇടതുസര്‍ക്കാര്‍ നല്‍കുന്ന മോഹനവാഗ്ദാനങ്ങള്‍ക്ക് കേരള ജനത ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ-പാരിസ്ഥിതിക മേഖലയെ തകര്‍ക്കുന്ന പദ്ധതിയെ വെറും നഷ്ടപരിഹാര തുകയുടെ അടിസ്ഥാനത്തില്‍ അളക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്. വരേണ്യവര്‍ഗവുമായി ചര്‍ച്ച നടത്തിയാല്‍ ജനങ്ങളുടെ ആശങ്കകള്‍ തീരുമെന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ചവരാണ് നാടിന്റെ ശത്രുക്കള്‍. സഹസ്രകോടികളുടെ അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ കെ-റെയില്‍ പദ്ധതിക്കെതിരെ ബിജെപി പ്രക്ഷോഭം ശക്തമാക്കും. മുഖ്യമന്ത്രി കോര്‍പ്പറേറ്റുകളുമായി ചര്‍ച്ച ചെയ്യുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി ബിജെപി സമരം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications