Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യാനിയും ഹിന്ദുവും ജനസംഖ്യ നിയന്ത്രിച്ചാൽ മതിയോ?പള്ളിയും മഠവും പൂട്ടാനാകുമോയെന്നും പിസി ജോർജ്

തിരുവനന്തപുരം; കൂടുതൽ കുട്ടികൾ ഉള്ള വിശ്വാസികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടി വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. 2000 ത്തിന് ശേഷം നാലോ അതിൽ കൂടുതലോ കുട്ടികളുള്ള രൂപതാം അംഗങ്ങളായ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ എന്നാണ് വാഗ്ദാനം.സാമ്പത്തിക സഹായം ഉൾപ്പെ ആറ് ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്.

നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. അതിനിടെ നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ജനപക്ഷം നേതാവ് പിസി ജോർജ്. വാർത്താസമ്മേളനത്തിനാണ് മുൻ എംഎൽഎയുടെ പ്രതികരണം.

1

രണ്ടായിരത്തിനുശേഷം വിവാഹിതരായ അഞ്ച് കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായമാണ് പാലാ രൂപത പ്രഖ്യാപിച്ചത്. നാല് കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരിൽ ഒരാൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് രൂപതയുടെ ആശുപത്രിയിൽ ജോലിക്ക് മുൻഗണന ലഭിക്കും. കൂടാതെ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ നാലാമത്തെ പ്രസവം മുതൽ ചികിത്സ സൗജന്യം, തുടങ്ങി ആറ് പ്രഖ്യാപനങ്ങളാണ് പാലാ രൂപത നടത്തിയത്. ഇതിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ജോർജിന്റെ പ്രതികരണം.

2

ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോയെന്ന് പിസി ചോദിച്ചു. ക്രിസ്ത്യാനിയുടെ എണ്ണം കുറവാ. അച്ചൻമാരാകാനൊന്നും ഇപ്പോൾ ആളില്ല. കന്യാസ്ത്രീകളാകാനും ആളില്ല. മഠവും പള്ളിയൊക്കെ പൂട്ടിപോകാൻ പറ്റുവോ? അതുകൊണ്ടായിരിക്കാം സഭ അങ്ങനെ പറഞ്ഞത്. കുറ്റം പറയാൻ സാധിക്കില്ല.
എല്ലാവരും നാമൊന്ന് നമുക്കൊന്ന് എന്ന് പറഞ്ഞ് നടക്കുവാ. ആദ്യം നാം രണ്ട് നമ്മുക്ക് രണ്ട് എന്നായിരുന്നു സർക്കാർ നയം. പിന്നെ അത് നാം ഒന്ന് നമ്മുക്ക് ഒന്നായി. ഇപ്പോൾ നമ്മളൊന്ന് നമ്മുക്ക് എന്തിനാണ് എന്നായി. പിള്ളേര് കൂടുതൽ വേണമെന്നാ എന്റെ അഭിപ്രായം.

Recommended Video

cmsvideo
    കേരളം; ആത്മാഭിമാനം ഉണ്ടെങ്കില്‍ ജോസ് കെ. മാണി എല്‍.ഡി.എഫ്. വിടണം: പി.സി. ജോര്‍ജ്
    3

    ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ഈ ജനസംഖ്യ നിയന്ത്രിച്ചാൽ മതിയോ? അതെന്ത് ന്യായമാണ്. നിയന്ത്രിക്കുന്നത് എല്ലാവരും നിയന്ത്രിക്കണം, പിസി ജോർജ് പറഞ്ഞു യുപിയിൽ നടപ്പാക്കിയ ജനസംഖ്യ നിയന്ത്രണ നിയമം സംബന്ധിച്ച ചോദ്യത്തിന് അവിടെ മതാടിസ്ഥാനത്തിലല്ല നിയന്ത്രണമെന്നും പിസി ജോർജ് പറഞ്ഞു. നിയമം ഇവിടെയും നടപ്പാക്കികൊള്ളട്ടെ. പക്ഷേ എല്ലാത്തിലും അനുപാതം സീകരിക്കണമെന്നും ജോർജ് പറഞ്ഞു.

    4

    അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും പിസി ജോർജ് രംഗത്തെത്തി. തുണിയുടുക്കാത്ത പെണ്ണുങ്ങളെയും കൊണ്ട് ശബരിമലയിൽ നടന്ന പാർട്ടിയാ പിണറായി വിജയനെന്ന് പിസി പരിഹസിച്ചു. വിശ്വാസത്തെ അപമാനിക്കുന്ന വിശ്വാസികളെ അപമാനിക്കുന്ന പിണറായിയെ ദൈവമായി ചിത്രീകരിച്ച് ക്ഷേത്രത്തിന് മുന്നിൽ പടം വെച്ചപ്പോ അത് നോക്കി കണ്ട് സന്തോഷിച്ചയാളാണ് പിണറായി. സ്വയം ദൈവമാകാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. ബോർഡ് വെച്ച ഡിവൈഎഫ്ഐ പിള്ളർക്കെതിരെ കേസെടുക്കണം,പിസി പറഞ്ഞു.

    5

    കേന്ദ്രസർക്കാർ തരുന്ന അരിയും ഗോതമ്പും മറ്റ് ഭക്ഷ്യവസ്തുക്കളും ജനങ്ങൾക്ക് സൗജന്യമായി കൊടുത്ത് പിണറായി വിജയനാണ് ഇതെല്ലാം കൊടുക്കുന്നത് എന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ചിരിക്കുകയാണ്. പട്ടിണിയില്ലാത്ത കേരളം എന്ന് പറഞ്ഞ് വോട്ട് വാങ്ങി. കേന്ദ്രം തരുന്നതാണെന്ന് അവരും പറയില്ല. കാരണം പിണറായിയും കേന്ദ്രസർക്കാരും തമ്മിൽ അഡ്ജസ്റ്റ്മെന്റുണ്ട്. ലാവ്ലിൻ കേസിൽ ഉൾപ്പെടെ ബിജെപിയും സിപിഎമ്മും തമ്മിൽ ഒത്തുകളിയുണ്ടെന്നും പിസി ആരോപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+