
'സർവജ്ഞനായ പിണറായി പറഞ്ഞു, മറ്റുള്ളവർ തല കുലക്കി': എംവി ഗോവിന്ദനെ പരിഹസിച്ച് മുല്ലപ്പളളി
കോഴിക്കോട്: എം വി ഗോവന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടിയെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രൻ. ഒരു ഏകാധിപത്യ പാർട്ടിയുടെ തനി സ്വഭാവമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് മുല്ലപ്പളളി വിമർശിച്ചു. പയ്യോളിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന പി കെ ഗംഗാധരന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുമ്പോഴാണ് മുല്ലപ്പളിയുടെ പരാമർശം.
'എല്ലാറ്റിലും സർവജ്ഞനായ പിണറായി വിജയൻ പേര് നിർദേശിച്ചു. പിന്നെ മറ്റുള്ളവർ തലകുലുക്കി. അതോടെ കോടിയേരി മാറി എം വി ഗോവിന്ദൻ സെക്രട്ടറിയുമായി. ഇവരാണ് കോൺഗ്രസിനെ ജനാധിപത്യം പഠിപ്പിക്കുന്നത്.' എന്ന് മുല്ലപ്പളളി പരിഹസിച്ചു.ആറന്മുള വളളംകളി മത്സരത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ യാദൃശ്ചികമായല്ല ക്ഷണിച്ചത്.
ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, ഉള്ളിൽ കുടുങ്ങിയ രോഗിക്ക് ദാരുണാന്ത്യം

ഇരുവർക്കിടയിലേയും അന്തർധാരയാണ് ഇത് വ്യക്തമാക്കുന്നതെന്ന് മുല്ലപ്പളളി ആരോപിച്ചു. നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്ത് കോർപ്പറേറ്റുകളും മൂലധന ശക്തികളും കൊളളയടിക്കുകയാണ്. എൻഡിടിവിയുടെ ഓഹരി അദാനി വാങ്ങുന്നതിലൂടെ നിർഭയവും സ്വതന്ത്രവുമായ പത്ര പ്രവർത്തനത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കാണ് സൂചന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശൻ എംവി ഗോവിന്ദനെ അഭിനന്ദിച്ചിരുന്നു. എന്നാൽ സെക്രട്ടറിയെ തീരുമാനിച്ചത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.എംവി ഗോവിന്ദൻ സിപിഎം പാർട്ടി സെക്രട്ടറി ആയതിൽ സന്തോഷമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന. അദ്ദേഹം രാഷ്ട്രീയ എതിരാളിയാണ് രാഷ്ട്രീയ ശത്രുവല്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചിരുന്നു.

എന്നാൽ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വള്ളം കളിക്ക് വിളിക്കാന്‍ പിണറായിക്ക് നാണമുണ്ടോ എന്നായിരുന്നു സുധാകരന്റെ ചോദ്യം.'പിണറായിക്ക് അഭിമാന ബോധമില്ല, കാര്യം നടക്കാന്‍ പിണറായി വിജയന്‍ ആരുടെ കാലും പിടിക്കും ആരുടെ കാലും നക്കും. അമിത്ഷായെ വിളിച്ച പിണറായിയുടെ തൊലി കട്ടി സമ്മതിക്കണം.30 തവണ ലാവ്‌ലിന്‍ കേസ് മാറ്റിയത് ആരെ സഹായിക്കാനാണ്. കേസ് മാറ്റി വെച്ചത് ആരുടെ പിന്തുണയോട് കൂടിയെന്ന് മനസിലായില്ലേ എന്നും സുധാകന്‍ ചോദിച്ചു.

മുഖ്യമന്ത്രി രാജ്യത്തെ എല്ലാ നിയമങ്ങളും അദ്ദേഹത്തിന്റെ ചൊല്‍പ്പടിക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ഭേദഗതികളിലൂടെ അവര്‍ക്ക് ഹിതകരമല്ലാത്ത കാര്യങ്ങള്‍ മാറ്റണമെന്നാണ് മുഖ്യമന്ത്രിയുടെ താല്‍പര്യം. അതിന് കൂട്ടുനില്‍ക്കാന്‍ ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും സാധിക്കില്ല',സർക്കാരിനൊപ്പം നിന്നപ്പോൾ ഗവർണർ നല്ല പിള്ള ആയിരുന്നെന്നും എന്നാൽ കൂട്ട് നിൽക്കാതെ ആയതോടെ മോശമായെന്നും കെപിസിസി അധ്യക്ഷന്‍ പരിഹസിച്ചിരുന്നു.
സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്... പുത്തൻ ചിത്രങ്ങളും വൈറൽ...