ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന് മർദനം, ആന്‍ഡേഴ്‌സൺ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
വാരിയെല്ലും തകർന്ന ആൻഡേഴ്സണെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ നില ഗുരുതരാവസ്ഥയിലാണ്.
Recommended Video

തിരുവനന്തപുരം: ശ്രീജിത്തിനെ കാണാൻ സമരപ്പന്തസിൽ എത്തിയ ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിനെ യുത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്നു റിപ്പോർട്ട്. കൈരളി ഓൺലൈനാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാരിയെല്ലും തകർന്ന ആൻഡേഴ്സണെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ നില ഗുരുതരാവസ്ഥയിലാണ്.

കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെഎസ് യുവിന്റെ മുൻ പ്രവർത്തകനായിരുന്നു ആൻഡേഴ്സൺ. കഴിഞ്ഞ ദിവസം ശ്രിജിത്ത് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയ ചെന്നിത്തലയെ ഇയാൾ വിമർശിച്ചിരുന്നു. ഇയാൾക്ക് നേരെ ചെന്നിത്തല ക്ഷുഭിതനാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായിരുന്നു

ചെന്നിത്തലയോട് ചോദിച്ചത് ഇങ്ങനെ
ശ്രീജിത്തിനെ കാണാനെത്തിയ ചെന്നിത്തലയോട് സുഹൃത്തായ അൻഡേഴ്സൺ ഇങ്ങനെ ചോദിച്ചിരുന്നു. സര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സാറിന്റെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അപ്പോള്‍ സര്‍ പറഞ്ഞിട്ടുണ്ട്. റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെയാണ്. ഇത്രയും ദിവസം ഇവിടെ കിടന്നു സമരം ചെയ്തിട്ടും നിങ്ങളൊക്കെ എവിടെയായിരുന്നു'. എന്നാൽ യുവാവിൻരെ ചോദ്യം നേതാവിനെ ചൊടിപ്പിച്ചിരുന്നു. നിങ്ങള്‍ക്ക് ഇതൊക്കെ ചോദിക്കാന്‍ എന്താണ് അധികാരമെന്ന് ചെന്നിത്തല ചോദിച്ചു. ശ്രീജിത്തിന് നീതി കിട്ടണമെന്നും പൊതുജനമായ തനിക്ക് അത് ചോദിക്കാനുള്ള അധികാരമുണ്ട് എന്നു പറഞ്ഞപ്പോള്‍ ചെന്നിത്തല സമര സ്ഥലത്തു നിന്നും ഇറങ്ങിപ്പോയി.

വിമർശനവുമായി ചെന്നിത്തല
ചെന്നിത്തലയ്ക്ക് നേരെ ശബ്ദം ഉയർത്തിയതിനെ ആൻഡേഴ്സണു നേരെ വിമർശനവുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു. ആന്‍ഡേഴ്‌സണ്‍ സിപിഐഎമ്മുകാരനാണെന്നും അതിനാലാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനെതിരെ ആൻഡേഴ്സൺ രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂലി തല്ലുകാരനല്ലെന്നും കോണ്‍ഗ്രസുകാരനാണെന്നുമായിരുന്നു ആന്‍ഡേഴ്‌സണ്‍ന്റെ പ്രതികരണം. കൂടാതെ ആന്‍ഡേഴ്‌സണ്‍ന്റെ വീടിനു നേരെ കല്ലേറ് നടന്നതായി പരാതി ലഭിച്ചിരുന്നു.

ചെന്നിത്തലയുടെ വായടപ്പിച്ചു
ശ്രീജിത്തിനെ കണ്ടതിനു ശേഷം തിരിച്ചു പോയ ചെന്നിത്തല ആൻഡേഴ്സണെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ പ്രതിഷേധിച്ചത് കൂലി തല്ലുകാരനാണെന്ന ആരോപണവുമായി നേതാവ് രംഗത്തെത്തിയിരുന്നു. കൂടാതെ ഇയാൾ സിപിഎം അനുകൂല ചാനലിന്റെ ജീവനക്കാരനാണെന്നു ഉൾപ്പെടെയുള്ള പ്രചരണവും നടത്തിയിരുന്നെന്നു . ഇതിനെതിരെയാണ് ആൻഡേഴ്സൺ രംഗത്തെത്തിയത്. താൻ കോൺഗ്രസ് അനുഭാവിയാണെന്നും കെഎസ് യുവിന്റെ സജീവപ്രവർത്തകനാണെന്നും ഇയാൾ ഫേസ് ബുക്ക് ലൈവിൽ വ്യക്തമാക്കി. കൂടാതെ തന്റെ കുടുംബം ഉൾപ്പെടെ കോൺഗ്രസ് ഇനുഭാവികളാണെന്നും തന്റെ പിതാവ് പ്രദേശീക കോൺഗ്രസ് നേതാവാണെന്നും ലൈവിലൂടെ ഇയാൾ തുറന്നടിച്ചു. കൂടാതെ ഇതിനു തെളിവായി സമരങ്ങളിൽ പങ്കെടുത്ത ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ആൻഡേഴ്സൺ പറഞ്ഞത് ശരി
സുഹൃത്ത് പറഞ്ഞത് ശരിയാണെന്നു ശ്രീജിത്തും പറഞ്ഞിരുന്നു.ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയുമായി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ സമീപിച്ചിരുന്നു. ''മഴയൊന്നും കൊള്ളാതെ പൊടിയടിച്ച് കൊതുകു കടി കൊള്ളാതെ നീ വീട്ടില്‍ പോ, ഞങ്ങള്‍ എന്താന്ന് വെച്ചാ ചെയ്യാം'' എന്ന് പരിഹാസ രീതിയില്‍ ചെന്നിത്തല തോളില്‍ തട്ടി പറഞ്ഞതായി ശ്രീജിത്ത് പറഞ്ഞു. കൂടാതെ എന്നാലും തന്റെ ശ്രമം ഉപേക്ഷിക്കാൻ താൻ തയ്യാറായിരുന്നില്ല. വീണ്ടും പല തവണ വീട്ടിലും ഒഫീസിലുമായി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ചില ദിവസങ്ങളിൽ അദ്ദേഹം തന്നെയായിരിക്കും കണികാണുക.












Click it and Unblock the Notifications