ഒടുവില്‍ തീരുമാനമായി; എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി; ഉപാധ്യക്ഷന്‍ ശശീന്ദ്രന് പക്ഷത്തിന്
കൊച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷനായി മുന്‍ മന്ത്രി തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തു. ശശീന്ദ്രന് പക്ഷത്തെ രാജന് മാസ്റ്ററാണ് ഉപാധ്യക്ഷന്‍. ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് തിരഞ്ഞെടുപ്പ് രമ്യമായ പരിഹാരത്തിലേക്ക് എത്തിച്ചത്. ബാബു കാര്‍ത്തികേയനാണ് ട്രഷറര്‍. നെടുമ്പാശേരിയില്‍ നടന്ന സംസ്ഥാന ജനറല്‍ ബോഡിയുടേതാണ് തീരുമാനം.

നിലവില്‍ പീതാംബരന് മാസ്റ്ററാണ് എന്‍സിപി അധ്യക്ഷന്‍. സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം മുന്നോട്ട് വച്ച നിര്‍ദേശ പ്രകാരമാണിപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം തോമസ് ചാണ്ടിക്ക് നല്‍കാനായിരുന്നു നിര്‍ദേശം. ഉപാധ്യക്ഷനെ ശശീന്ദ്രന് പക്ഷത്തുനിന്ന് തിരഞ്ഞെടുക്കാനും തീരുമാനിച്ചു.
എന്‍സിപിക്ക് സംസ്ഥാനത്ത് രണ്ടു എംഎല്‍എമാരാണുള്ളത്. തോമസ് ചാണ്ടിയും എകെ ശശീന്ദ്രനും. പാര്‍ട്ടിക്ക് അനുവദിച്ച മന്ത്രി പദവി ആദ്യം ലഭിച്ചത് ശശീന്ദ്രനായിരുന്നു. അദ്ദേഹം ഫോണ്‍കെണി വിവാദത്തില്‍പ്പെട്ടതോടെ രാജിവച്ചു. പിന്നീട് വകുപ്പ് തോമസ് ചാണ്ടിക്ക് കൈമാറിയെങ്കിലും ഏറെ കാലം ആ പദിവിയിലിരിക്കാന് അദ്ദേഹത്തിനും സാധിച്ചില്ല.
കായല്‍ കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കും മന്ത്രിപദവി രാജിവയ്ക്കേണ്ടി വന്നു. പിന്നീട് വകുപ്പിന് മന്ത്രിയില്ലാത്ത അവസ്ഥയായിരുന്നു. എംഎല്‍എമാരില്‍ കുറ്റക്കാരനല്ലെന്ന് തെളിയുന്ന ആദ്യ വ്യക്തിക്ക് വകുപ്പ് കൈമാറാനായിരുന്നു തീരുമാനം. തുടര്‍ന്നാണ് ഫോണ്‍കെണി കേസില്‍ ശശീന്ദ്രന് ശുദ്ധിപത്രം ലഭിച്ചത്. ഇതോടെ മന്ത്രി പദവി അദ്ദേഹത്തിന് കൈമാറി. പിന്നീടാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവി തോമസ് ചാണ്ടിക്ക് നല്കാന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications