മുന്‍മിസ് കേരള ജേതാക്കളുടെ മരണം; വിശദ അന്വേഷണംവേണമെന്ന് കുടുംബം, ഹാര്‍ഡ് ഡിസ്‌ക് തിരയാന്‍ സ്‌കൂബസംഘം
കൊച്ചി: മുന്‍ മിസ് കേരള ജേതാവും, മുന്‍ മിസ്‌കേരള റണ്ണറപ്പുമായ ആന്‍സി കബീറിന്റെയും, അഞ്ജനയുടെയും മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അഞ്ജനയുടെ സഹോദര്‍ ആവശ്യപ്പെട്ടു. അഞ്ജന ഹോട്ടലില്‍നിന്ന് ഇറങ്ങുന്നതുവരെ യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നുവെന്നും എന്നാല്‍ യാത്രാമധ്യേ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ വെച്ച് എന്തോ സംഭവിച്ചുവെന്നു ഇത് കണ്ടെത്തണമെന്നുമാണ് സഹോദരന്‍ അര്‍ജുന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സഹോദരി പൂര്‍ണ സന്തോഷവതിയാണെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും വളരെ സന്തോഷമായിട്ടാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയതെന്നും. യാതൊരു ടെന്‍ഷനും അവളുടെ മുഖത്തില്ലായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.

എന്നാല്‍ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ എന്തോ സംഭവിച്ചുവെന്നും കാര്‍ നിര്‍ത്തി സംസാരിക്കുന്നതെല്ലാം ദൃശ്യങ്ങളിലുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അജ്ഞനയുടെ കുടുംബം എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതിയും നല്‍കി. അഞ്ജനക്ക് നേരത്തെ ഭീഷണിയൊന്നുമുണ്ടായിരുന്നില്ലെന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നും സംഭവത്തില്‍ ഔഡി കാര്‍ ഓടിച്ച സൈജുവിന്റെയും ഹോട്ടല്‍ ഉടമയായ റോയിയുടെയും പങ്ക് വിശദമായി അന്വേഷിക്കണമെന്നും സൈജു ആരുടെ നിര്‍ദേശപ്രകാരമാണ് അവിടെയെത്തിയതെന്നും ആര്‍ക്കാണ് ഫോണ്‍ ചെയ്തതെന്നും കണ്ടെത്തണമെന്നും ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കണമെന്നാവഷ്യപ്പെട്ടാണ് അഞ്ജനയുടെ കുടുംബം കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്.

പൊലീസ് അന്വേഷണത്തില്‍ തൃപ്തികരമാണെന്നും എന്നാലും ചില സംശയങ്ങളുണ്ടെന്നും അതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അര്‍ജുന്‍ പറയുന്നു. തെളിവ് നശിപ്പിച്ചതിന് മാത്രമാണ് റോയിയേയും സൈജുവിനെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയതെന്നും അര്‍ജുന്‍ പറഞ്ഞു. അതേസമയം നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യം കായലില്‍ എറിഞഅഞിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കായലില്‍ തിരയാന്‍ സ്‌കൂബാ സംഘം ഇറങ്ങും. കേസുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കിനായാണ് കായലില്‍ തിരച്ചില്‍ നടത്തുന്നതന്നാണ് അധികൃതര്‍ അറിയിച്ചത്. ഫയര്‍ഫോഴ്സിന്റെ സ്‌ക്യൂബാ ഡൈവിങ് ടീമിനെ ഉപയോഗിച്ച് കായലില്‍ മുങ്ങിത്തപ്പാനാണ് പൊലീസിന്റെ തീരുമാനം.

ഹാര്‍ഡ് ഡിസ്‌ക് തേവര കണ്ണങ്കാട്ട് പാലത്തില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു എന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഈ സാഹചര്യത്തിലാണ് കായലില്‍ മുങ്ങിത്തപ്പാനുള്ള പോലീസിന്റെ തീരുമാനം. കാറില്‍ മോഡലുകളെ പിന്തുടര്‍ന്ന സൈജുവിനെ കേസില്‍ ഉടന്‍ പ്രതിചേര്‍ക്കാനും സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ അപകടത്തില്‍ അസ്വഭാവികത ഉണ്ടായിരുന്നോ എന്ന് കണ്ടെത്താന്‍ ഇടിച്ച കാറിന്റെ ഫൊറന്‍സിക് പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. കൊല്ലപ്പെട്ട മോഡല്‍ അഞ്ജനെ ഷാജന്റെ വീടായ തൃശൂര്‍ കൊടകയ്ക്ക് സമീപം മരണത്തിന് ഒരാഴ്ച മുമ്പായിരുന്നു അഞ്ജനയുടെ കാറിനെ അജ്ഞാത വാഹനം പിന്തുടര്‍ന്നതെന്ന വിവരവും പൊലീസിന് ലഭിച്ചു.

അജ്ഞാത വാഹനം പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പഞ്ചായത്ത് അംഗം വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അഞ്ജനയുടെ കുടുംബം ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയത്. അപകടത്തിന് മുമ്പ് കൊച്ചിയില്‍ മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുര്‍ന്ന വാഹനം ഇതുതന്നെണോയെന്നും ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിന് സമീപം ഈ വാഹനം ഉണ്ടായിരുന്നോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.സൈജു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
ഇതിനിടെ മോഡലുകളുടെ അപകടത്തിനിടയാക്കിയ കാറിന്റെ ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മദ്യലഹരിയില്‍ ഉണ്ടായ അപകടത്തിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ പിരശോധന.












Click it and Unblock the Notifications