കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായര്‍ രാത്രി പെണ്‍കുട്ടികളെ പുറത്ത് കൊണ്ടുപോയിരുന്നതെന്തിന്..!!?നടുക്കുന്ന വെളിപ്പെടുത്തൽ!!

ലക്ഷ്മി നായര്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി രംഗത്ത്

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ എസ്എഫ്‌ഐ നേതാവുമായ അഡ്വക്കേറ്റ് ആദര്‍ശ് രംഗത്ത്.

അക്കാദമിയിലെ പെണ്‍കുട്ടികളെ ലക്ഷ്മി നായര്‍ രാത്രികാലങ്ങളില്‍ പുറത്ത് കൊണ്ടുപോയിരുന്നതായി അഡ്വ. ആദര്‍ശ് ആരോപിക്കുന്നു. ഇതിനെതിരെ പ്രതികരിച്ച തനിക്കെതിരെ കള്ളക്കേസുണ്ടാക്കി ലക്ഷ്മി നായര്‍ പ്രതികാരം ചെയ്തുവെന്നും അഡ്വ. ആദര്‍ശ് വണ്‍ ഇന്ത്യയോട് വ്യക്തമാക്കി.

8 മണിക്ക് ശേഷം പുറത്ത്

2008 മുതല്‍ 2012 വരെയുള്ള കാലഘട്ടങ്ങളില്‍ അസമയങ്ങളില്‍ പെണ്‍കുട്ടികളെ പുറത്തുകൊണ്ടുപോകുന്നത് പതിവായിരുന്നുവെന്നാണ് അഡ്വക്കേറ്റ് ആദര്‍ശ് ആരോപിക്കുന്നത്. രാത്രി 8 മണിക്ക് ശേഷം പെണ്‍കുട്ടികളെ പുറത്ത് കൊണ്ടുപോകുന്നതിനെ അന്ന് ആദര്‍ശിന്റെ നേതൃത്വത്തിലുള്ളവര്‍ ചോദ്യം ചെയ്തു.

ആദർശിന് ഭീഷണി

ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ആയിരുന്ന ലക്ഷ്മി നായര്‍ ആദര്‍ശിനെ വിളിച്ച് വരുത്തി പഠിത്തം തുടരാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ആദര്‍ശിന്റെ നേതൃത്വത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ പ്രതിഷേധം നടക്കുക തന്നെ ചെയ്തുവെന്നും ആദര്‍ശ് വ്യക്തമാക്കുന്നു.

പ്രതികാരമായി കേസിൽക്കുടുക്കി

ഇതിന് പ്രതികാരമായി തന്നെ ലക്ഷ്മി നായര്‍ കള്ളക്കേസില്‍ കുടുക്കിയതായും അഡ്വ. ആദര്‍ശ് വെളിപ്പെടുത്തുന്നു. അന്നത്തെ കെഎസ്‌യു ജില്ലാ നേതാവും യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ പെണ്‍കുട്ടിയെക്കൊണ്ട് ആദര്‍ശിനെതിരെ റാംഗിംങ്ങിന് പരാതി നല്‍കിപ്പിച്ചു.

ആദർശിനെതിരെ പ്രചരണം

തലസ്ഥാനത്തെ പ്രമുഖപത്രത്തെ കൂട്ടുപിടിച്ച് ആദര്‍ശിനെതിരെ നിരന്തരമായി വാര്‍ത്ത കൊടുത്തു. മുന്‍പേജില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നു. അന്ന് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി വാര്‍ത്താ സമ്മേളനം നടത്തിയെങ്കിലും മാധ്യമങ്ങള്‍ കൂടെ നിന്നില്ലെന്നും ആദര്‍ശ് പറയുന്നു.

സത്യം പറഞ്ഞ് പെൺകുട്ടി

ആ സംഭവത്തിന്റെ പേരില്‍ ആദര്‍ശിന്റെ അമ്മ ആത്മഹത്യയ്ക്ക് വരെ ശ്രമം നടത്തുകയുണ്ടായി. പക്ഷേ കോടതിയില്‍ കേസ് എത്തിയപ്പോള്‍ പരാതി നല്‍കിയ പെണ്‍കുട്ടി സത്യം പറഞ്ഞു. ആദര്‍ശിനെതിരെ ലക്ഷ്മി നായര്‍ ഭീഷണിപ്പെടുത്തിയിട്ടാണ് പരാതി നല്‍കിയത് എന്ന് പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തി.

ചാരപ്പണി നടത്തുന്ന ടീം

ലക്ഷ്മി നായര്‍ക്കുവേണ്ടി ചാരപ്പണി നടത്താന്‍ ഒരു ടീം അന്നും ഇപ്പോഴും അവിടെയുണ്ട്. ഇവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും ഇന്റേണല്‍ മാര്‍ക്കും നല്‍കുമെന്നും ആദര്‍ശ് ആരോപിക്കുന്നു.

തെളിവില്ല..വാർത്ത മുക്കി

പത്ത് പന്ത്രണ്ട് കുട്ടികളെ ഇത്തരത്തില്‍ പുറത്ത് കൊണ്ടുപോകാറുണ്ട്. എന്നാലിതിന് തെളിവില്ല. പല ഉന്നതന്മാരും ഇന്ന് അവരുടെ കയ്യിലിരിക്കാനുള്ള കാരണം അതാണ് എന്നും ആദര്‍ശ് ആരോപിക്കുന്നു. 2012ല്‍ തെളിവ് സഹിതം പിടിക്കപ്പെട്ടു. ചില പത്രങ്ങളിലും അന്നതിനെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു. പക്ഷേ അന്ന് അത് മുക്കിയെന്നും അഡ്വ. ആദര്‍ശ് പറഞ്ഞു.

നിലവിലെ അവസ്ഥ?

ഇപ്പോള്‍ പ്രതികരണ ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ പ്രതികരിക്കുന്നു. വിദ്യാര്‍ത്ഥി സംഘടനകളും പ്രതികരിച്ചു. ഇപ്പോളും അത്തരം കാര്യങ്ങള്‍ ക്യാംപസ്സില്‍ നടക്കുന്നുണ്ടോ എന്നതിനെ സംബന്ധിച്ച് തനിക്കറിയില്ലെന്നും അഡ്വക്കേറ്റ് ആദര്‍ശ് പറയുന്നു.

സംഘടന തള്ളിപ്പറഞ്ഞു

ലക്ഷ്മി നായര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ആദ്യ ഘട്ടത്തില്‍ എസ്എഫ്‌ഐ പിന്തുണ നല്‍കിയിരിന്നു. പിന്നെ റാഗിംങ്ങ് കേസ് വന്നപ്പോള്‍ തള്ളിപ്പറഞ്ഞുവെന്നും അഡ്വക്കേറ്റ് ആദര്‍ശ് പറഞ്ഞു.

ലക്ഷ്മി നായർക്ക് മറുപടിയില്ല

സിപിഎമ്മിന്റെ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ലക്ഷ്മി നായര്‍ക്ക് വേണ്ടപ്പെട്ടവരുണ്ട്. അതുകൊണ്ട് പാര്‍ട്ടി പിന്തുണച്ചില്ലെന്നും ആദര്‍ശ് ആരോപിക്കുന്നു. ഈ ആരോപണത്തിന് ലക്ഷ്മി നായര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ആദര്‍ശ് പറയുന്നു.

പ്രതികരിച്ചപ്പോൾ ഒറ്റപ്പെട്ടു

അന്ന് ക്യാംപസ്സില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ഇക്കാര്യങ്ങള്‍ അറിയാമായിരുന്നു. അന്ന് ലക്ഷ്മി നായര്‍ പുറത്ത് കൊണ്ടുപോയിരുന്ന പെണ്‍കുട്ടികളില്‍ ചിലരിന്ന് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണെന്നും ആദര്‍ശ് വെളിപ്പെടുത്തുന്നു. അവരാരും പ്രതികരിക്കില്ലെന്നും പ്രതികരിച്ചതു കൊണ്ടാണ് താന്‍ ഒറ്റപ്പെട്ടു പോയതെന്നും അഡ്വക്കേറ്റ് ആദര്‍ശ് കൂട്ടേച്ചേര്‍ക്കുന്നു.

English summary
Former SFI leader Adv. Adharsh is raising serious allegations against Lakshmi Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X