റോഡരികിലെ പുല്‍ക്കാട്ടില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് കാണപ്പെട്ടത്...
മലപ്പുറം: ഈസ്റ്റ്‌കോഡൂര്‍ ചാഞ്ഞാല്‍ റോഡരികിലെ പുല്‍ക്കാട്ടില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത് പഞ്ചു കുഞ്ഞിന്റെ മൃതദേഹമാണെന്ന അഭ്യൂഹത്തെ തുടര്‍ന്നു നാട്ടുകാരും പോലീസിനും പരിഭ്രാന്തരായി ഓടിക്കൂടി. ഇന്നലെ രാത്രി 11മണിയോടെയാണു നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു മലപ്പുറം പോലീസ് സംഭവ സ്ഥലത്ത് എത്തുന്നത്.
തുടര്‍ന്നു മൃതദേഹമാണെന്ന നിഗമനത്തില്‍ നാട്ടുകാരെയെല്ലാം സംഭവ സ്ഥലത്തുനിന്നും മാറ്റുകയും കാണപ്പെട്ട വെളളത്തുണിയില്‍ പൊതിഞ്ഞ രൂപത്തിനെ പൊതിഞ്ഞു വെക്കുകയും ചെയ്തു. തുടര്‍ന്നു ഇന്ന് പുലര്‍ച്ചയോടെ തുണി അഴിച്ചുനോക്കിയപ്പോഴാണു പോലീസിനും അബദ്ധം മനസ്സിലായത്. അഴിച്ചു നോക്കിയപ്പോള്‍ അകത്ത്് വെള്ളരിക്കയും മറ്റു വസ്തുക്കളുമായിരുന്നു. മന്ത്രവാദത്തിന്റെ ഭാഗമായി ഉണ്ടാക്കിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

ആക്രമിക്കപ്പെട്ട നടിക്ക് സിനിമയിൽ അയിത്തം? അഭിനയിപ്പിച്ചാൽ അവർ കൂവിത്തോൽപ്പിക്കും! വെളിപ്പെടുത്തൽ
മുസ്ലിംമതാചാര പ്രകാരം മൃതദേഹം മറവ്‌വെച്ചുമ്പോള്‍ ചെയ്യേണ്ട രീതിയിലാണ് തുണികെട്ടിയിട്ടുള്ളതെന്നതിനാലും സാധാരണ കുഞ്ഞുങ്ങളുടെ മൃതദേഹം പളളികളില്‍ എത്തുമ്പോള്‍ ഇതെ രീതിയില്‍ തന്നെയാണെന്നും ഈസ്റ്റുകോഡൂര്‍ ജമാമസ്ജിദില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ നേതൃത്വം നല്‍കുന്ന ആളുകളും പോലീസിന് മൊഴി നല്‍കിയിരുന്നു.

ഈസ്റ്റ്‌കോഡൂര്‍ ചാഞ്ഞാല്‍ റോഡരികിലെ പുല്‍ക്കാട്ടില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട വസ്തു.
റോഡരികിലെ പുല്‍ക്കാടുകയും മാലിന്യങ്ങളും വൃത്തിയാക്കുന്നതിനിടെയില്‍ നാട്ടുകാരാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ രൂപം കണ്ടെത്തിയത്. പ്രസവാനന്തരമോ മറ്റോ മരണപ്പെട്ട ആശുപത്രിയില്‍വെച്ചുതന്നെ മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് നാട്ടുകാര്‍ സംശയിച്ചിരുന്നത്. വെള്ളിത്തുണിയില്‍ പൊതിഞ്ഞ മാലിന്യമാകുമെന്നാണു ആദ്യം നാട്ടുകാര്‍ കരുതിയത്. പിന്നീടാണ് തുണിയുടെ കെട്ടുകളും മറ്റുകണ്ട് മൃതദേഹമാണെന്നു സംശയിച്ചത്. ഇതിനെ തുടര്‍ന്നു രാത്രിയോടെ നാട്ടുകാര്‍ മലപ്പുറം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതേ സമയം കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാരും മറ്റും മന്ത്രവാദംചെയ്തതാകുമെന്നാണു പോലീസ് സംശയിക്കുന്നത്.












Click it and Unblock the Notifications