സുധാകരന്‍ രാജിവെക്കാത്തത് അതുകൊണ്ട്: രാജിവെച്ചാല്‍ സതീശനും കുടുങ്ങുമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: തട്ടിപ്പ് കേസിൽ സുധാകരൻ രാജിവെച്ചാൽ പുനർജ്ജനി തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന സതീശനും സമാന അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. സുധാകരന്റെ രാജിയോടെ അടുത്ത രാജി ആവശ്യം വി ഡി സതീശനിലേക്കും വരും. ഇത് മനസിലാക്കിയാണ് സുധാകരനെ രാജി ആവശ്യത്തിൽ നിന്ന് സതീശൻ പിന്തിരിപ്പിച്ചതെന്നും വികെ സനോജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മോൺസൺ മാവുങ്കലുമായി ചേർന്ന് തട്ടിപ്പ് നടത്തിയതിന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് നേരെ കൂടുതൽ തെളിവുകൾ അനുദിനം പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ൺഗ്രസിന്റെ അനൗദ്യോഗിക മുഖപത്രമായ മനോരമ പോലും സുധാകരനെ കുടുക്കിയത് ഡിജിറ്റൽ തെളിവുകളാണെന്നും പന്ത്രണ്ട് തവണ സുധാകരൻ മോൺസണെ കണ്ടതിന് തെളിവുകളുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നത് കെ.സുധാകരന് കോൺഗ്രസ് പാർടിയിൽ തന്നെ പിന്തുണ ഇല്ലെന്നതിന് തെളിവാണ്.

ഈ അവസരത്തിലും ബാല പീഡനം നടത്തി ശിക്ഷ വാങ്ങിയ കൊടും ക്രിമിനൽ മോൺസണെ തള്ളി പറയാതെ വേണമെങ്കിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജി വെക്കാമെന്ന് സുധാകരൻ പറഞ്ഞത് ഇരുവരും ചേർന്ന് നടത്തിയ തട്ടിപ്പിന്റെ ഡിജിറ്റൽ തെളിവുകൾ മോൺസന്റെ കൈയ്യിലുണ്ടെന്ന സുധാകരന്റെ ബോധ്യത്തിൽ നിന്നാണ്. എന്നാൽ അങ്ങനെ രാജിക്കൊരുങ്ങിയ സുധാകരനെ പിന്തിരിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആണെന്നാണ് പുറത്ത് വരുന്ന വിവരം.
തട്ടിപ്പ് കേസിൽ സുധാകരൻ രാജി വെച്ചാൽ പുനർജ്ജനി തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന സതീശനും സമാന അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരും. അടുത്ത രാജി ആവശ്യം വി.ഡി സതീശനിലേക്കും വരും, ഇത് മനസിലാക്കിയാണ് സുധാകരനെ രാജി ആവശ്യത്തിൽ നിന്ന് സതീശൻ പിന്തിരിപ്പിച്ചത്. കെ. സുധാകരനും വി ഡി സതീശനും നയിക്കുന്ന കോൺഗ്രസിൽ രമേഷ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ പ്രതികരണങ്ങൾ ഇവർക്ക് ഇരുവർക്കും ഒട്ടുമേ അനുകൂലമല്ല എന്നതിന് തെളിവാണ്.
പോക്സോ കേസിൽ ജയിലിൽ കിടക്കുന്ന മോൻസനെ തള്ളിപ്പറയാത്ത കെ പി സി സി പ്രസിഡന്റും പാവങ്ങളുടെ പേരിൽ വിദേശത്ത് നിന്നടക്കം പണം പിരിച്ച് തട്ടിപ്പ് നടത്തിയ പ്രതിപക്ഷ നേതാവും. ആരാണ് വലിയ കള്ളൻ എന്ന് തീരുമാനിക്കാനുള്ള മത്സരമാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയില്‍ നടക്കുന്നത്.












Click it and Unblock the Notifications