മലപ്പുറത്ത് ഡയറിഫാമിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളി പിടിയില്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: അരീക്കോട് വിജെഎല്‍, വികെഎല്‍ ഡയറിഫാമിന്റെ പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലും തട്ടിപ്പു നടത്തി കോടികളുമായി മുങ്ങിയ പ്രതി ജയരാജനെ അരീകോട് പോലീസ് പിടിക്കൂടി. വിജെഎല്‍ ഡയറീസ് എല്‍എല്‍പി എന്ന ഫാം എന്ന സ്ഥാപനത്തിന്റെ പേരില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ ജില്ലകളില്‍ ബ്രാഞ്ചുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ഷെയര്‍ നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.

മുസ്ലിം ലീഗ് മുഖം മാറ്റി; സ്ത്രീകള്‍ക്ക് പദവി!! ജംബോ കമ്മിറ്റി, 20 ലക്ഷവും അഞ്ച് ലക്ഷവും

സാധാരണക്കാരായ വനിതകളെ ഏജന്റുമാരക്കി ചേര്‍ത്ത് ജനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ പിരിച്ച ശേഷമാണ് പ്രതി മുങ്ങിയത്. 2013 വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് ഇടപാടുകാരുടെ വിശ്വാസം നേടിയെടുത്തതിനു ശേഷമാണ് പിരിച്ചെടുത്ത പണവുമായി പ്രതി ജയരാജന്‍ മുങ്ങിയത്. ഇയാളുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചതില്‍ കൂടുതലും സാധാരണ വീട്ടമ്മമാരായിരുന്നു.

jayarajan


അറസ്റ്റിലായ ജയരാജന്‍

ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുത്ത പണം തിരിച്ചടക്കാന്‍ ഇവരില്‍ പലര്‍ക്കും സ്വന്തം വീടും പറമ്പും വില്‍കേണ്ടി വന്നിട്ടുണ്ട്. തുടര്‍ന്ന് പ്രതിയുടെയും കൂട്ടാളികളുടെയും പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി നാല്‍പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പ്രവാസിയുടെ ഭാര്യ അയൽവാസിയായ ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി! കുഞ്ഞിനെ വേണ്ടെന്ന് ഹസ്നത്ത്...

ജയരാജന്റെ പേരില്‍ അരികോട് സ്‌റ്റേഷനില്‍ മാത്രം പതിനാറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകള്‍ കോഴികോട് ക്രൈബ്രാഞ്ച് സാമ്പത്തിക കുറ്റാന്വാഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. തമിഴ്‌നാട് പോലീസ് പ്രതിയുടെ പേരില്‍ ലുക്കൗട്ട്് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതി പിടിയിലായതറിഞ്ഞ് നിരവധി ആളുകളാണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാഡ് ചെയ്തു.

English summary
fraudulent over diary farm, man arrested over 40 case registered

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്