ശശീന്ദ്രനെ മന്ത്രിയാക്കാതിരിക്കാന്‍ തോമസ് ചാണ്ടിയുടെ ചരടുവലി?; ഗണേഷ് എത്തുമോ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഫോണ്‍കെണിയില്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടമായ എന്‍സിപി എംഎല്‍എ എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാതിരിക്കാന്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി ചരടുവലി നടത്തുന്നതായി റിപ്പോര്‍ട്ട്. കായല്‍ കൈയ്യേറ്റത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായ തോമസ് ചാണ്ടി വളഞ്ഞവഴിയിലൂടെയാണ് ശശീന്ദ്രന് പാരയുമായെത്തിയതെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം.

2017 ഇന്ത്യ ലോകത്തിന് മുന്നില്‍ നെഞ്ചുവിരിച്ച് നിന്ന വര്‍ഷം; ഏതൊക്കെ കാര്യത്തില്‍?

നിലവില്‍ എല്‍ഡിഎഫില്‍ അംഗമല്ലാത്ത ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസിനെ എന്‍സിപിയിലെടുത്തശേഷം ഗണേഷ് കുമാറിനെ മന്ത്രിയാക്കാനാണ് നീക്കം. ശശീന്ദ്രനും തോമസ് ചാണ്ടിയും പാര്‍ട്ടിക്കുള്ളില്‍ നടത്തുന്ന പിടിവലി പരസ്യമായ രഹസ്യമാണ്. ശശീന്ദ്രനെ പുറത്താക്കാന്‍ തോമസ് ചാണ്ടിയും, ചാണ്ടിയെ പുറത്താക്കാന്‍ ശശീന്ദ്രനും ശ്രമം നടത്തിയതായി അഭ്യഹങ്ങളുമുണ്ടായിരുന്നു.

saseendran

തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തുനിന്നും പുറത്തായതോടെ ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഹണിട്രാപ് കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി തീരുമാനം വൈകുന്നതാണ് ശശീന്ദ്രന്റെ മന്ത്രിസ്ഥാനം വൈകുന്നത്. എന്നാല്‍, ഇതിനിടയിലേക്ക് പുതിയ സംഭവങ്ങളെത്തിയതോടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നത് ഇല്ലാതായേക്കുമെന്നാണ് സൂചന.

ഇതേതുടര്‍ന്നാണ് ശശീന്ദ്രന്‍ ഗണേഷ് കുമാറിന്റെ വരവിനെ എതിര്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റൊരു അവസരത്തിലായിരുന്നെങ്കില്‍ എന്‍സിപിയുടെ അംഗബലം വര്‍ദ്ധിപ്പിക്കുന്ന തീരുമാനത്തെ ഏവരും സ്വീകരിക്കുമായിരുന്നു. എന്നാല്‍, മന്ത്രിസ്ഥാനത്തിനുവേണ്ടിയാണ് ലയനനീക്കമെന്നതിനാല്‍ ഏതുവിധേനയും തടയിടാനാണ് ശശീന്ദ്രന്‍ പക്ഷത്തിന്റെ തീരുമാനം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ganesh, Kunjumon eyeing NCP's ministerial post

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്