2017 ഇന്ത്യ ലോകത്തിന് മുന്നില്‍ നെഞ്ചുവിരിച്ച് നിന്ന വര്‍ഷം; ഏതൊക്കെ കാര്യത്തില്‍?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വിദേശനയത്തിന്റെ കാര്യം വരുമ്പോള്‍ ഇന്ത്യ എന്നും ബാക്ക്ഫൂട്ടിലേക്ക് മാറും. ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങിയുള്ള കളികള്‍ക്ക് നില്‍ക്കാതിരുന്ന കാലം കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഇല്ലാതായെന്ന് ലോകം വിശ്വസിക്കുന്നു. മറ്റുള്ളവരെ എതിര്‍ക്കാന്‍ ഭയമില്ലാത്ത സര്‍ക്കാരാണ് ഇന്ത്യയിലേതെന്ന് ഒരു ചൈനീസ് പത്രം എഴുതിയത് അര്‍ത്ഥവത്താക്കുന്ന നിലപാടുകളാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് 2017-ല്‍ സ്വീകരിച്ചത്. പലരുടെയും കണക്കുകൂട്ടലുകളും, പ്രതീക്ഷകളും തെറ്റിച്ച് വിദേശനയത്തില്‍ മോദി സര്‍ക്കാര്‍ പല സുപ്രധാന നിലപാടുകളും സ്വീകരിച്ചു.

സ്വദേശിവല്‍ക്കരണം വന്‍ വിജയം; 2017ല്‍ ജോലി ലഭിച്ചത് 1.2 ലക്ഷം സൗദികള്‍ക്ക്

ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയ്‌ക്കെതിരെ ഇന്ത്യ ഒറ്റയ്ക്കാണ് ശബ്ദം ഉയര്‍ത്തിയത്. പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെട്ട വിഷയത്തില്‍ പദ്ധതി ഇന്ത്യന്‍ താല്‍പര്യങ്ങളെ ഹനിക്കുമെന്ന് മനസ്സിലാക്കിയതോടെ ആരുടെയും സഹായം ചോദിക്കാതെ ഇന്ത്യ എതിര്‍സ്വരം ഉയര്‍ത്തിയത്. ഇതിന് ശേഷമാണ് ജപ്പാനും, ജര്‍മ്മനിയും അടുത്തിടെ യുഎസും ബിആര്‍ഐക്കെതിരെ നിലപാടെടുത്തത്. ഇന്ത്യ നെഞ്ചുവിരിച്ച് നില്‍ക്കാന്‍ തീരുമാനിച്ച നിമിഷമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2011 മുതല്‍ ചൈന അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന റോഡായിരുന്നു അടുത്ത വിഷയം. ഇത് വെറും റോഡ് വികസനം എന്ന യുപിഎ സര്‍ക്കാര്‍ നിലപാട് മോദി സര്‍ക്കാര്‍ തിരുത്തി.

india

ഡോക്‌ലാമില്‍ ചൈനയുടെ ഉദ്ദേശം മറ്റൊന്നാണെന്നുള്ള തിരിച്ചറിവാണ് കാരണം. ഇന്ത്യക്ക് നട്ടെല്ലില്ലെന്ന് കാണിച്ച് ഭൂട്ടാനെ ഭയപ്പെടുത്തി അവരുമായുള്ള ബന്ധം ഇളക്കാനായിരുന്നു ചൈന ശ്രമിച്ചത്. പക്ഷെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു, ചൈന പിന്‍വാങ്ങി. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുകെയ്‌ക്കെതിരെ ശക്തമായി പോരിട്ട് ഇന്ത്യ വാങ്ങിയെടുത്ത ജഡ്ജ് പദവിയാണ് മറ്റൊന്ന്. കശ്മീര്‍ വോട്ട് ഭയന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 5 വമ്പന്‍മാരുടെ മുന്നില്‍ വണങ്ങി നിന്ന് ശീലിച്ച ഇന്ത്യ നയതന്ത്ര നീക്കങ്ങളിലൂടെ രാജ്യത്തിന്റെ വേറിട്ട നിലപാട് ലോകത്തെ അറിയിച്ചു.

കുല്‍ഭൂഷണ്‍ ജാദവ് വിഷയം അന്താരാഷ്ട്ര കോടതിയില്‍ എത്തിച്ച് അനുകൂലമായ വിധിയും നേടിയെടുത്തു ഇന്ത്യ. 2018-ല്‍ ഇതിന്റെ ബാക്കി നടത്താനുള്ള ഒരുക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. യുഎസ്-ജപ്പാന്‍-ഓസ്‌ട്രേലിയ-ഇന്ത്യ ചതുഷ്ഭുജ സഹകരണം മോദി സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചു. മറ്റ് അംഗങ്ങളുടെ തലവേദനയില്‍ കൈകടത്താനുള്ള നോട്ടവും ഇന്ത്യക്കുണ്ട്. കാലാവസ്ഥ വ്യതിയാനത്തിലും ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. ഇസ്രയേലിന് പിന്തുണ നല്‍കുന്ന രാജ്യമായിട്ടും ജെറുസലേം പ്രഖ്യാപനത്തില്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചു. റോഹിംഗ്യകള്‍ രാജ്യത്തിന് ഗുണമാകില്ലെന്ന് മനസ്സിലാക്കിയ ഇന്ത്യ ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികളിലൂടെ ശക്തമായി നിലകൊള്ളുകയും ചെയ്തു.


ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Doklam standoff to climate change: 8 ways India stood up in the world in 2017, 2017

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്