'ഞാൻ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാൾ, അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരില്ലാത്തത്'; ഗണേഷ് കുമാർ
ഗതാഗത വകുപ്പ് മന്ത്രിയായതിന് ശേഷം കെഎസ്ആർടിസിയിൽ നിരവധി പരിഷ്‌കാരങ്ങൾ കൊണ്ട് വന്ന വ്യക്തിയാണ് കെബി ഗണേഷ് കുമാർ. നാലര പതിറ്റാണ്ട് കാലമായി സിനിമയിലും സജീവമാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ സിനിമാ-രാഷ്ട്രീയ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കെബി ഗണേഷ് കുമാർ. ഡിഡി മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
ഗണേഷ് കുമാറിന്റെ വാക്കുകൾ
ഞാൻ ഏത് ജോലി ചെയ്‌താലും, സിനിമ അഭിനയം ആണെങ്കിലും, ഏതൊരു ജോലി ആയാലും, ഒരു ചെടി നടാൻ ഒരു കുഴി എടുത്താൽ പോലും, അതൊരു പാഷനോടെ ചെയ്യത്തുള്ളൂ. അതായത്, ക്ലീനിങ് ആയാലും ശരി, ഞാൻ എന്റെ ജീവിതത്തിൽ ഏത് ജോലിയും ഞാൻ വളരെ ഇഷ്‌ടത്തോടെ, എന്റെ പൂർണ്ണ മനസോടെയും, ആത്മാർത്ഥതയോടെയും ചെയ്യത്തുള്ളൂ. അതുകൊണ്ടാണ് കെഎസ്ആർടിസിയിൽ ഇങ്ങനെ കാര്യങ്ങൾ നടപ്പാക്കിയത്. എന്നെക്കൊണ്ട് പറ്റുന്ന തരത്തിലുള്ള ഇമ്പ്രൂവ്മെന്റ്സ് കൊണ്ടുവരാൻ വേണ്ടി ഞാൻ ശ്രമിക്കും.

ഈ സർക്കാർ ഇതുവരെ 10,000 കോടി രൂപ കെഎസ്ആർടിസിക്ക് കൊടുത്തു കഴിഞ്ഞു. ബാലഗോപാൽ ധനകാര്യ മന്ത്രി ആയതിനുശേഷം തന്നെ കൊടുത്തിട്ടുണ്ട്. കാരണം, ഈ ഒരു പൊതു മേഖല സ്ഥാപനത്തെ, അതിലെ 22000 ലധികം വരുന്ന തൊഴിലാളികളുടെ ജീവിതം നിലനിർത്തണം എന്നുള്ളതായിട്ട്, ജനാധിപത്യ സർക്കാരിന്റെ പ്രതിജ്ഞാബദ്ധമായ ഒരു ആവശ്യത്തിന്റെ പുറത്താണ് ചെയ്തുകൊണ്ടിരുന്നത്.
പക്ഷേ, ഇതിങ്ങനെ കടലിൽ കായം കലക്കുന്നു എന്ന് പറയുന്നതുപോലെ, ഇങ്ങനെ പോവുകകയായിരുന്നു. ഇപ്പോൾ അതിൽ റിസൾട്ട് നമ്മൾ ഒപ്പിച്ചു കൊണ്ടിരിക്കുകയാണ്. കാരണം, ഈ സഹായങ്ങൾ ഇല്ലാതെ നമുക്ക് മുന്നോട്ടു പോകാൻ പറ്റത്തില്ലെങ്കിൽ പോലും, നമുക്ക് ഈ സഹായം വാങ്ങിച്ചിട്ട് നഷ്‌ടം ഇങ്ങനെ വരുത്തിക്കൊണ്ടിരിക്കുകയായിരുന്നു പണ്ട്. അത് മാറി, കഴിഞ്ഞ ഒരു രണ്ടു മൂന്നു മാസമായി, രാജ്യത്ത് ലാഭത്തിൽ പോകുന്ന ഏക ട്രാൻസ്പോർട്ട് കോർപ്പറേഷൻ എസ്ആർടിസി ആണ്.
സ്ത്രീകളോട് താൻ ഏറെ ബഹുമാനത്തോടെയും ആദരവോടെയും കരുതലോടെയും മാത്രമേ പെരുമാറാറുള്ളൂ. അതെനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ഇതിലൊന്നും നമ്മുടെ പേര് ആരും പരാമർശിക്കാത്തത്. ഭാഗ്യം കൊണ്ട് സംഭവിച്ചതല്ല. കാരണം ഞാൻ അങ്ങനെ ചെയ്യില്ല. എല്ലാവരുമായും ഒരു സഹോദരനെ പോലെയോ സുഹൃത്തിനെ പോലെയോ ഒക്കെയാണ് ഞാൻ നിൽക്കാറുള്ളത്. ഒരുപാട് നടീ-നടന്മാരുമായി അഭിനയിച്ചിട്ടുണ്ട്.
അവരെല്ലാം തന്നെ എന്റെ അടുത്ത് ജേഷ്‌ഠനെ പോലെയുള്ള സ്നേഹമാണ് കാണിച്ചിട്ടുള്ളത്. അവർക്ക് ഒക്കെ എല്ലാവിധ സഹായവും ചെയ്‌തു കൊടുത്തിട്ടുള്ള ആളാണ് ഞാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെയുള്ളവയിൽ ഞാനൊന്നും ഇടപെടേണ്ട കാര്യമില്ല. ആരോട് വേണമെങ്കിലും നിങ്ങൾക്ക് ചോദിക്കാം. എന്റെ കൂടെ അഭിനയിച്ച സഹനടികളോ, മറ്റ് അഭിനേതാക്കളോ ഒരു മോശവും പറയില്ല. ഞാൻ അവരോട് വളരെ സ്നേഹത്തിൽ ആണ് പെരുമാറാറുള്ളത്.
മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ സംസ്ഥാനത്ത് ഉടൻ നടപ്പാക്കില്ല. കേന്ദ്രം ഭേദഗതി ചെയ്‌ത നിയമങ്ങൾ ലഘൂകരിക്കുന്നതിനുള്ള സാധ്യതകൾ ഉൾപ്പെടെ ചർച്ച ചെയ്‌ത ശേഷമേ ഇതിൽ തീരുമാനമുനം എടുക്കുകയുള്ളൂ. ഇതിനായി ട്രാൻസ്‌പോർട്ട് കമ്മിഷണറുമായി കൂടിക്കാഴ്‌ച നടത്തും. നിയമ ഭേദഗതി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല.












Click it and Unblock the Notifications