
ലോട്ടറി അടിച്ചത് 84 കോടി: സിനിമാ കഥപോലെ മാറി മാറിഞ്ഞ് ജീവിതം, ഇനി പ്രേക്ഷകർക്ക് മുമ്പിലേക്കും
മികച്ച സാമ്പത്തിക സ്ഥിതിയുള്ള വ്യക്തിക്കാണ് ഏതെങ്കിലും ലോട്ടറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം ലഭിക്കുന്നതെങ്കില്‍ അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയെന്ന് വരില്ല. നേരെ മറിച്ച് ഒരു സാധാരണക്കാരനാണ് ലോട്ടറി അടിച്ചതെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാത്രമല്ല ചുറ്റുപാടുള്ള മനുഷ്യരുടെ ജീവിതത്തില്‍ വരെ അത് സ്വാധീനം ചെലുത്തിയെന്ന് വരാം.
ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഒണംബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി നേടിയ അനൂപ്. ഒരു സിനിമയ്ക്കുള്ള കാര്യങ്ങളാണ് അദ്ദേഹത്തെ ജീവിതത്തില്‍ സംഭവിച്ചത്. അനൂപിന്റെ ജീവിതം സിനിമയായില്ലെങ്കിലും ഇതാ മറ്റൊരു ലോട്ടറി ജേതാവിന്റെ ജീവിതം പ്രേക്ഷകർക്ക് മുന്നിലെത്താന്‍ പോവുന്നുവെന്നാണ് സംഭവം.

ജർമ്മനിയിലാണ് സംഭവം. ലോട്ടറി ജേതാവായ ടർക്കിഷ് യുവാവായ കുർസാത്തിന്റെ ജീവിതമാണ് ജർമ്മന്‍ ടെലിവിഷന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യാന്‍ പോവുന്നത്. ഇത് സംബന്ധിച്ച് ചാനലും ലോട്ടറി ജേതാവും തമ്മില്‍ കരാറായി. ജർമ്മൻ ലോട്ടറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ യുവാവാണ് താരം. ഏകദേശം 10 ദശലക്ഷം യൂറോയാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. (ഏകദേശം 84 കോടി ഇന്ത്യന്‍ രൂപ).
'ദില്‍ഷ അറിഞ്ഞോ അറിയാതെയോ പെട്ടുപോയതാവും; ആ വീഡിയോയുടെ എല്ലാ ഉത്തരവാദിത്തവും അയാള്‍ക്ക് മാത്രമാണ്'

ഒരു ജർമ്മൻ ചാനലുമായി 1 വർഷത്തെ കരാറാണ് ഒപ്പിട്ടതെന്നാണ് ജേതാവ് വ്യക്തമാക്കുന്നത്. ' അവർ എന്റെ ജീവിതം ഒരു റിയാലിറ്റി ഷോ ആയി സംപ്രേക്ഷണം ചെയ്യും. മികച്ച ഏതെങ്കിലും ഒരു ഓഫർ വന്നാൽ താൻ തുർക്കിയിലേക്ക് പോകുമെന്ന ധാരണയും കരാറില്‍ വെച്ചിട്ടുണ്ട്. അതിന് അവർ ആദ്യം തയ്യാറായില്ലെങ്കിലും ചില വിട്ടുവീഴ്ചകള്‍ക്ക് അവസാനം തയ്യാറായിട്ടുണ്ട്'-യുവാവ് പറയുന്നു.
ദിലീപ് ചെയ്തെന്ന് നിങ്ങള്‍ കണ്ടോ? അഹാരം തന്നവനാണ്, സുഹൃത്താണ് വലുത്; കൂട്ടിക്കല്‍ ജയചന്ദ്രന്

12 വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ മൂന്നാമത്തെ വലിയ നഗരമായ ഡോർട്ട്മുണ്ടിലേക്ക് കുർസാത്ത് കുടിയേറുന്നത്. സെപ്തംബർ 24-ന് നറുക്കെടുപ്പിൽ ആകെ 9.927 ദശലക്ഷം യൂറോ നേടിയതോടെ അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയായിരുന്നു. അതോടൊപ്പം ലോട്ടറി അടിച്ചത് കുർസാത്ത് അറിഞ്ഞതും ഏറെ വൈകിയാണ്.
Vastu Tips: അങ്ങനെ എല്ലായിടത്തും കണ്ണാടി വെക്കാന്‍ പറ്റില്ല: സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം

ലോട്ടറി ടിക്കറ്റെടുത്തിരുന്നുവെങ്കിലും കുർസാത്തിന് അതേകുറിച്ച് ഓർമ്മയുണ്ടായിരുന്നില്ല. ഡോർട്ട്മുണ്ടിൽ നിന്നുള്ള വ്യക്തിക്കാണ് ലോട്ടറി അടിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് അദ്ദേഹം ടിക്കറ്റിനെക്കുറിച്ച് ആലോചിക്കുന്നതും വീട്ടിലെത്തി ടിക്കറ്റ് പരിശോധിക്കുന്നതും. കോടീശ്വരനാണെന്ന് ബോധ്യപ്പെടാന്‍ ഏറെ സമയം വേണ്ടിവുന്നു. തനിക്കും കുടുംബത്തിനും ഈ വിജയം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ലോട്ടറി അടിച്ചയുടനെ കുർസാത്ത് ആദ്യം ചെയ്തത് ജോലി രാജിവെക്കുകയാണ്. "ഞാൻ എന്റെ ബോസിനെ നേരിട്ട് വിളിച്ച് പറഞ്ഞു ഞാൻ പണക്കാരനാണ് ജോലി ഉപേക്ഷിക്കുകയാണ്. ഇതുകേട്ട് അദ്ദേഹം നടുങ്ങിപ്പോയി. പൈസ കയ്യില്‍ കിട്ടിയതിന് പിന്നലെ ഞാന്‍ ഒരു ഫെരാരിയും പോർഷെയും വാങ്ങി'' കുർസാത്തിനെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

തുർക്കിയിലെ സെൻട്രൽ അനറ്റോലിയൻ പ്രവിശ്യയിലെ ഗെയ്‌സെക് ഗ്രാമമാണ് എന്റെ സ്വദേശം. ഗ്രമത്തിലെ നിവാസികളിൽ നിന്ന് തനിക്ക് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ എന്റെ ഗ്രാമത്തെ വളരെയധികം സ്നേഹിക്കുന്നു. എല്ലാവരും എന്നോട് മിയാമിയിലേക്ക് പോകൂ, ദുബായിലേക്ക് പോകൂ എന്ന് പറയുന്നു, പക്ഷേ ഞാൻ ഇപ്പോഴും എന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന വീട്ടിലാണ്''- ബംപർ ജേതാവ് പറയുന്നു.

തനിക്ക് ലഭിച്ച തുകയില്‍ നിന്നും വലിയൊരു വിഹിതം ഉപയോഗിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹം പദ്ധതിയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു "ക്രിസ്മസിന് ഞാൻ ഇവിടെ അനാഥരായ കുട്ടികൾക്ക് സംഭാവന നൽകും, ആഫ്രിക്കയിൽ ഒരു കിണർ കുഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ജീവിത നിലവാരം ഉയർത്തും'- അദ്ദേഹ പറഞ്ഞു.