കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാംനബി ആസാദും പോയി: കോൺഗ്രസിനെ വിശ്വസിക്കാൻ ആർക്കെങ്കിലും കഴിയുമോയെന്ന് പികെ ശ്രീമതി

Google Oneindia Malayalam News

മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പാർട്ടി വിട്ട സംഭവത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചും പരിഹസിച്ചും സി പി എം നേതാവും മുന്‍ എംപിയുമായ പികെ ശ്രീമതി. 'കോൺഗ്രസിനെ വിശ്വസിക്കാൻ ആർക്കെങ്കിലും കഴിയുമോ? ഇല്ല എന്ന് അനുദിനമുണ്ടാകുന്ന അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു'- എന്നാണ് പികെ ശ്രീമതി ഫേസ്ബുക്കില്‍ കുറിക്കുന്നത്. ബി. ജെ. പി സർക്കാർ നിയമിച്ച കേരളാഗവർണ്ണരുടെ പെരുമാറ്റവും വ്യക്തി ഹത്യ നടത്തുന്ന അധിക്ഷേപാർഹമായ വാക്കുകളും തുടർച്ചയായി ഉണ്ടാകുമ്പോഴെങ്കിലും ഒരക്ഷരം പ്രതികരിക്കാതെ മൗനം ദീക്ഷിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം എന്താണെന്നും ശ്രീമതി ചോദിക്കുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ദില്‍ഷ അങ്ങനെ പറഞ്ഞിട്ടില്ല: റോബിന്‍ പറഞ്ഞത് പച്ചക്കള്ളം; ആഞ്ഞടിച്ച് ദില്‍ഷയുടെ സഹോദരിമാർദില്‍ഷ അങ്ങനെ പറഞ്ഞിട്ടില്ല: റോബിന്‍ പറഞ്ഞത് പച്ചക്കള്ളം; ആഞ്ഞടിച്ച് ദില്‍ഷയുടെ സഹോദരിമാർ

കോൺഗ്രസിനെ വിശ്വസിക്കാൻ ആർക്കെങ്കിലും കഴിയുമോ? ഇല്ല എന്ന് അനുദിനമുണ്ടാകുന്ന അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അങ്ങിനെ ഗുലാം നബി ആസാദും കോൺഗ്രസ്‌ വിട്ടു. ലോക സഭയിൽ രണ്ടാമനും (2014-19)രാഹുൽജിയുടെ വലം കൈയും ആയിരുന്ന ജ്യോതിരാദിത്യസിന്ധ്യ ഇന്ന് ബി. ജെ. പി. നേതാവും കേന്ദ്ര മന്ത്രിയുമാണ് . രണ്ടു തോണിയിലും കാലുവെച്ച്‌ രാഷ്ട്രീയ സർക്കസ്‌ കളിക്കുന്നതിനോ ഒരുതോണിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കേ മറ്റൊരു തോണിയിൽ ചാടി കയറാനോ ഒരു മടിയുമില്ലാത്ത ഇത്തരക്കാർ ഒന്നിച്ച്‌ നിൽക്കുന്നവരെ മാത്രമല്ല രാജ്യത്തേയും ജനതയേയും വഞ്ചിക്കുകയാണ്.

pk

ഒരു വ്യാഴ വട്ടക്കാലത്തിനു മുമ്പുള്ളചിത്രമാണിത്‌. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ ഇന്നത്തെ മൗനം അർത്ഥഗർഭമാണ്. ബി. ജെ. പി സർക്കാർ നിയമിച്ച കേരളാഗവർണ്ണരുടെ പെരുമാറ്റവും വ്യക്തി ഹത്യ നടത്തുന്ന അധിക്ഷേപാർഹമായ വാക്കുകളും തുടർച്ചയായി ഉണ്ടാകുമ്പോഴെങ്കിലും ഒരക്ഷരം പ്രതികരിക്കാതെ മൗനം ദീക്ഷിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം എന്താണ്? പറയേണ്ടതില്ലല്ലോ? ഇന്ത്യയിൽ എല്ലാ സ്റ്റേറ്റിലും അക്കരെ പച്ച നോക്കിപോകുന്ന കോൺഗ്രസ്‌ നേതാക്കൾ അധികം വൈകാതെ കേരളത്തിലും കാണാമെന്നല്ലേ കരുതേണ്ടത്‌?- ശ്രീമതി കുറിപ്പ് അവസാനിപ്പിക്കുന്നു.

അതേസമയം, ഗുലാംനബി ആസാദ് തൻ്റെ രാജിക്കത്തിൽ ഇങ്ങിനി തിരിച്ചുവരാനാവത്ത വിധം കോൺഗ്രസ്സിനെ തകർത്തത് രാഹുലിൻ്റെ അപക്വതയും മുതിർന്ന നേതാക്കളെ അവഗണിക്കുന്നതുൾപ്പെടെയുള്ള വിവേകരാഹിത്യവുമാണെന്നാണ് പ്രധാനമായും പറയുന്നതെന്നായിരുന്നു മറ്റൊരു സി പി എം നേതാവായ കെടി കുഞ്ഞിക്കണ്ണന്റെ പ്രതികരണം. കോൺഗ്രസിൻ്റെ തകർച്ചയെയും ബിജെപിയുടെ വളർച്ചയെയും വസ്തുനിഷ്ഠമായി വിലയിരുത്താനും കോൺഗ്രസ് സ്വീകരിച്ച ഹിന്ദുത്വാനുകൂല നയങ്ങൾ തിരുത്താനും കഴിയുമോയെന്നതാണ് പ്രശ്നമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നയപരമായ രാഷ്ട്രീയനിലപാട് എന്തെന്നതാണ് പ്രശ്നം. 1990നു ശേഷം നെഹറുവിയൻ നയങ്ങളെ ഉപേക്ഷിച്ച് കമ്പോള സമ്പദ് പരിഷ്ക്കാരങ്ങളെയും രാജീവ്ഗാന്ധിയുടെ കാലത്താരംഭിച്ചതും റാവു സർക്കാറിൻ്റെ കാലത്ത് രൂക്ഷമായതുമായ ഹിന്ദുത്വാനുകൂല നയങ്ങളെയും കുറിച്ച് മൗനം പാലിച്ചുകൊണ്ട് മോഡി സർക്കാറിനെതിരെ വിശാല ജനാധിപത്യ ശക്തികളെ ഒന്നിപ്പിക്കാനാവില്ല. രാഷ്ടീയനയം തന്നെയാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Ghulam nabi Azad also gone: pk sreemathi aska if anyone can trust Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X