കവിതയെ പ്രണയലേഖനമാക്കി പരിഹാസം; തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു
കോട്ടയം: പ്രധാന അധ്യാപികയുടെ അധിഷേപം സഹിക്കാതെ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച പ്ലസ് ടുവിദ്യാര്‍ത്ഥിനി മരിച്ചു. മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പനവേലില്‍ അനിരുദ്ധന്റെ മകള്‍ നന്ദനെയാണ് മരിച്ചത്. സംഭവത്തില്‍ പ്രധാന അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനിടെ പ്രണയ ലേഖനം പിടിച്ചെടുത്ത് ആധ്യാപികയും പ്രധാന അധ്യാപികയും അധികൃതരും കളിയാക്കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ നന്ദന അടുത്ത വീട്ടില്‍ നിന്ന് മണ്ണെണ്ണ വാങ്ങി ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

70 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴി എടുത്തിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ വാഴക്കുളം പോലീസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടിട്ടുണ്ട്.
പ്രധാന അധ്യാപിക നന്ദനയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രണയലേഖനം കണ്ടെത്തിയ വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അധ്യാപകര്‍ വിളിച്ചറിയിച്ചിരുന്നു. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം പോയി ചത്തൂടെയെന്ന് അധ്യാപിക ശകാരിച്ചതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. പെണ്‍കുട്ടി ആര്‍ക്കോ പ്രണയലേഖനമെഴുതി എന്ന് പറഞ്ഞാണ് അധ്യാപകര്‍ ശകാരിച്ചത്. എന്നാല്‍ ബാഗില്‍നിന്നു കണ്ടെത്തിയത് പ്രണയകവിതയാണെന്ന് മാതാപിതാക്കള്‍ പറയുന്നു.
Read Also: അന്ധവിശ്വാസത്തിന് തോമസ് ഐസക് പ്രചാരകന്‍? 200 കോടി തട്ടിയ കേസിലെ പ്രതിക്കൊപ്പം വേദിപങ്കിട്ടു...
പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നെന്നും ഇയാള്‍ക്കെഴുതിയ പ്രണയ ലേഖനമാണ് ബാഗിലുണ്ടായിരുന്നതെന്നും അധ്യാപകര്‍ പറഞ്ഞു. പ്രണയലേഖനം താന്‍ തന്നെ എഴുതിയതാണെന്ന് പെണ്‍കുട്ടി സമ്മതിച്ചതായും അധ്യാപകര്‍ പറയുന്നു. എന്നാല്‍ പ്രണയലേഖനമല്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും അധ്യാപകര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications