കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയാകാന്‍ ആര്‍ക്കും താത്പര്യമില്ല,മഠങ്ങള്‍ അടച്ചുപൂട്ടേണ്ടി വരും

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് കന്യാസ്ത്രീ ആകാനൊന്നും താത്പര്യമില്ല. കേരള കത്തോലിക്ക സഭയില്‍ കന്യാസ്ത്രീകളുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെ പോയാല്‍ കേരളത്തിലെ പല കന്യാസ്ത്രീ മഠങ്ങളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

സന്യാസ വ്രതത്തിനായി എത്തുന്നവരുടെ എണ്ണത്തില്‍ പത്തു വര്‍ഷത്തിനിടയിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഇതുവരെയില്ലാത്ത കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ അധികം വൈകാതെ പല മഠങ്ങളും അടച്ചു പൂട്ടേണ്ടിവരുമെന്നാണ് സഭാവിദഗ്ധര്‍ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് കത്തോലിക്ക സഭ നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

sisters

ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികളെയൊന്നും കന്യാസ്ത്രീകളാകാന്‍ കിട്ടാനില്ല. ഇനി വരും തലമുറയിലെ പെണ്‍കുട്ടികള്‍ ഇത്തരം മേഖലയിലേക്ക് വരുമെന്ന് പ്രതീക്ഷയുമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് യൂറോപില്‍ ഇത്തരം അവസ്ഥ നേരിട്ടിരുന്നു. ഇനി ആ അവസ്ഥ കേരളത്തിനും ബാധിക്കുമെന്നാണ് സഭാവിദഗ്ധര്‍ പറയുന്നത്. സാമൂഹ്യചിന്താഗതിയിലുണ്ടായ മാറ്റമാണ് ഇതിനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്.

ഇന്ന് താഴ്ന്ന മേഖലകളിലുള്ള കുടുംബങ്ങളുടെ ധനസ്ഥിതി മെച്ചപ്പെട്ടു കഴിഞ്ഞു. വീട്ടിലെ മക്കളുടെ എണ്ണവും ചുരുങ്ങി രണ്ടു പേര്‍ എന്ന നിലയിലായി. കൂടാതെ മഠങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കും സ്വതന്ത്രമായി ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള അവകാശവും സഭ നിഷേധിച്ചു. ഇതൊക്കെയാവാം പ്രധാനകാരണമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ വൈദികരുടെ എണ്ണത്തില്‍ കുറവൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നാണ് ഈ മേഖലയിലേക്ക് ആളുകള്‍ എത്തുന്നത്.

English summary
Girls are not ready to go convent sister, some convents may be will close
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X