ഗോകുലം സ്‌കൂളുകളില്‍ നടക്കുന്നത് ഞെട്ടിക്കും!! സ്‌കൂള്‍ ഫീസ് പോവുന്നത്.....സര്‍വത്ര തട്ടിപ്പെന്ന്!!

  • By: Sooraj
Subscribe to Oneindia Malayalam

കോഴിക്കോട്: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിന് അകത്തും പുറത്തുമുള്ള ഗോകുലം ഫിനാന്‍സിന്റെ ശാഖകളില്‍ വ്യാപക റെയ്ഡ് നടന്നതിനു പിന്നാലെ ഗോകുലം സ്‌കൂളുകളിലെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവരുന്നു. പേര് വെളിപ്പെടുത്താത്ത ഒരു രക്ഷിതാവാണ് കോഴിക്കോട്ട് സ്ഥിതി ചെയ്യുന്ന ഗോകുലം സിബിഎസ്ഇ സ്‌കൂളില്‍ നടക്കുന്ന സാമ്പത്തിക തിരിമറിയെക്കുറിച്ച്‌
വെളിപ്പെടുത്തിയത്.

വാങ്ങുന്നത് വലിയ ഡൊണേഷന്‍

അഡ്മിഷനുമായി ബന്ധപ്പെട്ടു വലിയ ഡൊണേഷനാണ് ഈ സ്‌കൂളില്‍ വാങ്ങുന്നതത്രേ. പ്ലേ സ്‌കൂളിലുള്‍പ്പെടെ ഇത്തവണ 60,000 രൂപയാണ് ഡൊണേഷനായി വാങ്ങിയതെന്നു ഒരു രക്ഷിതാവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 35,000 ഡൊണേഷന്‍ വാങ്ങിയ മാനേജ്‌മെന്റ് ഇത്തവണ ഇതു ഒറ്റയടിക്കു ഇരട്ടിയോളം ആക്കുകയായിരുന്നുവത്രേ.

ഫീസും ഇരട്ടിയാക്കി

ഫീസിലും വലിയ വര്‍ധനവാണ് മാനേജ്‌മെന്റ് ഇത്തവണ വരുത്തിയതത്രേ. 30 ശതമാനത്തോളം വര്‍ധനവ് ഫീസില്‍ വരുത്തിയതായും പേര് വെളിപ്പെടുത്താത്ത രക്ഷിതാവ് പറയുന്നു.

 പ്രതിഷേധമുയര്‍ന്നു

ഫീസ് വര്‍ധനയുടെ പേരില്‍ രക്ഷിതാക്കളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നുവത്രേ. നിരവധി കുട്ടികള്‍ ടിസി വാങ്ങി മറ്റു സ്‌കൂളുകളിലേക്ക് പോവുകയും ചെയ്തിട്ടുണ്ടെന്ന് രക്ഷിതാവ് പറയുന്നു.

ഫീസ് പോവുന്നത്

സ്‌കൂളിലേക്ക് അടയ്ക്കുന്ന കുട്ടികളുടെ ഫീസ് സ്‌കൂളിന്റെ അക്കൗണ്ടിലേക്കല്ല പോവുന്നത്. മറിച്ച് ഗോകുലം ചിട്ട് ഫണ്ട്‌സിലേക്കാണത്രേ. താന്‍ ഒരിക്കല്‍ മകളുടെ ഫീസായി ചെക്ക് നല്‍കിയെങ്കിലും അതു ചിട്ടിയുടെ അക്കൗണ്ടിലേക്ക് പോയതായി വ്യക്തമായിരുന്നുവെന്നും രക്ഷിതാവ് പറയുന്നു.

വന്‍ തിരിമിറി

സ്‌കൂളിന്റേത് എന്ന പേരില്‍ വാങ്ങുന്ന ഫീസും ഡൊണേഷനുമെല്ലാം പല അക്കൗണ്ടുകളിലേക്കു മാറ്റി തിരിമറി നടത്തുകയാണ് ചെയ്യുന്നതത്രേ.

 അംഗീകാരമില്ല ?

വയല്‍ നികത്തിയെടുത്താണ് കോഴിക്കോട്ട് രണ്ടു വര്‍ഷം മുമ്പ് പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്. ഇതിനു ഇതുവരെ കോര്‍പറേഷന്റെ അനുമതി ലഭിച്ചിട്ടില്ലത്രേ. സ്കൂളിന് മുന്നിലുള്ള വീഴാറായ മരം മുറിയ്ക്കുന്നതിന് തടസ്സമായി പറഞ്ഞതും അനുമതി വിഷയമായിരുന്നുവത്രെ.

സിബിഎസ്ഇയും അംഗീകരിച്ചില്ല

സിബിഎസ്ഇയുടെ അംഗീകാരവും സ്‌കൂളിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും രക്ഷിതാവ് പറയുന്നു. ഏഴാം ക്ലാസ് വരെ സിബിഎസ്ഇ സിലബസാണ് ഈ സ്‌കൂളിലുള്ളത്.

English summary
Serious allegations against gokulam group schools.
Please Wait while comments are loading...