സുരേഷ് ഗോപി എംപി ആയപ്പോൾ മകന് സന്തോഷമായിരുന്നില്ല; മാനസിക പീഡനം, പരീക്ഷപോലും എഴുതിയില്ല...

  • Posted By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ പോലീസ് വേഷങ്ങൾ മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടായിരിക്കണം ബിജെപി എംപിയുമായി. എന്നാൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുമ്പോൾ കുടുംബാംഗങ്ങളാണ് ഏറ്റവും കൂടുതൽ സന്തോഷിക്കുക.

സുരേഷ് ഗോപി ബിജെപി എംപി ആയപ്പോൾ ഏറ്റവും കൂടുതൽ മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. കുടുംബാംഗങ്ങളാണ്. അഭിനേതാവ് കൂടിയായ ഗോകുല്‍ തന്നെയാണ് അച്ഛന്‍ എംപിയായതിനെ തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന മാനസികപീഡകളെക്കുറിച്ച് വെളിപ്പെടുത്തിയത്.

അഭിമാനം തോന്നാറുണ്ട്

അഭിമാനം തോന്നാറുണ്ട്

എന്നാല്‍ ഇപ്പോള്‍ എംപിയായതിനു ശേഷം പോലീസുകാര്‍ അച്ഛനെ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ വളരെയധികം അഭിമാനം തോന്നാറുണ്ടെന്ന് ഗോകുൽ പറയുന്നു.

അച്ഛന്റെ പോലീസ് വേഷങ്ങൾ

അച്ഛന്റെ പോലീസ് വേഷങ്ങൾ

അച്ഛന്റെ പോലീസ് വേഷങ്ങള്‍ കാണുമ്പോള്‍ നല്ല ആവേശമാണ്. ഭരത്ചന്ദ്രനായി അഭിനയിക്കുന്ന സമയത്ത് അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ ഞാനും അനിയത്തി ഭാഗ്യവും ചേര്‍ന്ന് അച്ഛനെ സല്യൂട്ട് ചെയ്യുമായിരുന്നു എന്നും ഗോകുൽ ഓർത്തെടുക്കുന്നു.

പരീക്ഷ പോലും എഴുതാൻ സമ്മതിച്ചില്ല

പരീക്ഷ പോലും എഴുതാൻ സമ്മതിച്ചില്ല

ബംഗളൂരുവില്‍ ഡിഗ്രി അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബിജെപിയുടെ എംപിയായത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍നിന്നു പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തി മാനസികമായി എന്നെ ടോര്‍ച്ചറിംഗ് ചെയ്തിട്ടുണ്ടെന്ന് സുരേഷ് ഗോപിയുടെ മകനും അഭിനേതാവുമായ ഗോകുൽ പറയുന്നു.

ഇഷ്ടപെട്ട ചിത്രങ്ങൾ

ഇഷ്ടപെട്ട ചിത്രങ്ങൾ

സുരേഷ് ഗോപി അഭിനയിച്ച അപ്പോത്തിക്കിരി, മേല്‍വിലാസം, കളിയാട്ടം, പൊന്നുച്ചാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം വളരെ ഇഷ്ടമാണെന്ന് മകൻ പറയുന്നു.

കോമഡി കഥാപാത്രങ്ങൾ

കോമഡി കഥാപാത്രങ്ങൾ

അച്ഛൻ കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതിന് താൽപ്പര്യമില്ല. ആക്ഷന്‍ കഥാപാത്രങ്ങള്‍ എനിക്കിഷ്ടമാണ്. വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങളാണ് ഏറ്റവും ഇഷ്ടമെന്നും മകൻ ഗോകുൽ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Gokul's comments about Suresh Gopi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്