Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങുമ്പോൾ ജ്വല്ലറിക്കാർ ഇക്കാര്യങ്ങൾ പറഞ്ഞുതരില്ല; അറിഞ്ഞില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രം

സ്വർണം മലയാളികളുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ടാണ് എത്രയൊക്കെ വില കുതിച്ചാലും ഒരു തരി പൊന്ന് വാങ്ങാൻ ആളുകൾ മത്സരിക്കുന്നത്. വില കുതിച്ചുയർന്നതോടെ സ്വർണാഭാരണങ്ങളോടുള്ള അമിതമായ താത്പര്യം സാധാരണക്കാരെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്.
ആളുകൾ വാങ്ങാൻ മടിക്കുന്നതോടെ തങ്ങളും പ്രതിസന്ധിയിലായെന്ന് ജ്വല്ലറിക്കാരും സമ്മതിക്കുന്നുണ്ട്.

എന്തായാലും വില കുതിച്ചതോടെ ഉപഭോക്താക്കളെ ജ്വല്ലറിയിൽ എത്തിക്കാൻ നിരവധി ഓഫറുകളും വ്യാപാരികൾ പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരത്തിൽ വമ്പൻ ഓഫറുകളിൽ സ്വർണം വിൽക്കുമ്പോൾ അതിൽ മായം ചേർന്നിട്ടുണ്ടാകുമോ? വിലവർധനവിനിടയിലെ ഓഫറുകളിൽ ആളുകൾക്ക് ഇത്തരമൊരു ആശങ്ക സ്വാഭാവികമായും ഉണ്ടാകും. എന്തായാലും തട്ടിപ്പുകൾക്കൊന്നും വിധേയമാകാതെ സ്വർണം സ്വന്തമാക്കണമെങ്കിൽ ഉപഭോക്താക്കളും അൽപം കരുതിയിരിക്കണം. എന്തൊക്കെയാണ് കരുതേണ്ടത്? സ്വർണത്തിന്റെ പരിശുദ്ധി തന്നെയെന്ന് ഉത്തരം. എങ്ങനെയാണ് പരിശുദ്ധി മനസിലാക്കുകയെന്നല്ലേ? വിശദമായി നോക്കാം

golduae2-1

ബിഐഎസ് സ്റ്റാൻഡേർഡ് മാർക്ക്

സ്വർണാഭാരണത്തിന്റെ ഡിസൈൻ തന്നെയായിരിക്കും നമ്മുടെ താത്പര്യം. എന്നാൽ ഡിസൈൻ നോക്കി തൃപ്തിയടയും മുൻപ് ആ ആഭരണങ്ങളിൽ ബിഐഎസ് ഹോൾമാർക്ക് ഉണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. നിങ്ങൾ വാങ്ങുന്ന സ്വർണം പരിശുദ്ധമാണെന്ന് ഉറപ്പ് നൽകുന്നതാണ് ഈ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) മാർക്ക്. ത്രികോണാകൃതിയിലുള്ളതായിരിക്കും ബിഐഎസ് ലോഗോ. ആഭരണത്തിന്റെ ആധികാരികതയും ഗുണമേന്മയും ബിഐഎസിലൂടെ ധൈര്യമായി ഉറപ്പാക്കാം.

സ്വർണം ഹോൾമാർക്ക് ചെയ്തത് തന്നെയല്ലേയെന്ന് നോക്കണം

24 കാരറ്റ്, 22, കാരറ്റ്, 18 കാരറ്റ് സ്വർണങ്ങളാണ് പ്രധാനമായും വിൽക്കുന്നത്. കാരറ്റ് കൂടുന്തോറും സ്വർണത്തിന്റെ പരിശുദ്ധി കൂടും. അതായത് ഏറ്റവും ശുദ്ധമായ സ്വർണം 24 കാരറ്റാണെന്ന് അർത്ഥം. 22,18 കാരറ്റ് സ്വർണമാണ് ആഭരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇവയ്ക്കൊപ്പം മറ്റ് ചില ലോഹങ്ങൾ കൂടി ചേർത്തായിരിക്കും ആഭരണങ്ങൾ ഉണ്ടാക്കുന്നത്. സ്വർണത്തിന്റെ പരിശുദ്ധി കാരറ്റിൽ രേഖപ്പെടുത്തുന്നതാണ് ഹോൾമാർക്ക്. ഈ ഹോൾമാർക്ക് ഇല്ലെങ്കിൽ അത്തരം സ്വർണം വാങ്ങാതിരിക്കുക.

എച്ച്യുഐഡി കോഡ്

സ്വർണത്തിന്റെ പരിശുദ്ധി കണ്ടെത്താനുള്ള മറ്റൊരു പ്രധാന മാർക്കാണ് ഹാൾമാർക്ക് യൂണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്യുഐഡി) കോഡ്. ഓരോ ആഭരണങ്ങൾക്കും വ്യത്യസ്തമായ കോഡാണ് ഉമഅടാകുക. ബിഐഎസ് കെയർ ആപ്പിൽ കയറിയാൽ നിങ്ങൾക്ക് ഈ കോഡ് പരിശോധിക്കാം.'വെരിഫൈ എച്ച്യുഐഡി' എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്.

ബിൽ വാങ്ങാൻ മറക്കേണ്ട

ചെറിയ പട്ടണങ്ങളിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ പലപ്പോഴും അവർ ബില്ലുകൾ നൽകാറില്ല. ഹോൾമാർക്കുകൾ എല്ലാം കൃത്യമായി അടയാളപ്പെടുത്തിയാലും ബിൽ നൽകേണ്ട കാര്യമുണ്ടോയെന്ന ചോദ്യം പതിവാണ്. എന്നാൽ സ്വർണത്തിന് കൃത്യമായി ബിൽ ആവശ്യപ്പെടണം. ബില്ലിൽ ജ്വല്ലറിയുടെ ജിഎസ്ടി നമ്പറും കൃത്യമായി രേഖപ്പെടുത്തണം. services.gst.gov.in/services/searchtp എന്ന വെബ്സൈറ്റിലാണ് പരിശോധിക്കേണ്ടത്.

പരിശുദ്ധ അളക്കാൻ കാരറ്റോമീറ്റർ

ഇനി ഇതുകൊണ്ടൊന്നും നിങ്ങൾക്ക് വിശ്വാസമായില്ലെങ്കിൽ കാരറ്റോമീറ്റർ ഉപയോഗിച്ച് സ്വർണത്തിന്റെ പരിശുദ്ധി അളക്കാവുന്നതാണ്. വലിയ ജ്വല്ലറികളിൽ ഇത്തരം മീറ്ററുകൾ ലഭ്യമാണ്. പ്രാദേശിക ജ്വല്ലറികളിൽ നിന്ന് വാങ്ങിയ ആഭരണങ്ങളുടെ യഥാർത്ഥ പരിശുദ്ധി വേണമെങ്കിൽ ഇവിടെ നിന്ന് പരിശോധക്കാം.

വിൽക്കാനും ഇതൊക്കെ പ്രധാനം

സ്വർണത്തിന് വില കൂടിയ സാഹചര്യത്തിൽ പഴയ ആഭരണങ്ങൾ വിറ്റ് നേട്ടം കൊയ്യുകയാണ് പലരും. പഴയ സ്വർണം കൊടുക്കുമ്പോൾ നേരിയ കുറവ് മാത്രമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ പലരും സ്വർണം വിൽക്കാൻ മടി കാണിക്കാറില്ല. എന്നാൽ വിൽക്കുമ്പോൾ പരമാവധി വില ലഭിക്കണമെങ്കിൽ സ്വർണം ശുദ്ധമായിരിക്കണമല്ലോ, അതുകൊണ്ട് തന്നെ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ സ്വർണത്തിൽ മികച്ച ലാഭം തന്നെ നിങ്ങൾക്ക് കൊയ്യാൻ സാധിക്കും. മറിച്ചാണെങ്കിൽ പണം പോയി എന്ന് കരുതേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+