Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് കൊല്ലം മുൻപ് സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ഇപ്പോൾ ലാഭം ഇതാ..മ്യൂച്വൽ ഫണ്ടിലിട്ടവർക്ക് കിട്ടിയത്

ഇന്ത്യൻ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം സ്വർണ്ണം എന്നത് ഒരു നിക്ഷേപം എന്നതിലുപരി അത് പാരമ്പര്യത്തിന്റേയും സംസ്കാരത്തിന്റേയും കൂടി ഭാഗമായി. തലമുറകളായി സമ്പാദ്യശീലമുള്ളവർ തീർച്ചയായും സ്വർണത്തിൽ നിക്ഷേപിച്ചിട്ടുണ്ടാകും. പണ്ടെത്തെ കാലത്താണെങ്കിൽ ഏറ്റവും പ്രധാനമായി ആഭരണമായി തന്നെ. എന്നാൽ,ഡിജിറ്റൽ യുഗത്തിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളും (SIPs) ഡിമാറ്റ് അക്കൗണ്ടുകളും വ്യാപകമായതോടെ, മ്യൂച്വൽ ഫണ്ടുകൾ സമ്പത്ത് വളർത്താനുള്ള ആധുനിക മാർഗ്ഗമായി ഉയർന്നു വന്നിട്ടുണ്ട്.

സ്വർണ വില ഇപ്പോൾ കത്തിക്കയറുകയാണല്ലോ? അപ്പോൾ സ്വർണത്തിൽ നിക്ഷേപിക്കണോ അതോ മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപം മാറ്റണോയെന്നതാണ് പലരുടേയും ചോദ്യം. അതിന് ഉത്തരം പറയും മുൻപ് ഒരു അഞ്ച് കൊല്ലം മുൻപ് സ്വർണത്തിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിച്ചവരുടെ ഇപ്പോഴത്തെ ലാഭം എന്തെന്ന് വിശദമായി നോക്കാം.

goldinv2-1

അഞ്ച് കൊല്ലം എന്ന് പറയുമ്പോൾ 2020, അതായത് കോവിഡ് മഹാമാരി ലോകത്തെ ആകെ വരിഞ്ഞ് മുറുക്കിയ സമയത്ത്. 2020-ന്റെ തുടക്കത്തിൽ 24 കാരറ്റ് സ്വർണ്ണത്തിന് ഏകദേശം 3,920 രൂപയായിരുന്നു ഒരു ഗ്രാമിന് വില. അന്ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഏകദേശം 25.51 ഗ്രാം സ്വർണ്ണം ഈസിയായി വാങ്ങാം. ഇന്ന് 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഏകദേശം 12,584 രൂപയാണ് ഒരു ഗ്രാമിന്. അങ്ങനെയെങ്കിൽ, അന്നത്തെ 25.51 ഗ്രാം സ്വർണ്ണത്തിന്റെ മൂല്യം ഇപ്പോൾ 3,21,017 രൂപയായി മാറുമായിരുന്നു. അതായത് ഏകദേശം 3 ഇരിട്ടി വർധനവ്. സാമ്പത്തിക അനിശ്ചിതാവസ്ഥകളിൽ സ്വർണ്ണത്തിനുള്ള സുരക്ഷിതത്വം, പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള കഴിവ്, അതിൻ്റെ ആന്തരിക മൂല്യം എന്നിവ കാരണം ഇന്ത്യക്കാർക്ക് ഇപ്പോഴും പ്രിയപ്പെട്ട സുരക്ഷിത നിക്ഷേപ മാർഗ്ഗമായി സ്വർണ്ണം തുടരുന്നു.

മറ്റൊരു വശത്ത്, ഇതേ തുക ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചിരുന്നുവെന്ന് കരുതുക. വാർഷിക പലിശ നിരക്ക് 12% ആയി കണക്കാക്കിയാൽ, ആ തുക 2.07 ലക്ഷം രൂപയായി വളരുമായിരുന്നു. ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകൾ ലാർജ്-ക്യാപ് ഇക്വിറ്റി മുതൽ മിഡ്-ക്യാപ്, സ്മോൾ-ക്യാപ്, ബാലൻസ്ഡ്, ഹൈബ്രിഡ് ഫണ്ടുകൾ വരെ വൈവിധ്യമാർന്ന നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫണ്ടിന്റെ തരം, വിപണി സാഹചര്യങ്ങൾ എന്നിവ അനുസരിച്ച് വരുമാനം വ്യത്യാസപ്പെടാം.

സ്വർണ്ണത്തിൽ നിന്ന് വ്യത്യസ്തമായി, മ്യൂച്വൽ ഫണ്ടുകൾ വിവിധ മേഖലകളിലും കമ്പനികളിലും നിക്ഷേപിച്ച് വൈവിധ്യവൽക്കരണം നൽകുന്നു. ഇത് ഏതെങ്കിലും ഒരു ആസ്തിയിലെ നിക്ഷേപം മൂലമുള്ള അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകളിലൂടെയും (ELSS) സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെയും (SIPs) മ്യൂച്വൽ ഫണ്ടുകൾ നികുതി ഇളവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ദീർഘകാല നിക്ഷേപകർ സ്വർണ്ണവും മ്യൂച്വൽ ഫണ്ടുകളും സംയോജിപ്പിച്ച് ഒരു സന്തുലിത പോർട്ട്ഫോളിയോ ഉണ്ടാക്കുന്നത് വളർച്ചയ്ക്ക് ഉതകും എന്നാണ് വിദഗ്ധർ ഉപദേശിക്കുന്നത്. എന്തായാലും മുകളിൽ പറഞ്ഞ കണക്കുകളിൽ നിന്ന് എന്ത് മനസിലാക്കാം? കഴിഞ്ഞ അഞ്ച്-ആറ് വർഷങ്ങൾ തെളിയിക്കുന്നത്, ഇന്ത്യയിൽ ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിൽ ഈ രണ്ട് നിക്ഷേപമാർഗ്ഗങ്ങൾക്കും നിർണായക പങ്കുണ്ടെന്ന്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+