സ്വർണ വില 1.11 ലക്ഷത്തിന് മുകളിൽ;പണികൊടുത്ത് യൂത്തൻമാർ; വില കൂടിയപ്പോൾ വിവാഹത്തിന് പുതിയ ട്രൻ്റ്
സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെയുള്ള വർധനവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ജനുവരി ഒന്നിന് 99,040 രൂപയിൽ തുടങ്ങി മാസാന്ത്യം, അതായത് ജനുവരി 31-ന് 1,17,760-ലേക്ക് വില ഉയർന്നു. ഒറ്റമാസം കൊണ്ട് ഏകദേശം 18.9% വർദ്ധനവ്. ഒറ്റയടിക്ക് 18,720 രൂപയാണ് പവന് വർധിച്ചത്.
ജനുവരി 29 രാവിലെ 1,31,160 എന്ന റെക്കോഡിലെത്തിയ സ്വർണം പിന്നാലെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 30 മുതലാണ് സ്വർണത്തിന് ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്. ഇന്നും സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിൽ തന്നെയാണ് വില. ഇപ്പോഴത്തെ ഇടിവിൽ കാര്യമായ പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഒരുപക്ഷെ ഈ വർഷം തന്നെ പവന് രണ്ട് ലക്ഷം വില എത്താനുള്ള സാധ്യത തന്നെ തള്ളിക്കളയാനാകില്ലെന്ന് ഇവർ വ്യക്തമാക്കുന്നു.

അതേസമയം വില കുതിച്ചുയർന്നതോട് കൂടി ആളുകൾ സ്വർണാഭരണങ്ങൾ വാങ്ങുന്നത് കുറഞ്ഞിട്ടുമ്ട്. സാധാരണക്കാരെ സംബന്ധിച്ച് ഒരു പവന് ഒരു ലക്ഷം രൂപ എന്നത് തന്നെ താങ്ങാവുന്നതിലും അധികമാണ്. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ പരീക്ഷിക്കാനുള്ള ശ്രമം ചിലർ നടത്തുന്നുണ്ടെങ്കിലും 22 കാരറ്റിനേക്കാൾ ഇവയ്ക്ക് പണിക്കൂലി ഉണ്ട്, അതുകൊണ്ട് അതും ഭാരം തന്നെ.മാത്രമല്ല കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ പിന്നീട് വിൽക്കുമ്പോൾ അവയ്ക്ക് ഉയർന്ന വില ലഭിക്കില്ല. ലക്ഷങ്ങൾ നൽകുകയും വേണം എന്നാൽ തിരിച്ച് കാര്യമായ ലാഭം കിട്ടില്ലെന്നിരിക്കെ കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വെറും നഷ്ടക്കച്ചവടമാണെന്നാണ് ചിലരുടെ പക്ഷം.
എന്തായാലും വില വർധനവിൽ സ്വർണത്തെ പൂർണമായും കൈവിടുന്ന ട്രെൻ്റിലേക്കാണ് സാധാരണക്കാർ പോകുന്നത്. വിവാഹ ആവശ്യങ്ങൾക്കടക്കം സ്വർണത്തിൽ പൊതിഞ്ഞ ആഭരണങ്ങളാണ് ഇപ്പോൾ ആളുകൾ തിരഞ്ഞെടുക്കുന്നത്. പല പെണ്‍കുട്ടികളും സ്വർണത്തോട് 'നോ'പറഞ്ഞ് കഴിഞ്ഞു.
വിവാഹ ദിവസം അൽപ നേരത്തേക്ക് മാത്രമാണ് സ്വർണാഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്നത്. അതിനെന്തിനാണ് ലക്ഷങ്ങൾ ചെലവഴിക്കുന്നത് എന്നതാണ് ഇവർ ചോദിക്കുന്നത്.
വിവാഹത്തിന് ഓഡിറ്റോറിയങ്ങളും ഹാളുകളുമൊക്കെ ബുക്ക് ചെയ്യുമ്പോൾ തന്നെ ആളുകൾ സ്വർണത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ ബുക്ക് ചെയ്ത് തുടങ്ങിയിട്ടുണ്ടെന്നാണ് ഇത്തരം കടകൾ നടത്തുന്നവർ പറയുന്നത്. പണ്ടൊക്കെ ഇത്തരം കടകൾ വളരെ ചുരുക്കമായിരുന്നു. എന്നാൽ ഇന്ന് ടൌണിൽ തന്നെ 17ലധികം കടകൾ ഉണ്ടെന്നാണ് കൊല്ലത്ത് നിന്നുള്ള വ്യാപാരികളെ ഉദ്ധരിച്ചുള്ള മനോരമ ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്.
സ്വർണം പൊതിഞ്ഞ ആഭരണങ്ങൾ വാങ്ങുന്നതായിരുന്നു ആദ്യത്തെ രീതി. എന്നാൽ ഇപ്പോൾ അതും മാറി, അവ വാടകയ്ക്ക് എടുക്കുന്നതാണ് ഏറ്റവും ലാഭം എന്ന് ചിലർ പറയുന്നു. ഒരു നിശ്ചിത തുകയ്ക്ക് വാടകയ്ക്ക് എടുത്ത് പിന്നീട് ആവശ്യം കഴിഞ്ഞ് തിരിച്ച് കൊടുക്കുന്നതാണ് രീതി.
പ്രതിസന്ധിയിലായി ജ്വല്ലറി വ്യപാരികളും
സ്വർണ വില വർധിക്കുമ്പോൾ ജ്വല്ലറികളിലേക്ക് ആളുകൾ വരുന്നേയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വരുന്നവർ തന്നെ മൂല്യം കുറഞ്ഞ ആഭരണങ്ങളാണ് എടുക്കുന്നത്. ഈ പോക്ക് തുടർന്നാൽ കച്ചവടം പൂട്ടു പോകുമെന്നും ഇവർ പരാതിപ്പെടുന്നു. തങ്ങളെ സംബന്ധിച്ച് സ്വർണ വില കുറഞ്ഞ് നിൽക്കുന്നതാണ് നല്ലതെന്നും അപ്പോൾ മാത്രമേ ലാഭകരമായ രീതിയിൽ കച്ചവടം പൂരോഗമിക്കുകയുള്ളൂവെന്നും ഇവർ പറഞ്ഞു.
-
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ












Click it and Unblock the Notifications