Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള തീരത്ത് നിന്നും സ്വർണം കുഴിച്ചെടുക്കുമോ? മണല്‍ ഖനത്തിന് പിന്നാലെ ലോഹ ധാതു ഖനനത്തിനും നീക്കം

കടല്‍ മണല്‍ ഖനനം ചെയ്ത് വില്‍പ്പന നടത്താനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കൊല്ലം മേഖലയിലെ 3 ബ്ലോക്കുകളില്‍ ഖനനം നടത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളിലുള്ള തീരക്കടലിലും പുറത്തും സ്വകാര്യ കമ്പനികള്‍ അടക്കം മണല്‍ വരാനെത്തുന്നതാണ് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നത്.

കേരളത്തിന് പുറമെ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍-നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കടലില്‍ നിന്നും മണലും ധാതുക്കളും ഉള്‍പ്പെടെ ഖനനം ചെയ്യാനാണ് കേന്ദ്ര ഖനി മന്ത്രാലയം ടെന്‍ഡർ ക്ഷണിച്ചിരിക്കുന്നത്. കേരള തീരത്ത് മാത്രം 74.5 കോടി ടണ്‍ മണല്‍ ശേഖരമുണ്ടെന്നാണ് ജിയോളിക്കള്‍ സർവ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. സംസ്ഥാനത്തിന് അധികാരമുള്ള 12 നോട്ടിക്കല്‍ മൈലിനും അകത്തും പുറത്തുമായിട്ടാണ് ഈ മണല്‍ ശേഖരമുള്ളത്.

kerala-gold

കയലുകളില്‍ നിന്നും നദികളില്‍ നിന്നും ഒഴുകിയെത്തുന്ന മണല്‍ ഇവിടെ ഒരു പർവതം പോലെ കുന്നുകൂടിയിരിക്കുകയാണ്. കൊല്ലം തീരത്തിന് പുറമെ പൊന്നാനി, ചാവക്കാട്, ആലപ്പുഴ തീരങ്ങളിലും വലിയ തോതില്‍ മണല്‍ ശേഖരമുണ്ട്. കൊല്ലം തീരത്തായിരിക്കും ആദ്യ ഘട്ടത്തിലെ ഖനനമെങ്കിലും പിന്നാലെ മറ്റിടങ്ങളിലും ഖനനം നടക്കും.

കടല്‍ മണല്‍ ഖനനം ചെയ്യുന്നതിലൂടെ ശതകോടികളുടെ വരുമാനം ലഭിക്കുമെന്നാണ് അവകാശവാദം. നിർമ്മാണ ആവശ്യത്തിന് മാത്രം കേരളത്തിന് വർഷം മൂന്ന് കോടി മണല്‍ വേണമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ 25 വർഷത്തെ സംസ്ഥാനത്തിന്റെ ആവശ്യത്തിനുള്ള മണല്‍ കടലിലുണ്ടെന്നാണ് കണക്ക്. ഖനനത്തിനായി പാട്ടത്തിന് നല്‍കുന്നതോടെ ശതകോടികളുടെ വരുമാനമുണ്ടാക്കാം.

മണല്‍ വാരുന്നതിന് പിന്നാലെ ലോഹ ധാതുക്കളും ഖനനം ചെയ്തെടുക്കാന്‍ നീക്കമുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയും ഖനനം ചെയ്തെടുക്കാവുന്ന ലോഹധാതുക്കളുടെ നിർണ്ണയവും ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതി വിജയകരമാകുകയാണെങ്കില്‍ 400 മുതൽ 1000 മീറ്റർ വരെ ആഴത്തിൽ കാണുന്ന ഫോസ്ഫറസ് ഖര മിശ്രിതം, 2000-4000 മീറ്റർ ആഴത്തിലുള്ള പോളി മെറ്റാലിക് സൾഫൈറ്റ്, കൊബാൾട്ട്, 6000 മീറ്ററിലുള്ള മാംഗനീസ് സംയുക്തങ്ങള്‍ എന്നിവ ഖനനം ചെയ്യാനാണ് നീക്കമമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കോപ്പർ, നിക്കൽ, സിങ്ക്, സ്വർണം എന്നിവ ചേർന്നതാണ് പോളി മെറ്റാലിക് സർഫൈറ്റ്. വളരെയേറെ മൂല്യമുള്ള ഇതിന്റെ ഖനനം സാധ്യമാകുകയാണെങ്കില്‍ വമ്പന്‍ വരുമാനമായിരിക്കും സ്വന്തമാക്കാന്‍ സാധിക്കുകു. കപ്പല്‍ ഗതാഗതം, വ്യാപാരം , ജി എസ് ടി എന്നിവ വഴിയും വരുമാനമുണ്ടാക്കാം. മണല്‍ ഉള്‍പ്പെടേയുള്ള ധാതുക്കളുടെ ഇറക്കുമതിയും കുറയ്ക്കാന്‍ സാധിക്കും.

ഇത്തരത്തില്‍ വലിയ വരുമാന കണക്കുകള്‍ നിരത്തുന്നുണ്ടെങ്കിലും കടുത്ത ആശങ്കയാണ് മത്സബന്ധന മേഖല മുന്നോട്ടുവെക്കുന്നത്. മണല്‍ ശേഖരം കണ്ടെത്തിയ മേഖലകള്‍ മത്സ്യ കലവറയായി സ്ഥിതി ചെയ്യുന്നുവെന്ന് മാത്രമല്ല, രാജ്യത്തെ തന്നെ ഏറ്റവും സമൃദ്ധമായ മത്സ്യകേന്ദ്രമായ കൊല്ലം പരപ്പിന്റെ വലിയൊരു ഭാഗവും നിർദ്ദിഷ്ട ഖനന മേഖലയ്ക്കുള്ളിലാണ് വരുന്നത്.

കെല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി 85 കിലോമീറ്ററോളം ദൂരത്തിലാണ് ഈ പരപ്പ് സ്ഥിതി ചെയ്യുന്നു. മത്തി, അയല, നെത്തോലി, ചൂര, നെയ്മീന്‍, കിളിമീന്‍, ചെമ്മീന്‍, കണവ തുടങ്ങിയവരുടെ സ്ഥിര നിക്ഷേപം കൊല്ലം പരപ്പിലുണ്ട്. യന്ത്രം ഉപയോഗിച്ച് 48 മുതല്‍ 62 മീറ്റർ വരേയുള്ള മണല്‍ നിക്ഷേപം കോരിയെടുക്കുമ്പോള്‍ മത്സ്യ ആവാസ വ്യവസ്ഥ പൂർണ്ണമായും തകരുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഖനത്തോടെ മത്സ്യമേഖല മലിനമാകുകയും സൂക്ഷ്മ സസ്യ-ജന്തുജാലകങ്ങള്‍ ഉള്‍പ്പെടെ നശിച്ച് മത്സ്യങ്ങളുടെ ആഹാര ശ്രേണി നഷ്ടമാകും. മത്സ്യസമ്പത്തിന്റെ ഗുരുതരമായ തകർച്ചയ്ക്ക് ഇത് കാരണമാകും. മത്സ്യബന്ധന മേഖലയില്‍ പ്രവർത്തിക്കുന്ന കേരളത്തിലെ അനേകായിരം കുടുംബങ്ങളുടെ ജീവിതത്തെ ഇത് നേരിട്ട് ബാധിക്കും. ഖനത്തിന് മുമ്പ് പരിസ്ഥിത ആഘാത പഠനം നടത്തുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും ആ വഴിക്കുള്ള നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+