സ്വര്‍ണാഭരണം കൈവിട്ട് ജനങ്ങള്‍; സ്വര്‍ണം ഈ രീതിയില്‍ വാങ്ങുന്നവര്‍ വര്‍ധിച്ചു, നേട്ടങ്ങള്‍ ഏറെ
കൊച്ചി: സ്വര്‍ണം വാങ്ങുക എന്നാല്‍ ആഭരണം വാങ്ങുക എന്നതായിരുന്നു കുറച്ച് കാലം മുമ്പ് വരെയുള്ള സങ്കല്‍പ്പം. എന്നാല്‍ അടുത്ത കാലത്തായി ഈ ചിന്തയില്‍ മാറ്റം വന്നിട്ടുണ്ട്. ആഭരണം വാങ്ങുന്നത് ഒരു നഷ്ടക്കച്ചവടമാണ് എന്ന് പറയുന്നവരും വര്‍ധിച്ചു. കാരണം, ആഭരണം വാങ്ങുമ്പോള്‍ വലിയ തോതില്‍ പണനഷ്ടം വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വര്‍ണത്തിന്റെ മറ്റു ഇടപാടുകള്‍ക്ക് പ്രിയം ഏറിയത്.
സ്വര്‍ണവില ക്രമാതീതമായി കൂടിയതും ഉപഭോക്താക്കളെ മാറ്റി ചിന്തിപ്പിച്ചു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10000 രൂപയ്ക്ക് അടുത്താണ് ഇപ്പോഴത്തെ വില. അടുത്തിടെ ഇത് 10000 കടന്ന് കുതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നതുവഴി പണിക്കൂലി, ജിഎസ്ടി എന്നിവയെല്ലാം അധികമായി നല്കുമ്പോള് ഭീമമായ സംഖ്യ വരും. അതുകൊണ്ടാണ് ഇതൊന്നുമില്ലാത്ത ഗോള്‍ഡ് ഇടിഎഫുകള്‍ ജനപ്രിയമാകുന്നത്.

മ്യൂച്ചല്‍ ഫണ്ട് മാതൃകകയില്‍ 24 കാരറ്റ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന സ്കീമുകളാണ് ഗോള്‍ഡ് ഇടിഎഫ്. വിപണിയിലെ സ്വര്‍ണവില തന്നെയാണ് ഇടിഎഫിലെ വിലയും. എച്ച്ഡിഎഫ്സി ഗോള്‍ഡ് ഇടിഎഫ്, എസ്ബിഐ ഗോള്‍ഡ് ഇടിഎഫ്, നിപ്പോള്‍ ഇന്ത്യ ഇടിഎഫ് ഗോള്‍ഡ് എന്നിവയുള്‍പ്പെടെ 15ല്‍ അധികം ഗോള്‍ഡ് ഇടിഎഫുകള്‍ നിലവിലുണ്ട്.
വളരെ എളുപ്പത്തില്‍ സ്വര്‍ണം വാങ്ങാന്‍ ഗോള്‍ഡ് ഇടിഎഫ് വഴി സാധിക്കുമെന്നതാണ് നേട്ടം. മറ്റൊന്ന് ആഭരണം മാതൃകയില്‍ വാങ്ങുമ്പോഴുള്ള നഷ്ടം ഇതിനില്ല. കുറഞ്ഞത് 100 രൂപ മുതല്‍ വാങ്ങാന്‍ സാധിക്കും. ഏത് സമയവും പണമാക്കി മാറ്റുകയും ചെയ്യം. കഴിഞ്ഞ വര്‍ഷം 20 ശതമാനത്തിന് മുകളിലാണ് ഗോള്‍ഡ് ഇടിഎഫില്‍ നിന്ന് ലഭിച്ച വരുമാനം. പണം ലാഭകരമായി വിനിയോഗിക്കുന്നത് സംബന്ധിച്ച അറിവ്, നഗരങ്ങളില്‍ താമസക്കുന്നവരുടെ ആഭരണത്തോടുള്ള താല്‍പ്പര്യമില്ലായ്മ എന്നിവയും ഗോള്‍ഡ് ഇടിഎഫിലേക്ക് ആളെ കൂട്ടുന്ന ഘടകമാണ്.
ആഭരണത്തിലൂടെ വരുന്ന നഷ്ടം
സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ നല്‍കണം. ഇതേ സ്വര്‍ണം വില്ക്കുമ്പോള്, അധികമായി നല്കിയ എല്ലാ തുകയും നഷ്ടമാകും. മാത്രമല്ല, സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വില കിട്ടുകയുമില്ല. ആഭരണം വില്ക്കുമ്പോള് രണ്ട് മുതല്‍ നാല് ശതമാനം വരെ വില കുറച്ചാണ് ജ്വല്ലറികള്‍ സ്വീകരിക്കുക.
ഗോള്‍ഡ് ഇടിഎഫുകളെ സംബന്ധിച്ചിചത്തോളം ഇത്തരം നഷ്ടങ്ങളില്ല. നല്കുന്ന പണത്തിന്റെ അളവിന് അനുസരിച്ചുള്ള സ്വര്‍ണം ഉപഭോക്താവിന്റെ ഡിജിറ്റില്‍ അക്കൗണ്ടില്‍ ക്രിഡിറ്റാകും. വില കൂടുമ്പോള്‍ സ്വാഭാവികമായി ഗോള്‍ഡ് ഇടിഎഫ് സ്വര്‍ണത്തിനും വില കൂടും. വില്‍ക്കണമെന്ന് തോന്നിയാല്‍ വില്‍ക്കുന്ന സ്വര്‍ണത്തിന്റെ തുക അക്കൗണ്ടിലെത്തുകയും ചെയ്യും. ആഭരണം ധരിക്കുന്നിതിന് അനുസരിച്ച് തേയ്മാന സാധ്യതയുണ്ട്. ഗോള്‍ഡ് ഇടിഎഫില്‍ ആ ഭയമില്ല.
സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഗോള്‍ഡ് ഇടിഎഫുകളാണ് മിക്കതും. എങ്കിലും ഇടപാട് നടത്തുമ്പോള്‍ സുരക്ഷിതമാണ് എന്ന് ഉപഭോക്താവ് ഉറപ്പിക്കണം. ഇത്തരം സ്കീമുകള്‍ പ്രിയമാകുന്നത് ജ്വല്ലറി വ്യാപാരികള്‍ക്ക് തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് സമാനമായ പദ്ധതികള്‍ ചില ജ്വല്ലറികള്‍ നടത്തുന്നുണ്ട്.
പഴയ സ്വര്‍ണത്തിന് മാര്‍ക്കറ്റ് വില ജ്വല്ലറികള്‍ നല്‍കാത്തതാണ് ആഭരണത്തോടുള്ള പ്രിയം കുറയ്ക്കുന്നത്. കൂടാതെ വലിയ തോതിലുള്ള പണിക്കൂലിയും തിരിച്ചടിയായി. ഇത് രണ്ടിലും മാറ്റം വന്നാല്‍ ജ്വല്ലറി വ്യാപാരികള്‍ക്കു പിടിച്ചുനില്ക്കാന് സാധിക്കും. എന്നാല്‍പോലും ചെറുകിട ജ്വല്ലറികള്‍ക്ക് പിടിച്ചുനില്ക്കാന് പ്രയാസകരമാണ്.
-
സ്വര്‍ണം പറക്കുന്നു; ഇന്ന് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു, ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക്, പവന് വില -
പുരുഷന്മാര്ക്കും സ്വര്‍ണം മതിയെന്ന് ജ്വല്ലറി വ്യാപാരികള്‍; അക്ഷയ തൃതീയയില്‍ വില്പന കൂടും -
സ്വര്‍ണവായ്പയില്‍ മുന്നില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍; കേരളം നാലാമത്, ഒന്നാമത് ആര്? -
സ്വര്‍ണത്തിന് ഇനിയും 10% വിലയിടിയും? പവന്‍വില ഒരുലക്ഷത്തിന് താഴേക്ക്, വെള്ളിയും വീഴും -
സ്വർണം വിൽക്കാൻ വരുന്നവരും വാങ്ങാന്‍ വരുന്നവരും പരിഭ്രമത്തിൽ, വില വർധനവ് തുടരുമെന്ന് സ്വർണ വ്യാപാരി -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
സ്വർണമോ വെള്ളിയോ? 50 വർഷം കൊണ്ട് കൂടുതൽ സ്ഥിര വളർച്ച നൽകിയത് ഈ ലോഹം, നിക്ഷേപം കരുതലോടെ -
പ്രതീക്ഷകളെല്ലാം തെറ്റി... വിഷുദിനത്തില്‍ സ്വര്‍ണവും വെള്ളിയും കുതിച്ചു; എണ്ണയും ഡോളറും വീണു -
സ്വർണ്ണം വാങ്ങിയാൽ വെള്ളി ഫ്രീ! അക്ഷയ തൃതീയക്ക് വൻ ഓഫറുകളും വിലക്കിഴിവും -
സ്വർണം വാങ്ങുമ്പോൾ ക്യാഷ് ബാക്ക് ഓഫർ, വജ്രം ഫ്രീ..അക്ഷയ തൃതീയക്ക് കണ്ണ് തള്ളിക്കും ഓഫറുകൾ -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ











Click it and Unblock the Notifications