Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ആഭരണം വാങ്ങാന്‍ പ്ലാനുണ്ടോ? ഒരു പവന് എത്ര ചെലവാകും എന്നറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറഞ്ഞുവരുന്നു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഇന്നലെയും ഇന്നുമായി 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ആഭരണം വാങ്ങുന്നവര്‍ക്ക് ആനുപാതികമായ കുറവ് പണിക്കൂലിയിലും ലഭിക്കുന്നതോടെ നേട്ടമാകും.

ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞുവരുന്നതാണ് കേരളത്തിലും വില കുറയാന്‍ കാരണം. വ്യാപകമായ വിറ്റഴിക്കല്‍ നടക്കുന്നതാണ് സ്വര്‍ണവില കുറയുന്നതിലേക്ക് നയിക്കുന്നത്. മാത്രമല്ല, യുക്രൈന്‍-റഷ്യ യുദ്ധം വൈകാതെ അവസാനിക്കുമെന്ന സൂചന വരുന്നതും ആശ്വാസകരമാണ്.

goldprice-february27

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 64080 രൂപയാണ് വില. 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 8010 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 6590 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 105 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി, നികുതി ഉള്‍പ്പെടെ 69000 വരെ ചെലവ് വന്നേക്കും.

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2906 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക 106 എന്ന നിരക്കില്‍ തുടരുകയാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 87.38 ആയി ഉയര്‍ന്നിട്ടുണ്ട്. ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ മൂല്യം എന്നിവ പരിശോധിച്ചാണ് കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുക.

അതേസമയം, സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ആഭരണ പ്രേമികള്‍ 18 കാരറ്റ് കൂടുതലായി വാങ്ങുന്നുണ്ട്. 22 കാരറ്റിനേക്കാള്‍ 10000 രൂപയിലധികം കുറവാണ് 18 കാരറ്റിന്. അതാണ് ഈ കാരറ്റ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം. എന്നാല്‍ ഈ പരിശുദ്ധിയിലുള്ള ആഭരണങ്ങള്‍ ബാങ്കുകളില്‍ വായ്പക്ക് ഈടായി നല്‍കാന്‍ സാധിക്കില്ല.

യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം വൈകാതെ അവസാനിക്കുമെന്നാണ് വിവരം. യുക്രൈന് അമേരിക്ക നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുമെന്ന് ഉറപ്പായതാണ് കാരണം. അമേരിക്കയും റഷ്യയും ചര്‍ച്ച നടത്തി പരിഹാരത്തിന് ശ്രമം തുടരുന്നുണ്ട്. മാത്രമല്ല, യുക്രൈന് മുന്നില്‍ ചില വ്യാപാര ഉടമ്പടികള്‍ക്ക് അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. നാളെ ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവച്ചേക്കും.

ക്രൂഡ് ഓയില്‍ വില കുറയുന്നു

അതേസമയം, ക്രൂഡ് ഓയില്‍ വില ഇടിയുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 72 ഡോളറായി കുറഞ്ഞു. ആവശ്യമുള്ള എണ്ണ ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ്. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്.

ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില ഇടിയുന്നതാണ് വിപണിയില്‍ സംഭവിക്കുന്ന പ്രധാന മാറ്റം. ഒരു ലക്ഷം ഡോളറിന് മുകളില്‍ വിലയുണ്ടായിരുന്ന ബിറ്റ് കോയിന്‍ ഇപ്പോള്‍ 85000 ഡോളറിലേക്ക് ഇടിഞ്ഞു. അമേരിക്കയില്‍ ഭരണമാറ്റം വന്ന വേളയില്‍ ബിറ്റ് കോയിന്‍ വില കുത്തനെ വര്‍ധിച്ചിരുന്നു. അമേരിക്ക കൂടുതലായി ബിറ്റ് കോയിന്‍ വാങ്ങുമെന്ന പ്രചാരണമായിരുന്നു ഇതിന് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+