സ്വര്‍ണവില സര്‍വകാലറെക്കോഡില്‍..! പവന്‍വില 85000 കടന്നു, ഗ്രാം സ്വര്‍ണം 11000 ത്തിലേക്ക്..!!
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇതാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 85000 എന്ന മാന്ത്രികസംഖ്യ മറികടന്നു. വെള്ളിയുടെ വിലയിലും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഡോളറിന്റെ ബലഹീനതയും നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകളും ആണ് സ്വര്‍ണ വിലയെ പുതിയ ഉയരത്തില്‍ എത്തിച്ചിരിക്കുന്നത്. എംസിഎക്സില്‍ ഒരു ടണ്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തി.
ഒക്ടോബറില്‍ ഫെഡ് റിട്ടേണ്‍ കുറയ്ക്കാനുള്ള 90 ശതമാനം സാധ്യതയും ഡിസംബറില്‍ മറ്റൊരു റിട്ടേണ്‍ കുറയ്ക്കാനുള്ള 65 ശതമാനം സാധ്യതയുമാണ് വിപണിയില്‍ ഇപ്പോള്‍ വില നിശ്ചയിക്കുന്നത്. എംസിഎക്‌സ് ഗോള്‍ഡ് ഡിസംബര്‍ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1,15,590 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയപ്പോള്‍, എംസിഎക്‌സ് സില്‍വര്‍ ഡിസംബര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 1,43,637 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി.

അതേസമയം കേരളത്തില്‍ ഇന്ന് ഗ്രാം, പവന്‍ നിരക്കുകളില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 85 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 10585 രൂപയായിരുന്ന ഗ്രാം വില ഇന്ന് 10670 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11000 എന്ന മാന്ത്രിക സംഖ്യ തൊടാന്‍ ഇനി വെറും 330 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്.
എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 85360 രൂപയാണ് വില. ഇന്നലെ 84680 രൂപയായിരുന്നു പവന്‍വില. ഇതാണ് ഇന്ന് 680 രൂപ വര്‍ധിച്ചത് 85000 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്. ഡോളറിന്റെ ദുര്‍ബലതയും യുഎസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശനിരക്കുകള്‍ കൂടുതല്‍ കുറയ്ക്കുമെന്ന പ്രതീക്ഷകളും വര്‍ധിച്ചുവരുന്നതിനാല്‍ അന്താരാഷ്ട്ര സ്വര്‍ണ വില ഇനിയും വര്‍ധിക്കും എന്നാണ് റിപ്പോര്‍ട്ട്.
ആഗോള വിപണിയിലെ വില തന്നെയാണ് ഇന്ത്യയടക്കമുള്ള ആഭ്യന്തര വിപണികളിലും പ്രതിഫലിക്കുന്നത്. അതിനൊപ്പം നവരാത്രി, ദസറ, ദീപാവലി പോലുള്ള ഉത്സവങ്ങള്‍ രാജ്യത്തെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഇന്ത്യയിലെ വിലയെ സ്വാധീനിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവൊന്നും പ്രതീക്ഷിക്കേണ്ട എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
''യുഎസ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ദുര്‍ബലമായ ഡോളറും കാരണം സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തി. ട്രംപ് കഴിഞ്ഞ ആഴ്ച ഇറക്കുമതി ചെയ്ത മരുന്നുകള്‍, ട്രക്കുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ ലക്ഷ്യമിട്ട് പുതിയ റൗണ്ട് താരിഫ് പ്രഖ്യാപിച്ചു, ഇത് ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും, ഇത് സാമ്പത്തിക വീക്ഷണത്തില്‍ കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിച്ചു,'' റിലയന്‍സ് സെക്യൂരിറ്റീസിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ജിഗര്‍ ത്രിവേദി പറഞ്ഞു.
വിദേശ വിലകളിലെ നേട്ടവും രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് താഴ്ന്നതും ഇന്ത്യന്‍ സ്വര്‍ണ, വെള്ളി ഫ്യൂച്ചറുകളെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ ഡിമാന്‍ഡ് കൂടുതലുള്ള സമയമായതിനാല്‍ വിലയിലെ വര്‍ധനവ് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റിയിട്ടുണ്ട്. വില കൂടുന്ന സാഹചര്യത്തില്‍ ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
ഇത് സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്ക് സ്വര്‍ണ വില ആഗോള വിപണിയില്‍ 3800 ഡോളറിലേക്കും എന്നാണ് പ്രവചനം. അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 95000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കും ഇടയില്‍ ആയിരിക്കും വില.












Click it and Unblock the Notifications